Jupiter Transit 2024: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശി മാറ്റും.  എങ്കിലും ചില ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനമായിട്ടാണ് ജ്യോതിഷത്തിൽ കാണുന്നത്. ഈ ഗ്രഹവും വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്.   വ്യാഴം ഒരു വർഷത്തെ സമയമെടുത്താണ് സംക്രമണം നടത്തുന്നത്. വ്യാഴം നിലവിൽ മേട രാശിയിലാണ്. 2024 മെയ് 1 ന് വ്യാഴം ഇടവ രാശിയിൽ സംക്രമിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി വക്രഗതിയിലേക്ക്; ഒരു വർഷത്തേക്ക് ഈ രാശിക്കാർക്ക് ധനനേട്ടവും ലോട്ടറി ഭാഗ്യവും!


 


ഇത് 12 വർഷത്തിന് ശേഷമാണ് വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുന്നത്.  ഇതിലൂടെ 12 രാശിക്കാർക്കും സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ഈ വ്യാഴ സംക്രമം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഭാഗ്യം, അറിവ്, ദാമ്പത്യ സുഖം എന്നിവയുടെ ഘടകമായ വ്യാഴം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ സമയം ഇവർക്ക് കുബേരൻ്റെ അനുഗ്രഹവും അതിലൂടെ ധനനേട്ടവും ഉണ്ടാകും. 


വ്യാഴം 2024 മെയ് 1-ന് സംക്രമിക്കും.  അതിനു ശേഷം ഒരു വർഷത്തേക്ക് ഈ ഗ്രഹത്തിന്റെ സഞ്ചാരം പലതവണ മാറും. ജൂൺ 12 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിനുശേഷം വ്യാഴം ഒക്‌ടോബർ 9 ന് വക്രഗതിയിൽ സഞ്ചരിക്കുകയും ശേഷം 2025 ഫെബ്രുവരി 4 ന് നേർരേഖയിൽ ചലിക്കുകയും ചെയ്യും. ഇതിനുശേഷം 2025 മെയ് 14 ന് ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഇടവ രാശിയിൽ നിന്നും മിഥുന രാശിയിലേക്ക് സംക്രമിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ മാറ്റങ്ങൾ കൂടുതൽ ഗുണം ചെയ്യുക എന്നറിയാം...


Also Read: 100 വർഷങ്ങൾക്ക് ശേഷം ഈ 4 ഗ്രഹങ്ങളുടെ സംക്രമം ഈ രാശിക്കാർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


 


മേടം (Aries):  വ്യാഴത്തിന്റെ രാശിമാറ്റം മേട രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ സമയം നിങ്ങൾക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് ഈ വർഷം വളരെ നല്ലതായിരിക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ ഭൗതിക സുഖങ്ങൾ ആസ്വദിക്കും. പഴയ കടങ്ങൾ വീട്ടാൻ കഴിയും. 


ചിങ്ങം (Leo): വ്യാഴത്തിൻ്റെ സംക്രമം ചിങ്ങം രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടം നൽകും.  സ്വത്തോ അനന്തരാവകാശമോ പ്രതീക്ഷിക്കാതെ ലഭിക്കും. ഒരു വസ്തു വാങ്ങാൻ യോഗമുണ്ടാകും. പ്രോപ്പർട്ടിയിലെ ഈ നിക്ഷേപം നിങ്ങൾക്ക് ഭാവിയിൽ വലിയ ലാഭം നൽകും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും പൂർത്തീകരിക്കപ്പെടാം. എന്നിരുന്നാലും പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക. 


Also Read: 55 വർഷത്തിന് ശേഷം ചത്രുഗ്രഹ യോഗം; ഈ രാശിക്കാർക്കിനി പണം കൊണ്ട് ആറാട്ട്!


 


കർക്കടകം (Cancer): വ്യാഴത്തിൻ്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ബിസിനസ്സ് ചെയ്യുന്നവർക്ക് വലിയ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിയും. നിങ്ങളുടെ ബിസിനസ് പ്ലാനിംഗ് കൃത്യവും ഇതിലൂടെ നിങ്ങൾക്ക് വലിയ ലാഭവും നൽകും, വരുമാനവും വർദ്ധിപ്പിക്കും, ജോലി ചെയ്യുന്നവർക്കും ശമ്പള വർദ്ധനവിന് സാധ്യത, ഒപ്പം കൂടുതൽ ശമ്പളത്തോടുകൂടിയ പുതിയ ജോലിയും ലഭിച്ചേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.