Birth month personality: ഒരാൾ ജനിച്ച മാസവും അയാളുടെ  വ്യക്തിത്വവും തമ്മിൽ നല്ല ബന്ധമുണ്ടായിരിക്കും.  സംഖ്യാശാസ്ത്രമനുസരിച്ച് ജനന മാസം ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ വശങ്ങളേയും ബാധിക്കാറുമുണ്ട്.  ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാൾക്ക് എന്തെങ്കിലും രോഗ സാധ്യതയുണ്ടോ എന്നിവയെല്ലാം ഇതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും.  ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ജനനസമയത്തെ നക്ഷത്രങ്ങളുടെ വ്യത്യാസം ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴം വക്രഗതിയിൽ: ഇന്നു മുതൽ ഈ രാശിക്കാർക്ക് സന്തോഷ ദിനം, ലഭിക്കും വൻ നേട്ടങ്ങൾ!


ജനുവരി: വർഷത്തിലെ ആദ്യ മാസത്തിൽ ജനിച്ചവർ തികച്ചും ധാർഷ്ട്യമുള്ളവരും മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച്  അവരുടെ ഇഷ്ടം മാറ്റാത്തവരുമാണ്. ജോലിസ്ഥലത്ത് ഇവർ വളരെ  കർക്കശരാണ്. ഇവർ തങ്ങളുടെ ആഗ്രഹങ്ങൾക്ക് തടസ്സമാകാൻ ആരേയും അനുവദിക്കില്ല. 


ഫെബ്രുവരി: വർഷത്തിലെ രണ്ടാമത്തെ മാസമായ ഫെബ്രുവരിയിൽ ജനിച്ചവർ നല്ല വ്യക്തിത്വത്തിനുടമകളാണ്. ഇവർ ബൗദ്ധിക ചർച്ചകൾ ഇഷ്ടപ്പെടുന്നു, വളരെയധികം ആവേശമുള്ളവരാണ്. ഇവർ യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്നവരാണ്. മാത്രമല്ല ഇവർ വിശ്വസ്തരായ സുഹൃത്തുക്കളും കരുതലുള്ള കൂട്ടാളികളുമാണ്.


മാർച്ച്: മാർച്ച് മാസത്തിൽ ജനിച്ചവർ നല്ല ബുദ്ധിയുള്ളവരും സ്വന്തമായ വ്യക്തിത്വമുള്ളവരുമായിരിക്കും.  ഇവർ തങ്ങളുടെ  അഭിപ്രായങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കലയുടെ സഹായത്തോടെ ഇവർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്നു. പൊതുവെ തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. ഇവർ ദയയും സഹാനുഭൂതിയുമുള്ളവരാണ്. പക്ഷേ ഇവർ തങ്ങളുടെ വികാരങ്ങൾ വെളിപ്പെടുത്താൻ ഇഷ്ടപെടുന്നവരല്ല.  


ഏപ്രിൽ: ഈ മാസം ജനിച്ചവർ വളരെ ശക്തരായിരിക്കും. ഇവർ എന്തും തുറന്നു സംസാരിക്കും. ഇവർ സുഹൃത്തുക്കളെ മാത്രമല്ല ശത്രുക്കളെയും ആകർഷിക്കുന്നു. ആവേശഭരിതരായ ഇവർ പ്രവർത്തിക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കാറുണ്ട്. 


Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ


മെയ്: മെയ് മാസത്തിലാണ് കഴിവുള്ള സംഗീതജ്ഞരും അഭിനേതാക്കളും ജനിച്ചിരിക്കുന്നത്. ഇവർ എല്ലായിടത്തും സജീവമാണ്.  അതുപോലെ ഇവർ എവിടെ പോയാലും സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. ഇവർ രസികരും ബുദ്ധിയുള്ളവരുമാണ്. ഇവർ പലപ്പോഴും സ്വന്തം  അഭിപ്രായങ്ങളും ആഗ്രഹങ്ങളും മാറ്റുന്നവരാണ്.


ജൂൺ: ഈ മാസം ജനിച്ചവർ വളരെ സെൻസിറ്റീവും വാത്സല്യവുമുള്ളവരാണ്. ഇവർ ഒന്നും തുറന്നുപറയുന്നവരല്ല. അവസരങ്ങൾ സൃഷ്ടിക്കാൻ ഇവർ സ്വയം പര്യാപ്‌തരാണ്. ഇവർ ഭയങ്കര സെൻസിറ്റീവും റൊമാന്റികുമാണ്.  ഇവർ മറ്റുള്ളവരോട് അസൂയയുള്ളവരാണ്.


