Venus Transit 2024: ശുക്രനെ സമ്പത്ത്, ഐശ്വര്യം, പ്രണയം, റൊമാൻസ് തുടങ്ങിയവയുടെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹത്തിൻ്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ കാണപ്പെടുന്നു.  ജാതകത്തിൽ ശുക്രൻ ശുഭ ഭാവനാണെങ്കിൽ ഒരു വ്യക്തിക്ക് അവൻ്റെ ജീവിതത്തിൽ ഭൗതിക സന്തോഷം ലഭിക്കും. ഇതോടൊപ്പം വ്യക്തിയുടെ പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ജ്യോതിഷ പ്രകാരം ധനവും ഐശ്വര്യവും നൽകുന്ന ശുക്രൻ ഫെബ്രുവരി 12 ന് മകര രാശിയിൽ പ്രവേശിക്കും.  മാർച്ച് 6 വരെ ശുക്രൻ ഇവിടെ തുടരും. പൊതുവേഈ സംക്രമണം മകരം രാശിക്കാർക്ക് പ്രത്യേക ഗുണം നൽകും. ശനിയുടെ രാശിയിൽ ശുക്രൻ പ്രവേശിക്കുന്നത് ഏത് രാശിക്കാർക്ക് പ്രത്യേക ഗുണം ലഭിക്കുമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


മേടം (Aries):  ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ശുക്രൻ പ്രവേശിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വരുന്ന ഒരു മാസം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലി ചെയ്യുന്നവർക്ക് ശുക്രൻ്റെ സംക്രമണം ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. മുതിർന്ന ആളുകളുടെ പിന്തുണയോടെ ലക്ഷ്യം നേടുന്നതിൽ നിങ്ങൾ വിജയിക്കും. ബിസിനസ്സിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു വലിയ നേട്ടം കൈവരിക്കാൻ കഴിയും.  ബിസിനസ്സിൽ വലിയ വിജയത്തോടെ സാമ്പത്തിക നേട്ടമുണ്ടാകും.


കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രൻ്റെ സംക്രമണം. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ പ്രണയജീവിതത്തോടൊപ്പം ദാമ്പത്യജീവിതവും വളരെ മികച്ചതായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം. ഇതോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളോടുള്ള താൽപര്യം വർദ്ധിക്കും. പങ്കാളിത്തത്തോടെ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിൽ വിജയിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും.  മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.


Also Read: വസന്ത പഞ്ചമിയിൽ സൂര്യ ശനി സംഗമം; ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടം!


 


മകരം (Capricorn):  ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രൻ പ്രവേശിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. ദീർഘനാളത്തെ ബന്ധത്തിലെ അസ്വാരസ്യം ഇതോടെ അവസാനിക്കും. നിങ്ങളുടെ പങ്കാളിയുടെ സഹായത്തോടെ നിങ്ങൾക്ക് പല ജോലികളിലും വിജയം ലഭിക്കും. നിങ്ങൾക്ക് കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, സന്തോഷവും സമാധാനവും ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.