Budh Surya Yuti in Vrishabha Rashi 2023 June: ജ്യോതിഷ പ്രകാരം സൂര്യൻ ഇപ്പോൾ ഇവത്തിലുണ്ട്.  ജൂൺ 15 വരെ ഇവിടെ തുടരും. ഇടവ രാശിയിൽ സൂര്യന്റെ സംക്രമത്തിനു ശേഷം ഇപ്പോൾ ജൂൺ 7 ന് ബുധന്റെ സംക്രമണം ഇടവ രാശിയിൽ സംഭവിക്കും. ഇത്തരത്തിൽ ഇടവ രാശിയിലെ സൂര്യ സംക്രമവും ബുധ സംക്രമവും മൂലം ബുധ-സൂര്യ സംയോഗം സൃഷ്ടിക്കും. ബുധന്റെയും സൂര്യന്റെയും കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ബുധാദിത്യ രാജയോഗം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 3 രാശിയിലുള്ളവർക്ക് ഭാഗ്യമായിരിക്കും. ഇവർക്ക് ഈ സമയം ധാരാളം പണം നേടാനും മികച്ച പുരോഗതി നേടാനുമുള്ള അവസരമുണ്ടാകും.ജൂൺ 15 വരെ സൂര്യൻ ടോറസിൽ തുടരുകയും അതിനുശേഷം മിഥുന രാശിയിൽ പ്രവേശിക്കുകയും ചെയ്യും. ഇതുമൂലം ബുദ്ധാദിത്യ രാജയോഗം 7 ദിവസം മാത്രമേ നിലനിൽക്കൂവെന്നത് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rahu Gochar 2023: ഈ 4 രാശിയിലുള്ളവർക്ക് 153 ദിവസത്തേക്ക് അടിപൊളി സമയം, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


ഇടവം (Taurus): ബുധാദിത്യ രാജയോഗം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബുധാദിത്യ രാജയോഗം ഇടവം രാശിയിലാണ് രൂപപ്പെടുന്നതും, ഇത് ഈ ആളുകൾക്ക് വളരെ ഭാഗ്യമായി തെളിയിക്കും. നിങ്ങളുടെ ജോലി വളരെ മികച്ചതായിരിക്കും. നിങ്ങളുടെ കരിയറിൽ പുരോഗതി കൈവരിക്കും. ബിസിനസ്സ് നന്നായി നടക്കും. പങ്കാളിയുമായി വളരെ നല്ലതായിരിക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം.


ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ഈ ബുധാദിത്യ രാജയോഗം ചിങ്ങം രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വളരെയധികം നേട്ടങ്ങൾ നൽകും. ചിങ്ങം രാശിക്കാരുടെ അധിപൻ സൂര്യനാണ്. സൂര്യനും ബുധനും ചേർന്നാണ് ബുധാദിത്യയോഗം ഉണ്ടാകൂ. ബുധാദിത്യ രാജയോഗ സമയത്ത് പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. പ്രമോഷൻ ലഭിക്കും. രാഷ്ട്രീയത്തിൽ സജീവമായ ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യത.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 46% വർദ്ധിക്കും! അറിയാം പുത്തൻ അപ്ഡേറ്റ്


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധാദിത്യയോഗം ധാരാളം ഗുണങ്ങൾ നൽകും. അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും. ധനനേട്ടം ഉണ്ടാകും, പുതിയ വരുമാന മാർഗങ്ങൾ തെളിയും, നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. വീട്ടിൽ മാംഗല കാര്യങ്ങൾ നടക്കും. കുടുംബജീവിതം സന്തോഷകരമാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.