Navpancham Rajyog 2024:  ജ്യോതിഷത്തിൽ ഗ്രഹങ്ങൾ, ജാതകം, നക്ഷത്രം എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു നിശ്ചിത സമയത്തിനുശേഷം ഓരോ ഗ്രഹവും അതിൻ്റെ രാശിചക്രം മാറും. ഇത്തരത്തിലുള്ള രാശി മാറലിന് ശേഷം പല തരത്തിലുള്ള രാജയോഗങ്ങളും സൃഷ്ടിക്കാറുമുണ്ട്.  ഇപ്പോഴിതാ ഈ മാസം കേതുവും വ്യാഴവും കൂടിച്ചേർന്ന് നവപഞ്ചമ രാജയോഗം രൂപപ്പെടാൻ പോകുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യ സംക്രമത്തോടെ വിപരീത രാജയോഗം; വരുന്ന 4 ദിവസം ഈ രാശിക്കാർ പൊളിക്കും!


നിലവിൽ മായാവി ഗ്രഹം എന്നറിയപ്പെടുന്ന കേതു കന്നി രാശിയിലൂടെ സഞ്ചരിക്കുകയാണ്. എന്നാൽ ദേവഗുരു വ്യാഴം മെയ് 1 ന് ഇടവ രാശിയിൽ പ്രവേശിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് ഗ്രഹങ്ങളും ഒൻപതും അഞ്ചും  ഭാവത്തിലാണ് നിൽക്കുന്നത്. ഇതിലൂടെയാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് ഈ 3 രാശിക്കാർക്ക് മികച്ച നേട്ടങ്ങൾ നൽകും.  


നവപഞ്ചമ രാജയോഗത്തിൻ്റെ പ്രാധാന്യം


ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ പരസ്പരം ത്രികോണ ഭാവത്തിൽ നിൽക്കുമ്പോഴാണ് നവപഞ്ചമ രാജയോഗം ഉണ്ടാകുന്നത്.  മേടം, ചിങ്ങം, ധനു രാശികളെ അഗ്നി രാശികളായും ഇടവം, കന്നി, മകരം എന്നിവ ഭൗമ രാശികളായും മിഥുനം, തുലാം, കുംഭം എന്നീ രാശികൾ വായു രാശികളായും കർക്കടകം, വൃശ്ചികം, മീനം എന്നീ രാശികൾ ജലരാശികളായും കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ രണ്ട് രാശികളിലായി ഒരേ മൂലകമുള്ള രണ്ട് ഗ്രഹങ്ങൾ 120 ഡിഗ്രിയിൽ രൂപപ്പെടുമ്പോഴാണ് നവപഞ്ചമ രാജയോഗം രൂപപ്പെടുന്നത്.


Also Read: ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ


ഇടവം (Taurus): കേതു വ്യാഴ സംക്രമത്തിലൂടെയുണ്ടാകുന്ന  നവപഞ്ചമ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ യോഗത്തിലൂടെ ഇവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, തൊഴിൽ-ബിസിനസിൽ മികച്ച വിജയം നേടും, ബിസിനസുകാർ പണം സമ്പാദിക്കുന്നതിനൊപ്പം പണം ലാഭിക്കുകയും ചെയ്യും, ഭാഗ്യം കൂടെയുണ്ടാകും.


മകരം (Capricorn):  നവപഞ്ചമ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.  ഈ സമയം ഇവർക്ക് വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടം ലഭിക്കും. കരിയറിൽ ധാരാളം അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും.  ജോലി ചെയ്യുന്നവർക്ക് വലിയൊരു ഉത്തരവാദിത്തം ലഭിച്ചേക്കാം. വലിയ വിജയത്തോടെ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കണം,  ഉന്നത വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം സഫലമാകും.


Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകും


മിഥുനം (Gemini): നവപഞ്ചമ യോഗത്തിലൂടെ ഇവർക്കും വലിയ നേട്ടങ്ങൾ ലഭിക്കും.  സമൂഹത്തിൽ നിങ്ങൾക്ക് ബഹുമാനവും ആദരവും സ്ഥാനമാനങ്ങളും ലഭിക്കും, പുതിയ നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും, ബിസിനസിൽ നേട്ടമുണ്ടാകും, പുതിയ ചില ഇടപാടുകൾ നടത്താൻ കഴിയും,  പങ്കാളിയുമായുള്ള ബന്ധം മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും. ഭൗതിക സുഖങ്ങൾ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്