Broom Vastu: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരാണ് നമ്മള്‍.  സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിദേവിയുടെ കൃപാകടാക്ഷം ലഭിക്കാന്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയും വെടിപ്പുമുള്ള വീട് സമ്പത്ത് ആകര്‍ഷിക്കുന്നുവെന്നാണ് വിശ്വാസം. അതായത്, വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങളില്‍ മാത്രമേ ലക്ഷ്മിദേവി വസിക്കു...   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Chaitra Navratri 2023: നവരാത്രി ആചരണം മാർച്ച് 22 മുതല്‍, കലശം സ്ഥാപിക്കാനുള്ള ശുഭസമയം അറിയാം 


വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതുവഴി പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കപ്പെടും. കൂടാതെ, വീട്ടില്‍ ഐക്യവും  സന്തോഷവും നിലനിര്‍ത്തുന്നതിനും ധനാഗമത്തിനും ദാരിദ്ര്യം നീക്കുന്നതിനും വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്‌.


Also Read:  Chaitra Amavasya 2023: ചൈത്ര അമാവാസിയ്ക്ക് ഇവ ദാനം ചെയ്യുക, പൂർവ്വികര്‍ അനുഗ്രഹം ചൊരിയും, സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും..!!


വീട് വൃത്തിയാക്കുന്നതിനായി നാം ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് ചൂല്‍ (Broom). വാസ്തു ശാസ്ത്രത്തില്‍ ചൂലിന് ഏറെ പ്രാധാന്യമുണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ ചൂലില്‍  ലക്ഷ്മി ദേവി വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.


വീടുകളില്‍ ചൂല്‍ വയ്ക്കുന്ന ദിശ, ചൂല്‍  എങ്ങനെ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങള്‍ വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌.  ചൂല്‍  അലക്ഷ്യമായി ഉപേക്ഷിക്കുന്നത് വീടുകളില്‍ ദാരിദ്രം ക്ഷണിച്ചു വരുത്തും. അതിനാല്‍  വീടുകളില്‍ ചൂല്‍ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 
  
ഹൈന്ദവ പുരാണമനുസരിച്ച്  ചൂലില്‍  ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.  പുരാണങ്ങള്‍ പറയുന്നതനുസരിച്ച്  ഉപയോഗിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക നിയമങ്ങൾ പറഞ്ഞിട്ടുണ്ട്.  ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം.... 


ഉപയോഗശേഷം ചൂലുകള്‍ എവിടെ, ഏത് ദിശയിലാണ് വയ്ക്കേണ്ടത്? (Where to keep Broom after use?) 


വാസ്തു ശാസ്ത്രമനുസരിച്ച് ചൂല്‍ സൂക്ഷിക്കേണ്ട ദിശയും അത് ഉപയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്.  ചൂല്‍ ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.  


ചൂല്‍ ഉപയോഗിച്ച ശേഷം അലക്ഷ്യമായി ഉപേക്ഷിക്കരുത്. ഉപയോഗിച്ച ശേഷം ചൂല്‍ നിങ്ങളുടെ വീടിന്‍റെ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കു പടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ചൂല്‍ ഒരിയ്ക്കലും നിങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയുടെ മുകളില്‍ വയ്ക്കരുത്. ചൂല്‍ മേല്‍ക്കൂരയില്‍ വയ്ക്കുന്നത് വീട്ടിലെ സമ്പത്ത് കുറയ്ക്കുകയും മോഷണത്തിനുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി വാസ്തു ശാസ്ത്രം പറയുന്നു. ഉപയോഗശേഷം ചൂലുകള്‍ എപ്പോഴും ആരുടെയും കണ്ണില്‍പ്പെടാത്ത സ്ഥലത്ത് സൂക്ഷിക്കണം. ചൂല്‍ എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ചൂല്‍ ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. ചൂല്‍  തലകീഴായി നിര്‍ത്തുന്നത് ബലഹീനതയുടെ സൂചനയാണ്.


അതുകൂടാതെ, ചൂലില്‍ ഒരിക്കലും ചവിട്ടരുത്. കാലും ചൂലും തമ്മില്‍  ഒരിയ്ക്കലും സ്പര്‍ശമുണ്ടാകരുത്.   അതേപോലെ, ഒരിക്കലും ചൂലിനെ മറികടന്ന് കടന്നുപോകരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.  ഇത് നിങ്ങളുടെ ഭവനത്തില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും   
  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.