Mercury Rise 2023 in Cancer: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ 2023 ജൂലൈ 14 ന് കർക്കടകത്തിൽ ഉദിച്ചിരിക്കുകയാണ്. ബുധന്റെ ഉദയം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ബുധൻ ബുദ്ധി, യുക്തി, സംസാരം, സംഭാഷണം, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതുവരെ അസ്തമിച്ചിരുന്ന ബുധൻ ഇന്ന് ഉദിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം ജ്യോതിഷത്തിൽ നല്ലതായിട്ടല്ല കണക്കാക്കുന്നത്. കാരണം അത് ആ ഗ്രഹത്തിന്റെ ശേഷിയെ ദുർബലപ്പെടുത്തുകയും അശുഭകരമായ ഫലങ്ങൾ നൽകുകയും ചെയ്യുന്ന സമയമാണ് അസ്തമന സമയം.  അതുകൊണ്ടുതന്നെ ഇതുവരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവർക്ക് ഇനി ആശ്വാസകാലമാണ്.  ഇതോടൊപ്പം ബുധന്റെ ഉദയം ചില രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സമ്പൽസമൃദ്ധി!


മേടം (Aries): ബുധന്റെ ഉദയം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇതിലൂടെ ഇവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും, വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കും, ജോലി ചെയ്യുന്നവർക്ക് നല്ല സമയം.  ബിസിനസിൽ നല്ല ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ സന്തോഷം വന്നുചേരും.


ഇടവം (Taurus): ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഏറെ ഗുണകരമാണ്. നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. ജോലി നന്നായി നടക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ നിക്ഷേപിക്കാണ് നല്ല സമയം. ധനലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കും. ആരോഗ്യം നന്നായിരിക്കും.


Also Read: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്


കന്നി (Virgo): ബുധന്റെ ഉദയം കന്നി രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള ആഗ്രഹം സഫലമാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബുധൻ പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. പഴയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം, പക്ഷേ സ്ഥിതി നിയന്ത്രണവിധേയമായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.