ജൂലൈ: ജൂലായിൽ ജനിച്ച ആളുകളുടെ മിക്ക സ്വഭാവസവിശേഷതകളും ജൂണിൽ ജനിച്ചവരുമായി സാമ്യമുണ്ടായിരിക്കും. ഇവരെ എപ്പോഴും പ്രസന്നരായി കാണുന്നു. ഇവർ സ്വാഭാവികമായും സാഹസികതയും ദയയും അനുകമ്പയും ഉള്ളവരാണ്. ഇവർ തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നു. ജൂലൈയിൽ ജനിച്ചവർ വിഷാദരോഗത്തിന് അടിമകളായിരിക്കും. ഇവർ ധാരാളം സൗഹൃദമുള്ള ആളുകളാണെങ്കിലും ആരുമായും അധികം ബന്ധം വച്ചു പുലർത്താറില്ല.  


Also Read: Viral Video: പാമ്പും അണ്ണാനും തമ്മിലുള്ള പോരാട്ടത്തിനിടയിൽ ഒരു പക്ഷിയും ..! പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ


ആഗസ്റ്റ്: ഈ മാസം ജനിച്ചവരിൽ കൂടുതൽ പേരും സാമൂഹിക പ്രവർത്തകരായിരിക്കും. എല്ലാത്തിനുമുപരിയായി കുടുംബ മൂല്യങ്ങൾ മുറുകെ പിടിക്കുന്നവരും ദയയുള്ളവരുമായിരിക്കും. ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇവ്യക്തികളാണ്. അവരുടെ കഠിനാധ്വാനം ധാരാളം പണം സമ്പാദിക്കാൻ സഹായിക്കും. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.


സെപ്തംബർ:  ഈ മാസം ജനിച്ചവർ ബുദ്ധിയുള്ളവരും ആത്മീയകാര്യങ്ങളിൽ താൽപര്യമുള്ളവരുമായിരിക്കും. 
ഇവർ എപ്പോഴും അവരുടെ ചിന്തകളും പ്രവർത്തനങ്ങളും ഉപയോഗിച്ച് ക്രമീകരിച്ചിരിക്കും.  ഇവർ സ്വന്തം മേഖലകളിൽ കഴിവുള്ളവരായിരിക്കും. ഇവർക്ക് വിമർശനങ്ങളെ നേരിടാനുള്ള കഴിവില്ല.  മാത്രമല്ല ഇവർ സാഹചര്യങ്ങളെ വളരെ ആഴത്തിൽ കാണുന്നത് ഒരു പ്രശ്നമാണ്.


ഒക്‌ടോബർ: ഒക്‌ടോബർ മാസത്തിൽ ജനിച്ചവർ  ഭാഗ്യവാന്മാരായിരിക്കും. ഇവർ എപ്പോഴും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ഇവർ നിരന്തരം പോരാടുന്നതിൽ മടിയില്ലാത്തവർ ആയതിനാൽ ഇവരോട് തർക്കിക്കുക വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവർക്ക് ദേഷ്യം വന്നാൽ വളരെ പ്രതികാര സ്വഭാവമുള്ളവരായി മാറും. കലയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന ഇവർ സത്യസന്ധരായിരിക്കും. 


Also Read: മധുരം കൊടുക്കാൻ വന്ന ഭാര്യാ സഹോദരി നൽകിയത് ചുംബനമോ? വീഡിയോ വൈറൽ 


നവംബർ: ഈ മാസത്തിൽ ജനിച്ച ആളുകൾക്ക് അവരുടെ ജീവിതത്തിൽ സഹാനുഭൂതിയും പോസിറ്റിവിറ്റിയുമുണ്ടായിരിക്കും. ഔദാര്യം നൽകുക ഇവരുടെ സ്വഭാവങ്ങളിലൊന്നാണ്. ധൈര്യശാലികളാണെങ്കിലും ഇവർ പ്രശംസിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. പെട്ടെന്ന് കോപിക്കുമെങ്കിലും അതിനെ നിയന്ത്രിക്കാനും ഇവർക്ക് കഴിയും.  


ഡിസംബർ: വർഷത്തിന്റെ അവസാന മാസത്തിൽ ജനിച്ചവർക്ക് അവരുടെ മികച്ച പങ്കാളിയെ കണ്ടെത്തുന്നതിനും നല്ല ജോലികൾ കണ്ടെത്തുന്നതിനും വളരെയധികം ഭാഗ്യമുള്ളവരായിരിക്കും. ഇവർ സുഹൃത്തുക്കളോട് പ്രതികരിക്കും. ഇത് ഇവരെ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇടയാക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.