Budh Margi 2022: ബുധൻ കന്നി രാശിയിലേക്ക്: ഒക്ടോബർ 2 മുതൽ ഈ 3 രാശിക്കാർക്ക് ധനവർഷത്തിനൊപ്പം ഭാഗ്യോദയവും!
Budh Rashiparivartan: ജ്യോതിഷ പ്രകാരം ബുധൻ ഒക്ടോബർ 2 മുതൽ കന്നി രാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ ഈ സഞ്ചാരം 3 രാശിക്കാർക്ക് ബിസിനസിലും കരിയറിലും വൻ വിജയം കൊണ്ടുവരും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Budh Margi 2022: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുകയോ അല്ലെങ്കിൽ സംക്രമിക്കുകയോ ചെയ്യുമ്പോൾ അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും അതുപോലെ ഭൂമിയിലും കാണപ്പെടുന്നുവെന്നാണ്. സെപ്തംബർ 10 മുതൽ ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ കന്നി രാശിയിൽ പിന്തിരിഞ്ഞു ചലിക്കുകയാണ്. ഇനി ഒക്ടോബർ 2 മുതൽ നേർരേഖയിലൂടെ ചലിക്കും. കന്നിരാശിയിൽ ബുധന്റെ വക്രഗതി ഉച്ച സ്ഥാനത്തായിരിക്കും. അതിനാൽ ബുധന്റെ സഞ്ചാരഫലം എല്ലാ രാശികളിലും ഉണ്ടാകും. എന്നാൽ ബുധന്റെ ഈ സഞ്ചാരം 3 രാശികൾക്ക് വമ്പിച്ച ലാഭം കൊണ്ടുവരും അത് ഏതൊക്കെ രാശികളാണെന് നമുക്ക് നോക്കാം...
Also Read: Shani Margi 2022: ദീപാവലി മുതൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം
ചിങ്ങം (Leo): കന്നിരാശിയിൽ ബുധൻ സംക്രമിക്കുന്നതോടെ ചിങ്ങം രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ തുടങ്ങും. കാരണം ബുധൻ രണ്ടാം ഭാവത്തിലേക്കാൻ നീങ്ങുന്നത്. ഇതിനെ ജ്യോതിഷത്തിൽ പണത്തിന്റെയും സംസാരത്തിന്റെയും സ്ഥാനമായി കണക്കാക്കുന്നു. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്നുള്ള നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. അതേ സമയം ബിസിനസിലെ ഒരു സുപ്രധാന ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് പങ്കാളിത്ത ജോലികൾ ആരംഭിക്കാം. അഭിഭാഷകർ, മാർക്കറ്റിംഗ് തൊഴിലാളികൾ, അധ്യാപകർ തുടങ്ങിയ സംഭാഷണ, മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട കരിയർ ഉള്ള ആളുകൾക്കും ഈ സമയം നല്ലതാണ്. ചിങ്ങ രാശിയുടെ അധിപൻ സൂര്യനാണ്. ജ്യോതിഷ പ്രകാരം സൂര്യനും ബുധനും തമ്മിൽ സൗഹൃദമുണ്ട്. അതിനാൽ ഈ ഗതാഗതം ഈ രാശിമാറ്റം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും.
Also Read: ഒക്ടോബറിൽ 7 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ 6 രാശിക്കാർക്ക് ബമ്പർ നേട്ടം!
വൃശ്ചികം (Scorpio): ബുധന്റെ കന്നി രാശിയിലേക്കുള്ള പ്രവേശനം വൃശ്ചിക രാശിക്കാർക്ക് തൊഴിൽരംഗത്തും ബിസിനസ്സിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. ബുധൻ നിങ്ങളുടെ രാശിയിൽ പതിനൊന്നാം ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് ജാതകത്തിലെ പ്രധാന ഭവനമായി കണക്കാക്കുന്നു. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമാണ്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ നല്ല വർദ്ധനവിന് സാധ്യതയുണ്ട്. അതോടൊപ്പം ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ മാധുര്യമുണ്ടാകും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. വീട്ടിൽ മതപരമായ പൂജാ പരിപാടികൾ നടക്കാം. പുതിയ വരുമാന മാർഗങ്ങൾ ഈ സമയത്ത് സൃഷ്ടിക്കപ്പെടും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന പണി നടക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് ബുധൻ, ചൊവ്വ എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കിൽ നിങ്ങൾക്ക് വൻ ധനലാഭമുണ്ടാകും.
Also Read: ചതിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി..! വീഡിയോ വൈറൽ
ധനു (Sagittarius): ബുധന്റെ നേർഗതിയിലുള്ള സഞ്ചാരം ധനു രാശിക്കാർക്ക് ഫലദായകമാണ്. കാരണം നിങ്ങളുടെ രാശിയിൽ നിന്ന് ബുധൻ പത്താം ഭാവത്തിലായിരിക്കും. ഇത് ജോലി, ബിസിനസ്സ് എന്നിവയുടെ ഭാവനമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങൾ ഒരു ജോലി ചെയ്യുന്നുവെങ്കിൽ അതിൽ നിങ്ങൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ഒപ്പം ബിസിനസ് വിപുലീകരണത്തിനും സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും അത് നിങ്ങൾക്ക് പ്രയോജനകരമാകും. നിങ്ങൾക്ക് ജോലിസ്ഥലത്ത് ലക്ഷ്യം കൈവരിക്കാൻ കഴിയും ഇതിലൂടെ നിങ്ങൾക്ക് പ്രശംസയും നേടാനാകും. മേലധികാരിയുടെയും സഹപ്രവർത്തകരുടെയും പിന്തുണയും നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു മരതകം രത്നം ധരിക്കാം അത് നിങ്ങൾക്ക് ഒരു ഭാഗ്യ രത്നമാണെന്ന് തെളിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...