Budh Gochar 2022: മിഥുന രാശിയിൽ ബുധൻറെ സംക്രമണം; ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ധനലാഭം
Mercury Transit 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് ഏതൊരു ഗ്രഹങ്ങളുടേയും സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും എന്നാണ്. ജൂലൈ 2 ന് ബുധൻ മിഥുന രാശിയിൽ സഞ്ചരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് നമുക്ക് നോക്കാം.
Budh Gochar 2022 Effect: എല്ലാ മാസവും ഏതെങ്കിലുമൊക്കെ ഗ്രഹങ്ങളുടെ സംക്രമണം അല്ലെങ്കിൽ വക്രഗതി ഉണ്ടായിരിക്കും. ഇതിന്റെ ഫലം 12 രാശിക്കാരുടെയും ജീവിതത്തിൽ കാണും. ജൂലൈ രണ്ടിന് ബുധൻ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ മാറ്റം ചില രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ തുടങ്ങും.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ മിന്നിത്തിളങ്ങും! ചൊവ്വയുടെ കൃപയാൽ ധനലാഭമുണ്ടാകും
ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം 2022 ജൂലൈ 2 ന് രാവിലെ 9:40 ന് നടക്കും. മിഥുന രാശിക്കാരുടെ അധിപനായ ബുധൻ ഈ രാശിയിൽ സഞ്ചരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ബുധന്റെ ഈ സംക്രമണം വളരെ പ്രധാനമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമം ശുഭകരമെന്ന് നമുക്ക് അറിയാം.
Also Read: വെള്ളത്തിലിറങ്ങിയ സിംഹത്തിന്റെ പുറത്തേക്ക് ചാടിവീണ് മുതല, പിന്നെ സംഭവിച്ചത്..!
കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സംക്രമ സമയത്ത് അവരുടെ കരിയറിൽ സ്ഥിരത കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ രാശിക്കാർക്ക് അവരുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ലഭിക്കും. ബിസിനസ്സുകാർക്ക് പുതിയ ബിസിനസ് ചെയ്യാനുള്ള അവസരം ലഭിക്കും. ഈ സമയത്ത് തീരുമാനമെടുക്കാനുള്ള കഴിവ് വികസിക്കും. അതിലൂടെവ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയും.
മകരം (Capricorn): ദീർഘകാലമായി കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് വിജയം ലഭിക്കും. ഈ കാലയളവിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സൗഭാഗ്യമുണ്ടാകും. ജോലിസ്ഥലത്ത നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. ഉദ്യോഗത്തിൽ മുതിർന്നവരുടെ പ്രശംസ ലഭിക്കും. മകരം രാശിക്കാർക്ക് ഈ സംക്രമണം പ്രത്യേകിച്ചും ധനലാഭത്തിന്റെ കാര്യത്തിൽ ഫലപ്രദമായിരിക്കും. ധനവരവ് ഉണ്ടാകും.
Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ധനലാഭം ഉണ്ടാകും. ഇത് മാത്രമല്ല നിങ്ങളുടെ ആഗ്രഹം നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. സംക്രമണ സമയത്ത് ഒരു വ്യക്തിയുടെ കരിയറിൽ വളർച്ച ഉണ്ടാകും. കൂടാതെ ഇതുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളും കണ്ടെത്താനാകും. അതുപോലെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിക്കും. ബുധന്റെ ഈ സംക്രമണം ചിങ്ങം രാശിക്കാർക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങൾ നൽകും. പണം വരാനുള്ള പല പുതിയ വഴികളും തുറക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...