Mercury Rise 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും ഒരു വലിയ സംഭവമായിട്ടാണ് കണക്കാക്കുന്നത്. ഒരു ഗ്രഹം അസ്തമിക്കുമ്പോൾ ആ ഗ്രഹത്തിന് വലിയ പ്രഭാവം ഉണ്ടാകില്ല. എന്നാൽ ഇവയുടെ ഉദയം സംഭവിക്കുമ്പോൾ അവയുടെ സ്വാധീനം വർദ്ധിക്കും. സെപ്തംബർ 15 ന് ബുദ്ധി, യുക്തി, ബിസിനസ്സ്, കരിയർ എന്നിവയുടെ ഘടകമായ ബുധൻ ഉദിക്കാൻ പോകുകയാണ്. ഈ ദിവസം പുലർച്ചെ 4:28 നാണ് ഉദയം നടക്കുക.  ബുധന്റെ ഉദയം മൂലം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭഫലങ്ങൾ കാണപ്പെടുമെങ്കിലും ഈ 3 രാശിക്കാർ ശരിക്കും പൊളിക്കും. ഇവർക്ക് എല്ലാ മേഖലയിലും നേട്ടങ്ങൾ ലഭിക്കും. ബുധന്റെ ഉദയം മൂലം ഇത്തരക്കാർക്ക് ലോട്ടറി ഭാഗ്യം ഉണ്ടാകും. സെപ്തംബറിൽ ബുധന്റെ ഉദയം മൂലം ഏത് രാശിക്കാർക്കാണ് ശുഭഫലങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. ഇവരുടെ ഭാഗ്യം തെളിയും.   ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


മേടം (Aries):  ജ്യോതിഷ പ്രകാരം സെപ്റ്റംബർ 15 ന് ബുധൻ ചിങ്ങം രാശിയിൽ ഉദിക്കും. ഈ സമയത്ത് അവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ബുധന്റെ ഉദയം മൂലം ഈ രാശിക്കാർക്ക് പല മേഖലകളിൽ നിന്നും ശുഭവാർത്തകൾ ലഭിക്കും.  മാത്രമല്ല ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിസ്ഥലത്തെ കഠിനാധ്വാനത്തിന് നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. മേടം രാശിക്കാർക്ക് ബുധന്റെ ഉദയം മൂലം ബിസിനസ് മേഖലയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. കോടതി കേസുകളിലും നിങ്ങൾക്ക് അനുകൂല ഫലം ലഭിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്.


മിഥുനം (Gemini):  ചിങ്ങത്തിൽ സംഭവിക്കുന്ന ബുധന്റെ ഉദയം മൂലം മിഥുന രാശിക്കാർക്ക് ശുഭ ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ ധൈര്യവും വീര്യവും വർദ്ധിക്കും.  ഇവരുടെ പ്രൊഫഷണൽ മേഖലയിൽ പുരോഗതി ലഭിക്കും. ജ്യോതിഷ പ്രകാരം ഈ സമയത്ത് ഇവർക്ക് വസ്തുക്കൽ വാങ്ങാൻ യോഗമുണ്ടാകും.  ഇത് ഭാവിയിൽ ഇവർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. പൂർവിക സ്വത്തുക്കൾ സമ്പാദിക്കാൻ യോഗം. ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും.


Also Read: ഇന്ന് മുതൽ ഡിസംബർ 31 വരെ ഈ രാശിക്കാർ സൂക്ഷിക്കുക, വ്യാഴ വക്രി തരും മുട്ടൻ പണി!


ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ബുധന്റെ ഉദയം മൂലം ശുഭ ഫലങ്ങൾ ലഭിക്കും. ഈ രാശിയിലാണ് ബുധൻ ഉദിക്കാൻ പോകുന്നത്.  ഈ സമയത്ത് പൂർവ്വിക സ്വത്തിൽ നിന്ന് ലാഭം ഉണ്ടാകും. ചിങ്ങം രാശിക്കാർക്ക് ഈ സമയത്ത് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജീവിതത്തിൽ വിജയം കൈവരിക്കും. അവരുടെ വ്യക്തിത്വത്തിൽ പുരോഗതി ഉണ്ടാകുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.