Chandrayaan-3 Launch: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്

Chandrayaan-3 launch: ബഹിരാകാശ രംഗത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കും.

Written by - Ajitha Kumari | Last Updated : Jul 14, 2023, 08:42 AM IST
  • ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്
  • ഇന്ന് ഉച്ചയ്ക്ക് 2:35 നാണ് ചന്ദ്രയാൻ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്
  • വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായിട്ടുണ്ട്
Chandrayaan-3 Launch: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്

ഹൈദരാബാദ്: ചന്ദ്രയാൻ മൂന്ന് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. വിക്ഷേപണത്തിന് ഇതുവരെ എല്ലാ സാഹചര്യങ്ങളും അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് 2:35 നാണ് ചന്ദ്രയാൻ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായിട്ടുണ്ട്.

Also Read: ചന്ദ്രയാന്‍-3 പദ്ധതി ആരംഭിച്ചതായി ISRO!

ഇതോടെ രാജ്യം സാക്ഷ്യം വഹിക്കുന്നത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ്.  ചന്ദ്രയാൻ-3 ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യമാണ്. ഇത് വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.  ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുകയാണെങ്കിൽ ഇത് ബഹിരാകാശ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടുകളിൽ ഒന്നായി മാറുമെന്നതിൽ സംശയമില്ല. 2019 ൽ ചന്ദ്രയാൻ 2 ദൗത്യത്തിൽ പ്രശ്നങ്ങൾ നേരിട്ടത് ലാൻഡിംഗിനിടയിലായിരുന്നു. സോഫ്റ്റ് ലാൻഡിംഗിൽ ഉണ്ടായ പ്രശ്‌നങ്ങൾക്ക് ശേഷം ഐഎസ്ആർഒയുടെ  പുതിയ ശ്രമമാണ് ചന്ദ്രയാൻ 3.

Also Read: ലൂണാര്‍ മിഷന്‍ ചന്ദ്രയാന്‍-3; ലക്ഷ്യം സോഫ്റ്റ് ലാന്‍ഡിംഗ്!!

ഈ ദൗത്യം വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമെന്ന ചരിത്രം ഇത് സ്വന്തമാക്കും.  ചന്ദ്രയാൻ-3 ദൗത്യത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുക എന്നത് മാത്രമല്ല ലക്ഷ്യം  ഉപരിതലത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള സംവിധാനവും ഇതിൽ സജ്ജമാക്കുന്നുണ്ട്. ചന്ദ്രയാൻ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ വ്യൂവിംഗ് ഗ്യാലറിയിൽ നിന്ന് കാണുവാൻ സാധിക്കും. ചന്ദ്രയാൻ 2 ദൗത്യത്തിന് ഇടയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് കുറച്ച് ദൂരെ മാത്രം അകലെ എത്തിയപ്പോൾ ലാൻഡറുമായുള്ള ബന്ധം ഐഎസ്ആർഒയ്‌ക്ക് നഷ്ടമായിരുന്നു.

Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സമ്പൽസമൃദ്ധി!

ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് എത്തുന്നതിന് ഏകദേശം ഒരു മാസ സമയമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ഓഗസ്റ്റ് 23 നായിരിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. അതുകൊണ്ട് 14 ദിവസമാണ് ചന്ദ്രയാൻ-3 യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം എന്നാണ് കണക്കാക്കുന്നത്. ചന്ദ്രയാൻ 3 യുടെ വിജയം ഗഗൻയാൻ പോലെയുള്ള പദ്ധതികൾക്ക് ഊർജ്ജമായിരിക്കുമെന്നതിലും സംശയം വേണ്ട എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News