Career Growth: കരിയറില്‍ തടസം, പുരോഗതിയുടെ പാതകള്‍ തുറക്കാന്‍ ഇതാ വഴികള്‍
Career Growth Remedies: കരിയറില്‍ ഉയര്‍ച്ച നേടുവാന്‍ ആളുകള്‍ പലതരത്തിലുള്ള ശ്രമങ്ങളും നടത്താറുണ്ട്. അതിനായി പല നടപടികളും സ്വീകരിക്കുന്നു. എന്നാൽ ചിലപ്പോൾ ഇവര്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ ഒരു വ്യക്തിയുടെ പുരോഗതിക്ക് തടസ്സമായി മാറുന്നു.
Career Growth Remedies: ഓഫീസ്, കരിയര്‍, വിജയം തുടങ്ങിയവ ഇന്ന് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അതായത്, കരിയറില്‍ വിജയം ജീവിത വിജയത്തിന്‍റെ അടിസ്ഥാന ശിലയാണ്.
Also Read: Astro Remedies for Tuesday: കടബാധ്യതയിൽ നിന്ന് മുക്തി, ചൊവ്വാഴ്ച രാമഭക്തനായ ഹനുമാനെ ആരാധിക്കാം
ഓരോ വ്യക്തിയും തങ്ങളുടെ കരിയറില്‍ വളർച്ച ആഗ്രഹിക്കുന്നു, ജീവിതത്തിൽ വളരെയധികം പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നു. സ്വന്തം സന്തോഷത്തിനും കുടുംബത്തിന്‍റെ സന്തോഷത്തിനും ഈ വിജയം അനിവാര്യമാണ്. കരിയറില്‍ ഉയര്‍ച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.
Also Read: Weekly Numerology Predictions: നിങ്ങള്‍ ഈ തിയതിയിലാണോ ജനിച്ചത്? എങ്കില്‍ വരാനിയ്ക്കുന്നത് അടിപൊളി സമയം!!
ഇത്തരത്തില്‍ കരിയറില്‍ ഉയര്‍ച്ച നേടുവാന്‍ ആളുകള്‍ പലതരത്തിലുള്ള ശ്രമങ്ങളും നടത്താറുണ്ട്. അതിനായി പല നടപടികളും സ്വീകരിക്കുന്നു. എന്നാൽ ചിലപ്പോൾ ഇവര്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ ഒരു വ്യക്തിയുടെ പുരോഗതിക്ക് തടസ്സമായി മാറുന്നു. അതായത്, ഇത് കരിയറിൽ തടസ്സങ്ങൾ സൃഷ്ടിക്കും.
വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, ഓഫീസ് വർക്ക് ടേബിളുമായി ബന്ധപ്പെട്ട ചില പ്രധാന നിയമങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ നിങ്ങൾ അവഗണിക്കുമ്പോള്‍ ഇത് നിങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾക്കാണ് തടസമാവുന്നത്. വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ അബദ്ധത്തിൽ പോലും നിങ്ങളുടെ വർക്ക് ടേബിളിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അതായത്, ഇവ ടേബിളില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ പുരോഗതിയുടെ പാതയില്‍ തടസം സൃഷ്ടിക്കും.
നിങ്ങളുടെ കരിയറില്‍ ഉയര്‍ച്ച സംഭാവിക്കുന്നില്ല എങ്കില്‍, ശ്രദ്ധിക്കൂ ഇത്തരം പിഴവുകള്‍ ഒരുപക്ഷേ നിങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടാവാം. കരിയർ വളർച്ചയിൽ തടസം ഉണ്ടെങ്കില്‍ ഈ നടപടികൾ പുരോഗതിയുടെ എല്ലാ പാതകളും തുറക്കും. അതായത്, ഇന്ന് തന്നെ നിങ്ങളുടെ വർക്ക് ടേബിള്‍ ശ്രദ്ധിക്കൂ, ശേഷം ടേബിളില്‍ നിന്ന് ഇവ നീക്കം ചെയ്യുക.
