Shani margi 2022: ഹിന്ദുമതത്തിലും ജ്യോതിഷത്തിലും ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. അതായത് ഓരോരുത്തരുടെയും പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകും. ശനി കോപിച്ചാൽ പിന്നെ അവരുടെ ജീവിതം തകരാൻ അധികം സമയം വേണ്ടി വരില്ല. അതുപോലെ തന്നെ ശനി കൃപ ചൊരിഞ്ഞാൽ പിന്നെ യാചകനെ രാജാവാക്കാൻ അധികം സാമ്യം വേണ്ട.  ശനിയുടെ ചലനത്തിലുള്ള ചെറിയ മാറ്റം പോലും 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഈ സമയം ശനി സ്വന്തം രാശിയായ മകരത്തിൽ പിന്നോക്കം ചലിക്കുകയാണ്. ഒക്‌ടോബർ 23-ന് ശനി വീണ്ടും നേർവഴിയിൽ ചലിക്കും അത് അടുത്ത വർഷം അതായത് 2023 ജനുവരി 17 വരെ തുടരും.  ശനിയുടെ ഈ ചലനം 2 രാശിക്കാർക്ക് വളരെയധികം അനുകൂലമായിരിക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വരാനിരിക്കുന്ന 13 ദിവസങ്ങൾ ഈ രാശിക്കാർക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും 


 


മേടം (Aries): മകരം രാശിയിലേക്കുള്ള ശനിയുടെ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇക്കൂട്ടർ ജീവിതത്തിൽ ഒന്നിനുപുറകെ ഒന്നായി വിജയം നേടും. ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. എല്ലാ ജോലികളും നല്ല രീതിയിൽ നടക്കും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. പുതിയ ജോലി ഓഫർ ലഭിക്കും. വരുമാനം വർദ്ധിക്കും. ബിസിനസ്സ് വർദ്ധിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും.


Also Read: വർക്കലയിൽ നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ! 


ധനു (Sagittarius): ജ്യോതിഷ പ്രകാരം ശനിദേവൻ ധനുരാശിയുടെ രണ്ടാം ഭാവത്തിലായിരിക്കും രാശി മാറുന്നത്. ഇതിന്റെ ശക്തമായ ഗുണം ധനു രാശിക്കാർക്ക് ലഭിക്കും. ഒരു കാരണവുമില്ലാതെ മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഇപ്പോൾ ശരിയാകും. അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്. പ്രമോഷൻ ഉണ്ടാകും, ശമ്പളം വർദ്ധിക്കും. വ്യവസായികൾക്ക് ഈ സമയം വളരെ നല്ലതായിരിക്കും. വൻ ധനലാഭമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.