ഓരോ കാര്യസാധ്യത്തിനും വ്യത്യസ്ത ഗായത്രി മന്ത്രങ്ങൾ ചൊല്ലുന്നത് ഉത്തമമാണ്.  ഈ മന്ത്രങ്ങള്‍ വളരെയധികം ശ്രദ്ധപൂര്‍വ്വം ജപിച്ചാൽ ഫലസിദ്ധി നിശ്ചയം. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധിയായ ശേഷം അതാത് മൂര്‍ത്തിയെ മനസ്സില്‍ ധ്യാനിച്ച് ഈ ഗായത്രി മന്ത്രം 9 തവണ ജപിച്ചാല്‍ ഫലസിദ്ധി ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല.  ഏതൊക്കെയാണ് ആ ഗായത്രി മന്ത്രങ്ങളെന്ന് നോക്കാം.    


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീ ധന്വന്തരി ഗായത്രി


രോഗങ്ങൾ അകലുന്നതിനും ആരോഗ്യം വർധിക്കാനും ഈ മന്ത്രം ഉത്തമം. 


ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!


Also Read: Goddess Lakshmi Photo: സമ്പത്തിനും സന്തോഷത്തിനും വേണ്ടി ലക്ഷ്മി ദേവിയുടെ ഏത് ഫോട്ടോ സൂക്ഷിക്കണമെന്ന് അറിയാമോ?


ഗരുഡഗായത്രി


മരണഭയം അകലാൻ ഈ ഗായത്രിമന്ത്രം 9 തവണ ചൊല്ലുന്നത് ഉത്തമം


ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!


ശ്രീരാമഗായത്രി


സർവ്വ നന്മകൾക്ക് ഈ മന്ത്രം ചൊല്ലു..


ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!


ശ്രീ നരസിംഹ ഗായത്രി


ദുഷ്ടശക്തികളിൽ നിന്നും മോചനം ലഭിക്കാൻ ഈ മന്ത്രം ജപിക്കുന്നത് ഉത്തമം 


ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!


Also Read: വീട്ടിലെ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ജപിക്കാം ഭദ്രകാളിപ്പത്ത്


യമഗായത്രി


മരണഭയം മാറാൻ യമ ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം 


ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക