Mercury Transit 2023: ജ്യോതിഷത്തിൽ ബുധാദിത്യ രാജയോഗത്തെ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. സൂര്യനും ബുധനും ഏതെങ്കിലും രാശിയിൽ ചേരുമ്പോഴാണ് ബുദ്ധാദിത്യ രാജയോഗം ഉണ്ടാകുന്നത്. 2023 ഫെബ്രുവരി 27-ന് ബുധൻ സംക്രമിക്കുകയും കുംഭ രാശിയിൽ പ്രവേശിക്കുകയും സൂര്യനുമായി സംയോജിക്കുകയും ചെയ്യും. ഈ സഖ്യം 2023 മാർച്ച് 15 വരെ നിലനിൽക്കും. ശേഷം സൂര്യൻ മീനരാശിയിൽ സഞ്ചരിക്കും. കുംഭത്തിൽ രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹോളിക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലക്ഷ്മീ കൃപയാൽ ലഭിക്കും അപാര സമ്പത്ത്! 


ഇടവം (Taurus): ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ജോലിയിൽ പുരോഗതി, പുതിയ ജോലി എന്നിവ ലഭിക്കും. ഒരു വലിയ കമ്പനിയിൽ നിന്നും നല്ല ശമ്പള പാക്കേജ് ഓഫർ വരും. സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് ഗുണം ലഭിക്കും.


ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്, ബുധൻ സൂര്യനുമായി കൂടിച്ചേരും. ഇതിലൂടെ ചിങ്ങം രാശിക്കാർക്ക് ബുദ്ധാദിത്യ രാജയോഗം ധാരാളം ഗുണങ്ങൾ നൽകും. ഇവരുടെ പങ്കാളി നല്ലവനായിരിക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ ലാഭം ഉണ്ടാകും. വലിയ ഇടപാട് ഉറപ്പിക്കാം. നല്ല വാർത്തകൾ ലഭിക്കും. വിവാഹം ഉറപ്പിക്കാം.


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


 


മകരം (Capricorn): ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർധിച്ചേക്കും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. പങ്കാളിയെ കണ്ടെത്താത്തവരുടെ ജീവിതത്തിൽ പങ്കാളിയുടെ കടന്നുവരവ് ഉണ്ടാകും. വിവാഹം ഉറപ്പിക്കാണ് സാധ്യത.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.