Shukra Gochar 2023: ലോകത്തിൽ സുഖസൗകര്യങ്ങളും, ആഡംബരവും, സന്തോഷവും സൗന്ദര്യവും ആകർഷണവും ആഗ്രഹിക്കാത്തവരായി ആരുണ്ട്. ജ്യോതിഷ പ്രകാരം ശുക്രൻ ഒരു വ്യക്തിക്ക് ഈ സന്തോഷങ്ങളെല്ലാം നൽകുന്ന ഒരു ഗ്രഹമാണ്. ജ്യോതിഷത്തിൽ ഈ ഗ്രഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ശുക്രൻ സംക്രമിക്കുമ്പോൾ ചുറ്റുമുള്ള മനുഷ്യരിലും അതുപോലെ 12 രാശികൾക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. മെയ് മാസത്തിന്റെ തുടക്കത്തിൽ ശുക്രൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ മാസാവസാനം അതായത് 2023 മെയ് 30 ന് വൈകുന്നേരം 7:51 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം എല്ലാ രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ നൽകുമെങ്കിലും ഈ 3 രാശിക്കാർക്ക് കുറച്ചു കൂടുതൽ ഫലങ്ങൾ ലഭിക്കും.  ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ രാശിക്കാർ 4 മാസം അടിപൊളി സമയം, ശനി കൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ശുക്രന്റെ സംക്രമം വളരെ അനുകൂലമായിരിക്കും. ശുക്രന്റെ സുഹൃത്തായ ബുധനാണ് മിഥുന രാശിയുടെ അധിപൻ. അത്തരമൊരു സാഹചര്യത്തിൽ ഇവർക്ക് പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യതയുണ്ട്. ബുദ്ധിശക്തിയാൽ നിങ്ങൾക്ക് പണം സമ്പാദിക്കാൻ കഴിയും. വ്യാപാരികൾക്ക് ഇടപാടിൽ നേട്ടമുണ്ടാകും. പങ്കാളിത്തത്തിൽ ലാഭം ഇരട്ടിയാകും. നിങ്ങൾ മറ്റൊരാളുമായി പ്രണയബന്ധത്തിലാണെങ്കിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും.


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്ര സംക്രമം മൂലം നല്ല സമയം തുടരും.  വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ തുറക്കും. ധന ലാഭം ഉണ്ടാകും.  പുരോഗതിയുണ്ടാകും. ഓഫീസിലെ മുതിർന്നവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നേട്ടം ലഭിക്കും. സാമ്പത്തിക വശം ശക്തമാകും.


Also Read: Shani Vakri: ശനി വക്രി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


കന്നി (Virgo): ശുക്രന്റെ സംക്രമം കന്നി രാശിക്കാർക്ക് സമയമാറ്റം വരുത്തുമെന്ന് തെളിയിക്കും. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും. ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളിൽ നിലനിൽക്കുകയും പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും മാറുകയും ചെയ്യും. നിങ്ങൾക്ക് ശമ്പളത്തിൽ വർദ്ധനവ് ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.