Budh Surya Yuti 2024: ഈ മാസത്തിൽ പല ഗ്രഹങ്ങളും അവയുടെ ചലനവും സ്ഥാനവും മാറ്റും. അത് 12 രാശികളേയും ബാധിക്കും. വൈദിക ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവും ഊർജ്ജവും ആത്മവിശ്വാസവും ആദരവും നൽകുന്ന സൂര്യൻ മേട രാശിയിൽ പ്രവേശിക്കാൻ പോകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധൻ നേരത്തെ മേട രാശിയിലായതിനാൽ സൂര്യൻ്റെയും ബുധൻ്റെയും സംയോഗം ഇവിടെ ഉണ്ടാകും. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ അപൂർവമായ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് ഈ യോഗം ശുഭകരമായിരിക്കും. ആ 4 രാശികൾ ഏതൊക്കെ അറിയാം... 


Also Read: ശുക്ര-രാഹു സംഗമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!


 


മേടം (Aries):  ബുധാദിത്യ രാജയോഗം മേടം രാശിക്കാർക്ക് വളരെ നല്ല വാർത്തകൾ നൽകും. ഈ സമയത്ത് ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങളുടെ പെരുമാറ്റം കാരണം ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. സൂര്യൻ്റെ കൃപയാൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കുട്ടികൾക്ക് നല്ല സമയമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും. അവിവാഹിതർക്ക് നല്ല ബന്ധം വന്നുചേരും.


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം ഗുണം നൽകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അനാവശ്യ ചെലവുകൾ നിലയ്ക്കും. ബിസിനസ് ചെയ്യുന്നവർക്ക് നല്ല സമയമാണ്, നിങ്ങളുടെ ബിസിനസ് വികസിപ്പിച്ചേക്കാം, പുതിയ ഡീലുകൾ അന്തിമമാക്കപ്പെട്ടേക്കാം, അതിൽ നിങ്ങൾക്ക് വലിയ ലാഭം ലഭിക്കും. നിക്ഷേപത്തിന് ഇത് നല്ല സമയമാണ്.  


Also Read: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!


 


കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് അവരുടെ കരിയറിൽ ഈ സമയം ഉയർച്ചയുണ്ടാകും.  ഇവർക്ക് ഈ സമയം അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം, കിട്ടാനുള്ള പണം തിരികെ കിട്ടും, ബിസിനസുകാർക്ക് സമയം നല്ലതാണ്, പുതിയ ഡീലുകൾ ലഭിക്കും,  അത് വലിയ ലാഭത്തിന് കാരണമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുള്ള ആളുകൾക്ക് സ്ഥലമാറ്റം ലഭിക്കുകയും പ്രമോഷനുള്ള ശക്തമായ സാധ്യതകളുമുണ്ടാകും. 


ചിങ്ങം (Leo): മേട രാശിയിൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ചിങ്ങ രാശിക്കാർക്കും ശുഭകരമായിരിക്കും.  ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിച്ചേക്കാം. ജോലിയിൽ വിജയം ഉണ്ടാകും. മേലധികാരികൾ ജോലി ചെയ്യുന്നവരിൽ സന്തുഷ്ടരായിരിക്കാം, ശമ്പളം വർധിപ്പിക്കാം, സ്ഥാനക്കയറ്റത്തിന് സാധ്യത, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പുതിയ ലാഭ സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. കിട്ടില്ലെന്ന് വിചാരിച്ച പണം നിങ്ങൾക്ക് തിരികെ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.