ബുദ്ധി, വിവേകം, സമ്പത്ത്, സ്വത്ത്, സന്തോഷം എന്നിവയുടെ ഘടകമാണ് ബുധൻ. മെയ് അവസാനത്തോടെ ബുധൻ രാശിമാറാൻ പോകുകയാണ്. മെയ് 10ന് മേടം രാശിയിൽ ബുധൻ പ്രവേശിച്ചിരുന്നു. ഇനി മെയ് 31ന് ഇടവം രാശിയിൽ പ്രവേശിക്കും. ജൂൺ 14 വരെ ഈ രാശിയിൽ തുടരുകയും ചെയ്യും. ഇടവം രാശിയിൽ ബുധൻ സംക്രമിക്കുന്നതോടെ സൂര്യനുമായി ചേർന്ന് ബുദ്ധാദിത്യ രാജയോഗം രൂപീകരിക്കും. നിലവിൽ സൂര്യൻ, ശുക്രൻ, വ്യാഴം എന്നിവ ഇടവം രാശിയിൽ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷം അനുസരിച്ച്, ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നതിലൂടെ ഒരു വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. സാമൂഹിക പദവിയും അന്തസ്സും വർദ്ധിക്കുന്നു. ബുധൻ്റെ സ്വാധീനത്താൽ ഒരാൾക്ക് സമ്പത്തും മഹത്വവും ഐശ്വര്യവും ലഭിക്കുന്നു. ബുദ്ധാദിത്യ രാജയോഗത്തിൽ നിന്ന് ഏതൊക്കെ രാശികൾക്ക് നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.


ഇടവം: ബുധാദിത്യ രാജ്യയോഗം ഇടവം രാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങൾ നൽകും. മാനസിക പിരിമുറുക്കം കുറയും. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഓഫീസിൽ കഴിവ് തെളിയിക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. ബന്ധങ്ങളിലെ തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടും. 


Also Read: Planets Transit: മഹത്തായ നേട്ടങ്ങൾ കൈവരും: സൂര്യ-ശുക്ര-വ്യാഴ സംയോജനം ഈ രാശിക്കാരെ സമ്പന്നരാക്കും


 


ചിങ്ങം: ബുധാദിത്യയോഗത്തിൻ്റെ ഫലം മൂലം ചിങ്ങം രാശിക്കാരുടെ സ്ഥാനമാനങ്ങൾ വർധിക്കും. ഉദ്യോ​ഗാർത്ഥികൾക്ക് പ്രമോഷൻ ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ സുപ്രധാന നേട്ടങ്ങൾ കൈവരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. സമ്പത്തിൽ വർദ്ധനവുണ്ടാകും.


തുലാം: സൂര്യൻ്റെയും ബുധൻ്റെയും സംയോജനം തുലാം രാശിക്കാർക്ക് ​ഗുണകരമാണ്. കഠിനാധ്വാനത്തോടും അർപ്പണബോധത്തോടും കൂടി ചെയ്യുന്ന ജോലി നല്ല ഫലങ്ങൾ നൽകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിക്കും. പുതിയ നിക്ഷേപ സാധ്യതകളും ലഭ്യമാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ബന്ധങ്ങൾ മെച്ചപ്പെടും. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം മെച്ചപ്പെടും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.