വെള്ളിയാഴ്ച ദിവസം ഹൈന്ദവ ആചാര പ്രകാരം വളരെ പ്രാധാന്യമുള്ള ദിവസങ്ങളിൽ ഒന്നാണ്. ലക്ഷ്മി ദേവിക്ക് പ്രാധാന്യമുള്ള ദിവസം കൂടിയാണ് വെള്ളി. സമ്പത്തിന്റെ ദേവത കൂടിയാണ് ലക്ഷ്മിദേവി എന്ന് പറയേണ്ടല്ലോ.  അത് കൊണ്ട് തന്നെ ലക്ഷ്മിദേവിക്ക് അപ്രിയമായതൊന്നും വെള്ളിയാഴ്ച ചെയ്യാൻ പാടില്ല. ഇത്തരത്തിൽ വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച വാങ്ങാൻ പാടുള്ളതും ഇല്ലാത്തതും


1.പുത്തൻ വസ്ത്രങ്ങൾ  വെള്ളിയാഴ്ച വാങ്ങുന്നത് നല്ലത് തന്നെ, ശുഭകരമായ നിറങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം.


2. ശുക്രദേവനെ പ്രീതിപ്പെടുത്താൻ വെള്ളയോ വെള്ളിയോ നിറമുള്ള വാഹനം വെള്ളിയാഴ്ച വാങ്ങുന്നത് ശുഭകരമാണ്.


3.  ഗാഡ്‌ജെറ്റുകൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ വസ്തുക്കൾ വെള്ളിയാഴ്ച വാങ്ങുന്നത് ശുഭകരമാണ്. ഇവ വാങ്ങുന്നത് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം.


4. വെള്ളിയാഴ്ച വാസ്‌തു സംബന്ധമായ കാര്യങ്ങൾ ഒഴിവാക്കാം. ഇത് നിങ്ങൾക്ക് വലിയ ചിലവുണ്ടാക്കും. ഈ ദിവസം വസ്തു വാങ്ങുന്നത് ശുഭകരമല്ല. കൂടാതെ, അടുക്കളയും പൂജയുമായി ബന്ധപ്പെട്ട സാധനങ്ങളും വാങ്ങുന്നത് ഒഴിവാക്കണം.


Also Read: Saturday Remedies: ശനിയാഴ്‌ച ഈ സാധനം വിളക്കിൽ വെക്കൂ, ഭാഗ്യം ഉണരും!


ഇവ കൂടി ശ്രദ്ധിക്കാം


1.വെള്ളിയാഴ്ച പണമിടപാടുകൾ ഒഴിവാക്കുക. ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവി കോപിക്കുമെന്നാണ് വിശ്വാസം.


2. ഈ ദിവസം ആർക്കും പഞ്ചസാര നൽകരുത്. ഇത് ചെയ്യുന്നതിലൂടെ ശുക്രൻ ബലഹീനനാകുകയും വീടിന്റെ സന്തോഷവും സമാധാനവും തകർക്കുകയും ചെയ്യുന്നു.


Also Read: Maha Lakshmi Yoga: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും!


3. വെളളിയാഴ്ച ദിവസം വീട് വൃത്തിയായി സൂക്ഷിക്കണം. കീറിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നതും അശുഭമാണ്. അതിനാൽ ഈ ദിവസം വൃത്തിയായിരിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യണം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.