Chaitra Amavasya 2023: ചൈത്ര അമാവാസിയ്ക്ക് ഇവ ദാനം ചെയ്യുക, പൂർവ്വികര്‍ അനുഗ്രഹം ചൊരിയും, സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും..!!

ചൈത്രമാസത്തിൽ വരുന്ന അമാവാസിയെ ചൈത്ര അമാവാസി അല്ലെങ്കില്‍  ഭൗമവതി അമാവാസി എന്നും വിളിക്കുന്നു. പൂർവ്വികരെ പ്രീതിപ്പെടുത്താനും അവരുടെ അനുഗ്രഹം നേടാനും ഈ ദിവസം വളരെ പ്രധാനമാണ്. ജാതകത്തിൽ പിതൃദോഷം ഉള്ളവർ ചൈത്ര അമാവാസി നാളിൽ അവ അകറ്റാൻ ചില മാർഗങ്ങൾ സ്വീകരിക്കുന്നത് ഉത്തമമാണ്. 

Chaitra Amavasya 2023: ചൈത്രമാസത്തിൽ വരുന്ന അമാവാസിയെ ചൈത്ര അമാവാസി അല്ലെങ്കില്‍  ഭൗമവതി അമാവാസി എന്നും വിളിക്കുന്നു. പൂർവ്വികരെ പ്രീതിപ്പെടുത്താനും അവരുടെ അനുഗ്രഹം നേടാനും ഈ ദിവസം വളരെ പ്രധാനമാണ്. ജാതകത്തിൽ പിതൃദോഷം ഉള്ളവർ ചൈത്ര അമാവാസി നാളിൽ അവ അകറ്റാൻ ചില മാർഗങ്ങൾ സ്വീകരിക്കുന്നത് ഉത്തമമാണ്. 

1 /5

2023 ലെ   ചൈത്ര അമാവാസി അഥവാ ഭൗമവതി അമാവാസി നാളെ മാർച്ച് 21 നാണ്.  ഈ അമാവാസിയിൽ ചില പ്രത്യേക സാധനങ്ങൾ ദാനം ചെയ്യുന്നത് പൂർവികരുടെ അനുഗ്രഹം നേടാന്‍ സഹായകമാണ്.  കൂടാതെ, ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നല്‍കുന്നതോടൊപ്പം ജോലിയിൽ പുരോഗതിയും നൽകും. 

2 /5

ഹിന്ദു കലണ്ടർ പ്രകാരം മാർച്ച് 21 ന് പുലർച്ചെ 1.47 ന് ആരംഭിച്ച് രാത്രി 10.53 ന് ചൈത്ര അമാവാസി  അവസാനിക്കും. ചൈത്ര അമാവാസി നാളിൽ പുണ്യനദിയിൽ സ്നാനം ചെയ്യുന്നതും ദാനധർമ്മങ്ങൾ ചെയ്യുന്നതും വലിയ നേട്ടങ്ങൾ നൽകും.   

3 /5

പിതൃദോഷം അകറ്റാൻ അമാവാസി നാളിൽ കറുത്ത എള്ള് ദാനം ചെയ്യുക. ജ്യോതിഷ പ്രകാരം അമാവാസിയിൽ കറുത്ത എള്ള് ദാനം ചെയ്യുന്നത് പിതൃദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ഇതോടൊപ്പം ശനിദോഷത്തിനും ആശ്വാസം നൽകുന്നു. 

4 /5

ഭൗമവതി അമാവാസി അല്ലെങ്കില്‍ ചൈത്ര അമാവാസിയില്‍  പാവപ്പെട്ടവർക്ക് വസ്ത്രവും പാലും അരിയും ദാനം ചെയ്യുന്നത് തൊഴിൽ രംഗത്ത്‌  അല്ലെങ്കില്‍ വ്യാപാരത്തിൽ പുരോഗതി കൈവരിക്കാന്‍ സഹായിയ്ക്കുന്നു.  കൂടാതെ, ഈ പുണ്യകര്‍മ്മങ്ങള്‍  പുരോഗതിയുടെ പാതയിലെ തടസ്സങ്ങൾ നീക്കുന്നു. 

5 /5

ഈ ചൈത്ര അമാവാസി ചൊവ്വാഴ്ച വരുന്നതിനാൽ ഈ ദിവസം ശർക്കര, നെയ്യ്, ചുവന്ന പയർ, കുങ്കുമം, പവിഴം, ചുവന്ന തുണി, കസ്തൂരി അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ഹനുമാന്‍റെ   അനുഗ്രഹം നേടാന്‍ സഹായിയ്ക്കും. കൂടാതെ, ജാതകത്തിൽ ചൊവ്വയെ ബലപ്പെടുത്താനും ഈ പ്രവൃത്തികള്‍ സഹായിയ്ക്കും.    

You May Like

Sponsored by Taboola