വർക്ക് ടേബിളിനുള്ള വാസ്തു ടിപ്പുകൾ: -
വാസ്തു ശാസ്ത്രം അനുസരിച്ച്, വാസ്തു വൈകല്യങ്ങൾ ഒരു വ്യക്തിയുടെ പുരോഗതിയെ തടയുന്നു, അത് നമ്മൾ പലപ്പോഴും അവഗണിക്കുന്നു. ജീവിതത്തിൽ അഭിവൃദ്ധി നിലനിർത്താനും കരിയറില്‍ വളർച്ച നേടാനും, വര്‍ക്ക് ടേബിളില്‍നിന്ന് ചില കാര്യങ്ങൾ നീക്കം ചെയ്യാൻ വാസ്തു ശാസ്ത്രത്തിൽ പറയുന്നു. അതേക്കുറിച്ച് അറിയാം...
അബദ്ധവശാൽ പോലും നിങ്ങളുടെ വർക്ക് ടേബിളിൽ ഈ കാര്യങ്ങൾ സൂക്ഷിക്കരുത്
ഭക്ഷണസാധനങ്ങൾ
വര്‍ക്ക് ടേബിളില്‍ ഒരിയ്ക്കലും ഭക്ഷണ സാധനങ്ങൾ വയ്ക്കുകയോ അവിടെയിരുന്ന് ഭക്ഷണം കഴിയ്ക്കുകയോ പാടില്ല. പലപ്പോഴും ആളുകൾ അവരുടെ വർക്ക് ടേബിളിൽ ഭക്ഷണ സാധനങ്ങള്‍ വയ്ക്കാറുണ്ട്. അതായത്, ജോലി ചെയ്യുന്നതിനിടെ എന്തെങ്കിലും കഴിച്ച് ഊർജം നിലനിർത്താന്‍ സാധിക്കും. എന്നാൽ, വര്‍ക്ക് ടേബിളില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കരുത്, ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. നമ്മുടെ ഭവനങ്ങളില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നു. നമ്മുടെ വര്‍ക്ക് ടേബിള്‍ ധനത്തിന്‍റെ ആഗമന മാര്‍ഗ്ഗമാണ്. ആ ഒരു സാഹചര്യത്തില്‍ വർക്ക് ടേബിൾ ഏറ്റവും വൃത്തിയായി സൂക്ഷിക്കുക. ഇത് വീടിന്‍റെ അനുഗ്രഹം നിലനില്‍ക്കാന്‍ സഹായകമാണ്.
തുണികൊണ്ട് മേശ അലങ്കരിക്കരുത്
ആളുകൾ അവരുടെ വര്‍ക്ക് ടേബിള്‍ അലങ്കരിക്കാൻ തുണി വിരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. പക്ഷേ, തുണി വിരിച്ചതിന് ശേഷം അതിന്‍റെ വൃത്തിയും പ്രധാനമാണ്. മേശപ്പുറത്ത് വിരിച്ചിരിക്കുന്ന തുണി കീറുകയോ വൃത്തിഹീനമാവുകയോ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഒരു വ്യക്തിയുടെ പുരോഗതിയിലേക്കുള്ള പാതയെ തടയുന്നു. അതായത്, വൃത്തിഹീനമായ സ്ഥലത്ത് ലക്ഷ്മി ദേവി വസിക്കില്ല.
മരിച്ചവരുടെ ഫോട്ടോകള്‍ ഓഫീസ് ടേബിളില്‍ വേണ്ട
നാം നമ്മുടെ പൂർവ്വികരുടെയോ നമുക്ക് പ്രിയപ്പെട്ട വ്യക്തിയുടെയോ മരണശേഷം,അവരുടെ ഫോട്ടോ ഓഫീസ് മേശയിൽ സൂക്ഷിക്കുന്നു. അവരുടെ ഓര്‍മ്മയ്ക്കായി അവരോടുള്ള സ്നേഹവും വാത്സല്യവും കൊണ്ടാണ് ഇത് ചെയ്യുന്നത്. എന്നാൽ, വാസ്തു പ്രകാരം ഇത് ഒരിക്കലും ചെയ്യാൻ പാടില്ല. കാരണം, വാസ്തുശാസ്ത്ര പ്രകാരം, മരിച്ചവരുടെ ഫോട്ടോകൾ ഒരിക്കലും വർക്ക് ടേബിളിൽ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതുമൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലി നന്നായി ചെയ്യാൻ കഴിയില്ല, കൂടാതെ നിങ്ങളുടെ ജോലിയില്‍ നിരവധി തടസങ്ങൾ ഉണ്ടാകുന്നു...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.