Guru Gochar 2023: 12 വർഷത്തിനു ശേഷം വ്യാഴം മേട രാശിയിൽ; ഈ രാശിക്കാർക്ക് ഒരു വർഷത്തേക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!
Guru Gochar 2023: അക്ഷയതൃതീയ ദിനമായ ഇന്ന് ഈ ദശകത്തിലെ ഏറ്റവും പ്രധാന ജ്യോതിഷ സംഭവങ്ങളിലൊന്ന് നടന്നിരിക്കുകയാണ്. അതായത് ഇന്ന് 12 വർഷങ്ങൾക്ക് ശേഷം വ്യാഴം സംക്രമിച്ച് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Guru Rashi Parivartan 2023: ജ്യോതിഷ പ്രകാരം ദേവഗുരു വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറുന്നത്. അത് ഇന്നായിരുന്നു. ഇന്ന് വ്യാഴം 12 വർഷങ്ങൾക്ക് ശേഷം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് വ്യാഴം മേട രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് മാത്രമല്ല ഇന്ന് അക്ഷയതൃതീയ കൂടിയാണ്. അത്തരമൊരു ശുഭദിനത്തിൽ വ്യാഴത്തിന്റെ സംക്രമണം സ്ഥിതിഗതികളെ കൂടുതൽ രസകരമാക്കുന്നു. അടുത്ത ഒരു വർഷത്തേക്ക് വ്യാഴം മേട രാശിയിൽ തുടരുകയും എല്ലാ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യും. പ്രത്യേകിച്ചും ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴ സംക്രമം ശുഭകരമാകുകയെന്ന് നമുക്ക് നോക്കാം. ഇവർക്ക് വ്യാഴം സന്തോഷവും ഭാഗ്യവും പുരോഗതിയും സമ്പത്തും നൽകും.
Also Read: Shani Gochar 2023: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!
മേടം (Aries): വ്യാഴം സംക്രമിക്കുന്നത് മേട രാശിയിൽ ആയതിനാൽ ഇവർക്ക് വളരെ മികച്ച ഫലം നൽകും. ഈ സമയം ഇവർക്ക് ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും, വ്യക്തിത്വം വികസിക്കും, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റത്തിനും വരുമാന വർദ്ധനവിനും സാധ്യത. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നുചേരും.
ഇടവം (Taurus): വ്യാഴത്തിന്റെ സംക്രമം ഇടവം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, പഴയ പ്രശ്നങ്ങൾ നീങ്ങും, വരുമാനം വർദ്ധിക്കും, തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. കടബാധ്യതയിൽ നിന്നും മുക്തി നേടും. യോഗ, ആയുർവേദം അല്ലെങ്കിൽ ജ്യോതിഷം, വാസ്തു തുടങ്ങിയ രഹസ്യ ശാസ്ത്രങ്ങൾ പഠിക്കും. നിക്ഷേപത്തിന് നല്ല സമയമാണ്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
മിഥുനം (Gemini): വ്യാഴത്തിന്റെ സംക്രമം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് ജോലിയിൽ പുരോഗതി, ബിസിനസിൽ വളർച്ച, വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എന്തെങ്കിലും നേട്ടം കൈവരിക്കും, പുതിയ അവസരങ്ങൾ ലഭ്യമാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.
ചിങ്ങം (Leo): വ്യാഴത്തിന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും, കർമ്മങ്ങളിൽ വിജയം ഉണ്ടാകും, മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, തീർത്ഥാടനത്തിന് പോകാം, വിദേശയാത്രയ്ക്കും സാധ്യത, വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാകും.
Also Read: Panchgrahi Yoga 2023: അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഇന്നുമുതൽ മിന്നിതെളിയും
കന്നി (Virgo) : വ്യാഴത്തിന്റെ സംക്രമം കന്നി രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും ഭാഗ്യവും നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീട്ടിൽ സന്തോഷം ഉണ്ടാകും. പുതിയ വീടോ വാഹനമോ വാങ്ങാണ് യോഗമുണ്ടാകും. ഈ സമയം ബിസിനസുകാർക്ക് വളരെ പ്രയോജനകരമായിരിക്കും, ശക്തമായ ലാഭം നേടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...