ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർക്ക് ഉറക്കം വന്നാൽ എന്തുചെയ്യും? അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്റ്റാർട്ടപ്പ് സ്ഥാപകനും ഐഐഎം ബിരുദധാരിയുമായ മിലിന്ദ് ചാന്ദ്വനി. ഇൻസ്റ്റഗ്രാമിലാണ് മിലിന്ദ് തന്റെ അപൂർവ്വ അനുഭവം പങ്കുവെച്ചത്.
പുലർച്ചെ 3 മണിക്ക് ബെംഗളൂരൂ വിമാനത്താവളത്തിൽ നിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനാണ് ടാക്സി വിളിച്ചത്. എന്നാൽ, ടാക്സി ഡ്രൈവർക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചായ കുടിച്ചും സിഗരറ്റ് വലിച്ചുമെല്ലാം ഉറക്കം മാറ്റാൻ നോക്കി, എന്നിട്ടും രക്ഷയില്ലത്ര.
Read Also: ഇൻഷുറൻസ് തുക കിട്ടാനായി പിതാവിനെ കൊന്ന് വഴിയിൽ തള്ളി; മകൻ അറസ്റ്റിൽ
ഒടുവിൽ മിലിന്ദ് ഡ്രൈവറോട് ഞാൻ വാഹനം ഓടിച്ചോട്ടെ എന്ന് ചോദിച്ചു. ഡ്രൈവർ അപ്പോൾ തന്നെ അത് സമ്മതിച്ചു. "ബെംഗളൂരു ട്രാഫിക്" എന്ന് എനിക്ക് പറയാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ അദ്ദേഹം താക്കോൽ കൈമാറിയെന്നാണ് മിലിന്ദ് പറയുന്നത്.
അങ്ങനെ ഡ്രൈവർ പാസഞ്ചർ സീറ്റിലിരുന്ന് ഉറങ്ങുകയും മിലിന്ദ് വാഹനമോടിക്കുകയും ചെയ്തത്രേ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് വാഹനം ഓടിച്ചത്. ഞങ്ങൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ്, അവൻ്റെ ബോസ് വിളിച്ചു, രാത്രി ഷിഫ്റ്റ് കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ അവൻ ഒരു ഡേ ഷിഫ്റ്റ് ആവശ്യപ്പെടുന്നത് ഞാൻ കേട്ടു.
'ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകൾ നിറഞ്ഞതാണ്. അതിൽ, ദയയുള്ളവരായിരിക്കുക, സഹാനുഭൂതി കാണിക്കുന്നവരാകുക, ഡ്രൈവിംഗിലുള്ള നിങ്ങളുടെ കഴിവ് വർധിപ്പിക്കുക, അവ എപ്പോഴാണ് ഉപകാരപ്പെടുക എന്ന് പറയാൻ സാധിക്കില്ല' എന്നും മിലിന്ദ് കുറിച്ചിട്ടുണ്ട്.
മിലിന്ദിന്റെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി. നിരവധി പേരാണ് മിലിന്ദിനെ അഭിനന്ദിച്ച് കമന്റിട്ടത്. ചിലരൊക്കെ സമാനരീതിയിൽ തങ്ങൾക്കുണ്ടായ അനുഭവവും പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.