ജ്യോതിഷത്തിൽ ചന്ദ്രഗ്രഹണം ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. ഇത് 12 രാശികളെയും ബാധിക്കുന്നു. ഈ വർഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം മേടം രാശിയിലാണ് സംഭവിക്കാൻ പോകുന്നത്. കാരണം ഈ ദിവസം ചന്ദ്രൻ മേടം രാശിയിൽ ഉണ്ടാകും. പല രാശികളിലുമുള്ള ആളുകൾക്ക് ഈ ചന്ദ്രഗ്രഹണത്തിന്റെ ഫലത്തിൽ നിന്ന് വളരെയധികം നേട്ടങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം എപ്പോൾ സംഭവിക്കും: 2023 ലെ അവസാനത്തേതും രണ്ടാമത്തെതുമായ ചന്ദ്രഗ്രഹണം ഒക്ടോബർ 28 ശനിയാഴ്ച സംഭവിക്കാൻ പോകുന്നു. ഒക്ടോബർ 29ന് പുലർച്ചെ 01:06 ന് ആരംഭിച്ച് 02:22 ന് അവസാനിക്കും. ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 01 മണിക്കൂർ 16 മിനിറ്റാണ്.


ഈ ദിവസം ശരദ് പൂർണിമ കൂടിയാണ്. വർഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും കാണാൻ കഴിയും. അതിനാൽ സുതകകാലം ഇവിടെയും സാധുവായിരിക്കും. ചന്ദ്രഗ്രഹണത്തിന്റെ സൂതകകാലം ആരംഭിക്കുന്നത് 9 മണിക്കൂർ മുമ്പാണ്. ഗ്രഹണസമയത്ത് ക്ഷേത്രത്തിന്റെ വാതിലുകൾ അടയ്ക്കുകയും മംഗളകരമായ പ്രവൃത്തികൾ നിരോധിക്കുകയും ചെയ്യും.


Also read: Durga Puja 2023: ദുർഗാ പൂജ; തീയതി, ആചാരങ്ങൾ, ചരിത്രം, പ്രാധാന്യം എന്നിവ അറിയാം


ചന്ദ്രഗ്രഹണത്തിന്റെ ഫലം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് അറിയാം...


മേടം: ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം മൂലം മേടം രാശിക്കാർക്ക് ഭാഗ്യം ലഭിച്ചേക്കാം. ഗ്രഹണ സ്വാധീനം മൂലം പണത്തിന്റെ വരവ് വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന ജോലികളിൽ നിങ്ങൾക്ക് വിജയം നേടാൻ കഴിയും.


ഇടവം: ഇടവം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭവാർത്തകൾ നൽകും. ഈ കാലയളവിൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പല കാര്യങ്ങളും ഈ സമയം നേടിയെടുക്കാൻ കഴിയും. ധനപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ വിപുലീകരണം സാധ്യമാണ്.


മിഥുനം: മിഥുന രാശിക്കാർക്ക് ചന്ദ്രഗ്രഹണത്തിന്റെ ഫലം ശുഭകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടാം. കരിയറിൽ നിങ്ങൾ വിജയം കൈവരിക്കും.


ധനു: ഈ ചന്ദ്രഗ്രഹണം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഗ്രഹണഫലം മൂലം തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ സമയം ശുഭകരമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.