Budh Grah Transit 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടേയും രാശികളുടേയും സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. എല്ലാ മാസവും ചില ഗ്രഹങ്ങൾ രാശി മാറാറുണ്ട്, അതിന്റെ സ്വാധീനം വ്യക്തികളുടെ ജീവിതത്തിൽ കാണാറുമുണ്ട്. ജൂലൈ 17ന് ബുധൻ കർക്കടക രാശിയിൽ പ്രവേശിക്കും.  ബുധന്റെ ഈ സംക്രമണം ബിസിനസ്സ്, ഓഹരി വിപണി, സമ്പദ്‌വ്യവസ്ഥ എന്നിവയെ ബാധിക്കും. സാധാരണ ഗ്രഹങ്ങളുടെ മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ബുധന്റെ ഈ  രാശിമാറ്റം 3 രാശികൾക്ക് പ്രധാനമാണ്. ഈ രാശിക്കാർക്ക് ഈ സമയം വളരെയധികം ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Surya Gochar 2022: സൂര്യൻ കർക്കിടകം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!


മിഥുനം (Gemini): ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ  രണ്ടാം സ്ഥാനത്ത് വരുന്നു. ഇത് സമ്പത്തിന്റെയും, വാണിയുടെയും സ്ഥലമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഇവർക്ക് പെട്ടെന്നുള്ള ധനലാഭം, ബിസിനസ്സിൽ വലിയ ഇടപാടുകൾ, എന്നിവയുണ്ടാകാം.  ഇതിലൂടെ ഇവർക്ക് നല്ല ധനലാഭമുണ്ടാകും.  കൂടാതെ പങ്കാളിത്ത ജോലികൾക്കും ഈ സമയം അനുകൂലമാണ്. ബുധൻ സംക്രമിക്കുന്ന സമയത്ത് അഭിഭാഷകർ, മാർക്കറ്റിംഗ് തൊഴിലാളികൾ, അധ്യാപകർ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെ നല്ലതായിരിക്കും. മിഥുനം രാശിയുടെ നാലാം ഭാവാധിപൻ ബുധൻ ആയതിനാൽ ഈ സമയത്ത് ലക്ഷ്മീദേവിയുടെ പിന്തുണയും ലഭിക്കും.  അതിലൂടെ ധനലാഭമുണ്ടാകും. ഈ സമയത്ത് ഈ രാശിക്കാർ ഓപൽ രത്നം ധരിക്കുന്നതു ഭാഗ്യം തെളിയുന്നതിന് സഹായിക്കും.


Also Read: ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം


കന്നി (Virgo):  ബുധന്റെ സംക്രമണം കന്നി രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് നടക്കുന്നത്.  ജ്യോതിഷത്തിൽ ഇതൊരു പ്രധാന സ്ഥാനമാണ്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും സ്ഥാനമാണ്.  അതിനാൽ ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവുണ്ടാകാം, ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും. ബുധന്റെ സംക്രമ സമയത്ത് ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കാൻ സാധ്യത. ഈ രാശിയുടെ അധിപൻ ബുധനായതിനാൽ ഈ സമയം ഇവർക്ക് പെട്ടെന്ന് ധനലാഭം വന്നുചേരും. 


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ 


തുലാം (Libra):  ബുധന്റെ സംക്രമം തുലാം രാശിക്കാരുടെ  പത്താം ഭാവത്തിലാണ് നടക്കുന്നത്. ഇത് ബിസിനസിന്റെയും ജോലിയുടെയും ഘടകമാണ്. അതിനാൽ ഈ കാലയളവിൽ ഒരു പുതിയ തൊഴിൽ ഓഫർ വന്നേക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ് വിപുലീകരണത്തിന് സാധ്യതയുണ്ട്. 
ബുധന്റെ ഈ സംക്രമണം നിങ്ങളുടെ പ്രവർത്തന ശൈലിയെ മെച്ചപ്പെടുത്തും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.