Surya Gochar 2022: സൂര്യൻ കർക്കിടകം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Kark Sankranti 2022:  ഇന്ന് സൂര്യൻ കർക്കടക രാശിയിൽ. സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ശുഭകരവും എന്നാൽ ചിലർക്ക് അശുഭകരവുമായിരിക്കാം.

Written by - Ajitha Kumari | Last Updated : Jul 16, 2022, 08:11 AM IST
  • ഇന്ന് സൂര്യൻ കർക്കടക രാശിയിൽ
  • സൂര്യന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കും
  • സൂര്യൻ ഇന്ന് രാത്രി 10:56 ന് മിഥുനം വിട്ട് കർക്കടക രാശിയിൽ പ്രവേശിക്കും
Surya Gochar 2022: സൂര്യൻ കർക്കിടകം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Surya Rashi Parivartan: സൂര്യൻ ഇന്ന് രാത്രി 10:56 ന് മിഥുനം വിട്ട് കർക്കടക രാശിയിൽ പ്രവേശിക്കും. കർക്കടക രാശിയിൽ സൂര്യൻ പ്രവേശിക്കുന്നതിനെയാണ് കർകർക്കടക സംക്രാന്തി എന്ന് പറയുന്നത്. ഓഗസ്റ്റ് 17 വരെ സൂര്യൻ കർക്കടകത്തിൽ ചന്ദ്ര രാശിയിൽ തുടരും. അതിന്റെ ഫലം 12 രാശികൾക്കും ഉണ്ടാകും. ചിലർക്ക് സൂര്യന്റെ ഈ രാശിമാറ്റം വൻ ധനലാഭം നൽകുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.  സൂര്യന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാരേയും എങ്ങനെ ബാധിക്കുമെന്ന് നമുക്ക് നോക്കാം...

 Also Read: ശ്രാവണ മാസത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീ കടാക്ഷം

മേടം (Aries):  ഈ സമയം ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായ പല സംഭവങ്ങളും തരണം ചെയ്യേണ്ടി വരും. തർക്കങ്ങൾ ഉണ്ടാകാം. മോശം വാർത്തകൾ ലഭിച്ചേക്കാം. വസ്തുവകകളെ ചൊല്ലിയുള്ള പ്രശ്നങ്ങൾ  പരിഹരിക്കപ്പെടും. വാഹനം വാങ്ങാൻ സാധ്യത.

ഇടവം (Taurus):  ധൈര്യവും വീര്യവും വർദ്ധിക്കും. ശരിയായ തീരുമാനമെടുക്കും. ബഹുമാനം, പദവി വർദ്ധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും. വിദേശത്തുനിന്നും ലാഭമുണ്ടാകും. ധനലാഭമുണ്ടാകും 

മിഥുനം (Gemini): ധനലാഭമുണ്ടാകും. നേത്രരോഗങ്ങൾ ഉണ്ടാകാം. വഴക്കുകൾ ഒഴിവാക്കുക. കോടതി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പുറത്ത് തീർക്കണം. ജോലിസ്ഥലത്ത് ആരെങ്കിലും  നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്താം.

കർക്കടകം (Cancer):  ഈ സമയം ഈ രാശിക്കാർക്ക് നല്ല സമയമായിരിക്കും. എന്നിരുന്നാലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. സർക്കാരിന് നേട്ടമുണ്ടാകും. ബഹുമാനം വർദ്ധിക്കും. 

Also Read: ഉറങ്ങുന്നതിന് മുൻപ് ജപിക്കാം ശിവക്ഷമാപണ സ്തോത്രം, മനസ് ശാന്തമാകും

ചിങ്ങം (Leo): പണത്തിന് ബുദ്ധിമുട്ടുണ്ടാകാം. ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. കഠിനാധ്വാനം ചെയ്യുക. പ്രണയജീവിതത്തിൽ ഉദാസീനത ഉണ്ടാകാം. 

കന്നി (Virgo):  ഈ സമയം ഈ രാശിക്കാർക്ക് വിജയം ലഭിക്കും. വരുമാനം വർദ്ധിക്കും. തീരുമാനങ്ങൾ ശരിയാണെന്ന് തെളിയും. വലിയ കരാറുകളിൽ ഒപ്പിടാം. കുട്ടികളുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും.

തുലാം (Libra):  നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. പുതിയ ജോലി, വലിയ സ്ഥാനം എന്നിവ ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (Scorpio): നിങ്ങൾക്ക് വിജയം ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. നിങ്ങൾക്ക് ഒരു പുതിയ കരാർ ഉണ്ടാക്കാം. മതപരമായ പ്രവർത്തനങ്ങളിൽ സജീവമായിരിക്കും. ശക്തി വർദ്ധിക്കും. പദ്ധതികൾ രഹസ്യമായി സൂക്ഷിക്കുക.

Also Read: Surya Gochar 2022: സൂര്യൻ ചന്ദ്ര രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും!

ധനു (Sagittarius): നിങ്ങൾക്ക് അപ്രതീക്ഷിതമായ ഫലങ്ങൾ ലഭിക്കും. മോശം കാര്യങ്ങൾ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് ആരെങ്കിലും ഗൂഢാലോചന നടത്താം. തർക്കങ്ങൾ എളുപ്പത്തിൽ പരിഹരിക്കുക.

മകരം (Capricorn):  ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. വിവാദങ്ങളിൽ അകപ്പെടരുത്. സർക്കാരിൽ നിന്ന് സഹായം ലഭിക്കും. ബന്ധുക്കളുമായി നല്ലരീതിയിൽ ഇടപെടുക.

കുംഭം (Aquarius): ഈ സമയം ഈ രാശിക്കാർക്ക് വളരെയധികം നല്ലതാണ്.  തീരുമാനങ്ങൾ വിവേകത്തോടെ എടുക്കുക. ജോലിയിൽ വിജയമുണ്ടാകും. ധനലാഭമുണ്ടാകും.  നല്ല കാര്യങ്ങൾ കണ്ടെത്താൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കില്ല.

മീനം (Pisces): അപ്രതീക്ഷിത ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഉന്നത സ്ഥാനവും ബഹുമതിയും ലഭിക്കും. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. വീട്ടിലെ മുതിർന്നവരുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഈ സമയം സന്തോഷകരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News