Mercury Transit 2023: ബുധൻ മകര രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് ശനിയുടെ രാശിയാണ്. ബുധനെ സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.  ബുധന്റെ രാശിമാറ്റം ഈ 5 രാശിയിലുള്ളവർക്ക് വൻ സമ്പൽസമൃദ്ധി  നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ 


മേടം (Aries): ബുധന്റെ രാശിമാറ്റം മേട രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.  ഇവർക്ക് ഈ സാമയം കരിയറിൽ മികച്ച വിജയം നൽകും, ബിസിനസ് ചെയ്യുന്നവർക്ക് ഈ സമയം നല്ല ഉയർച്ചയുണ്ടാകും, ലാഭം വർദ്ധിക്കും. ഒപ്പം ജോലി മാറാൻ ശ്രമിക്കുന്നവരുണ്ടെങ്കിൽ അവർക്ക് നല്ല അവസരം ലഭിക്കും. വൻ ധനലാഭമുണ്ടാകാനും സാധ്യത. 


ഇടവം (Taurus): ബുധന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് വളരെ നല്ലതാണ്. പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. കരിയറിൽ വലിയ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തോടൊപ്പം വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് നേട്ടം. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.


Also Read: Budh Shukra Gochar 2022: ബുധൻ ശുക്ര സംയോഗം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; വർഷാവസാനം ഈ 4 രാശിക്കാർക്ക് അടിപൊളി നേട്ടം


കന്നി (Virgo): ബുധന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി ശക്തമാകും, ധനലാഭമുണ്ടാകും.  വലിയ സമ്പാദ്യം ഉണ്ടാക്കും. നിക്ഷേപത്തിന് നല്ല സമയം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.


ധനു (Sagittarius): ബുധൻ രാശി മാറുന്നതിലൂടെ ധനു രാശിക്കാർക്കും നേട്ടങ്ങൾ ഉണ്ടാകും.  ഇവരുടെ വരുമാനം വർദ്ധിക്കും, പൂർവ്വിക സ്വത്ത് ലഭിക്കും. വിദ്യാർത്ഥികൾക്ക് സമയം വളരെ അനുകൂലം. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം. പുതിയ വാഹനം വീട് എന്നിവ വാങ്ങാൻ സാധ്യത.


Also Read: Mangal Margi 2023: ചൊവ്വ ഇടവം രാശിയിൽ; ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി


മകരം (Capricorn): ബുധന്റെ സംക്രമം മകരം രാശിക്കാർക്ക് വളരെ അനുകൂലമാണ്. ബുധൻ മകര രാശിയിലാണ് പ്രവേശിച്ചിരിക്കുന്നത്.  അതിനാൽ പരമാവധി ഫലം ഈ രാശിയിലുള്ളവർക്ക് ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, ധനലാഭം എന്നിവയുണ്ടാകും,  പുതിയ ജോലി ആരംഭിക്കാൻ ഇത് നല്ല സമയമാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.