Shani Gochar 2023: ശശ് മഹാപുരുഷ രാജയോഗം; ഈ 3 രാശിക്കാർക്ക് വരുന്ന 30 മാസത്തേക്ക് വമ്പൻ നേട്ടങ്ങൾ!

Shani Rashi Gochar: 30 വർഷത്തിന് ശേഷം നീതിയുടെ ദേവനായ ശനി തന്റെ സ്വന്തം ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.  ജനുവരി 17 നാണ്  ശനി കുംഭത്തിൽ സംക്രമിച്ചിരിക്കുന്നത്.  ഇത് 2025 വരെ ഇവിടെ തുടരും.

Shash Mahapurush Rajayoga: ഇതുമൂലം 12 രാശിക്കാർക്ക് ശുഭ-അശുഭമോ ഫലം ലഭിക്കും. എന്നാൽ ഇതിൽ മൂന്ന് രാശിക്കാർക്ക് ഇവർക്ക് 2025 വരെ അതായത് 30 മാസത്തേക്ക് ശനിയുടെ കൃപയുണ്ടാകും. 

 

1 /5

ശശ്  മഹാപുരുഷ രാജയോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും.  ഇതിലൂടെ  ഈ രാശിക്കാർക്ക് വൻ സമ്പത്തും പുരോഗതിയും ലഭിക്കും.  ഈ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം...

2 /5

Shash Mahapurush Rajyog: ജാതകത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ ചലനം അനുകൂലമാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ നല്ല ഫലം നൽകും. എന്നാൽ അതല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകളും കൊണ്ടുവരും.  

3 /5

മേടം (Aries): ശനിയുടെ രാശിമാറ്റം മേട രാശിക്കാർക്ക് സാമ്പത്തികമായി അനുകൂല ഫലങ്ങൾ നൽകും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ്  ശനി ഉദിച്ചിരിക്കുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമാണ്. അതുകൊണ്ടാണ് ഈ സമയത്ത് ഇവരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത്. ഈ രാജയോഗം ജോലി ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമായിരിക്കും.  

4 /5

ചിങ്ങം (Leo):  ഈ രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപം കൊണ്ടിരിക്കുന്നത്.  അത് പങ്കാളിത്തത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും ഭവനമാണ്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഇണയുമായുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമാകും. അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം ഇവരുടെ മുടങ്ങിക്കിടന്ന ജോലികൾ നടക്കും.

5 /5

കുംഭം (Aquarius): ശശ് മഹാപുരുഷ് രാജയോഗം രൂപപ്പെട്ടതോടെ കുംഭ രാശിക്കാർക്ക് നല്ല ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളോടൊപ്പം നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും പുരോഗതിയുടെ ഭാഗ്യം തെളിയും.  ഈ കാലയളവിൽ കുംഭ രാശിക്കാരുടെ പ്രൊഫഷണൽ ജീവിതത്തിലും പുരോഗതി കൈവരിക്കാനാകും. ഒപ്പം ആത്മവിശ്വാസവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളേയും വിവരങ്ങളെളേയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola