Pathanamthitta Accident: പത്തനംതിട്ട അപകടം; റിപ്പോർട്ട് തേടി ഹൈക്കോടതി

Pathanamthitta Accident: മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2024, 01:01 PM IST
  • പത്തനംതിട്ട അപകടത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി
  • ദേവസ്വം ബെഞ്ച് നാളെ പരി​ഗണിക്കും
Pathanamthitta Accident: പത്തനംതിട്ട അപകടം; റിപ്പോർട്ട് തേടി ഹൈക്കോടതി

പത്തനംതിട്ട: കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. അപകടത്തിൽ നാളെ റിപ്പോർട്ട് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ നാലരയോടെയായിരുന്നു അപകടം. മലേഷ്യയിൽ മധുവിധു ആഘോഷിച്ച് മടങ്ങിയ നവ ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത്. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. 

Read Also: തണുത്തു വിറച്ച് ഡൽഹി; താപനില 4.5 ഡിഗ്രിയായി കുറഞ്ഞു

കഴിഞ്ഞ നവംബർ 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം. ഇവരെ എയർപോട്ടിൽ നിന്നും കൂട്ടാൻ പോയതായിരുന്നു അനുവിന്റെയും നിഖിലിന്റെയും അച്ഛന്മാരായ മത്തായി ഈപ്പനും ബിജുവും. 

വീടെത്താൻ വെറും ഏഴ് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടം സംഭവിച്ചത്. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് എഫ്ഐആർ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News