Budhaditya Rajyoga: 7 ദിവസത്തിന് ശേഷം ഈ 3 രാശിക്കാർക്ക് ബമ്പർ നേട്ടം, ലഭിക്കും വൻ പുരോഗതി!

Budh Surya Yuti 2023: ജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങൾ ഒരുമിച്ചു ചേരുമ്പോഴെല്ലാം അവയെ ഗ്രഹ സംയോഗം എന്നാണ് പറയുന്നത്.  ജൂണിൽ പല വലിയ ഗ്രഹങ്ങൾ സംക്രമിക്കാൻ പോകുകയാണ്.

Budhadtya Yoga: ജൂൺ 7 ന് ബുധൻ ഇടവത്തിലെ സംക്രമിക്കും അതിലൂടെ  സൂര്യനുമായി കൂടിചേരും. അത്തരമൊരു സാഹചര്യത്തിൽ ബുദ്ധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറാറുണ്ട്. ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്കുള്ള ഗ്രഹങ്ങളുടെ പ്രവേശനം 12 രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്.

1 /5

സൂര്യൻ നിലവിൽ ഇടവ രാശിയിലാണ്.  ബുധന്റെ സംക്രമത്തോടൊപ്പം സൂര്യന്റെയും ബുധന്റെയും സംയോഗം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം ചില രാശിക്കാരുടെ  ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും.  അത് ഏതൊക്കെ രാശികൾ എന്നറിയാം...

2 /5

ജൂൺ 7 ന് ബുധൻ ഇടവത്തിൽ പ്രവേശിക്കും.  ഈ സമയത്ത് ബുധൻ ചൊവ്വയുടെ രാശിയായ മേടത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ ഇടവ രാശിയിൽ പ്രവേശിക്കുന്നത് ശുഭകരമായ സംയോഗങ്ങൾ സൃഷ്ടിക്കും.

3 /5

ഇടവം (Taurus): ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണവും സൂര്യനുമായുള്ള കൂടിച്ചേരലും ഇടവ രാശിക്കാർക്ക് നല്ല ഗുണം നൽകും. ഈ രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടാൻ പോകുകയാണ്.  ഈ സമയത്ത് ഈ രാശിക്കാർക്ക് ഭാഗ്യനേട്ടം ഉണ്ടാകും. ഈ രാശിക്കാരുടെ ജാതകത്തിൽ ലഗ്നഭാവത്തിൽ ഈ രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് വലിയ നേട്ടമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജ്യോതിഷ പ്രകാരം ഈ രാജയോഗത്തിന്റെ ഫലം ജാതകന് ഏഴാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. വിവാഹത്തിന് സമയമായവർക്ക് നല്ല ബന്ധങ്ങൾ ലഭിക്കാം.  

4 /5

ചിങ്ങം (Leo):  ബുധന്റെയും സൂര്യന്റെയും സംയോഗത്താൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ നൽകും. ജൂൺ 7 മുതൽ 15 വരെയുള്ള സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകും.

5 /5

കർക്കടകം (Cancer): ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഈ രാശിക്കാർക്ക് ഈ യോഗം വളരെ ശുഭകരവും ഫലദായകവുമാണ്. ഈ സമയത്ത് ബുധാദിത്യ രാജയോഗം കർക്കടക രാശിക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ നീക്കും. സമൂഹത്തിൽ ഇവർക്ക് ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. മാത്രമല്ല ഇക്കൂട്ടരുടെ പുതിയ വരുമാന സ്രോതസ്സുകളിലും ഇക്കാലയളവിൽ വർധനവുണ്ടാകും. ഈ കാലഘട്ടത്തിൽ ഈ രാശിയുടെ ആദായ ഗൃഹത്തിലാണ് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുന്നത്.  അതുകൊണ്ടുതന്നെ നിങ്ങൾക്ക്  ഈ സമയത്ത് ധന ലാഭമുണ്ടാകും. കുടുംബ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. മതപരമായ അല്ലെങ്കിൽ മംഗളകരമായ ജോലികൾ വീട്ടിൽ നടക്കാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola