Chhath Puja 2023: ഛാത് പൂജ ഉത്സവവേളയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ശ്രദ്ധിക്കാം
Chhath Puja Do`s and Dont`s: സൂര്യദേവന്റെയും ഭാര്യയുടെയും ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഉത്സവമാണ് ഛാത് പൂജ.
ഇന്ത്യൻ സംസ്ഥാനങ്ങളായ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, നേപ്പാളിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വളരെ വിപുലമായി ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഛാത് പൂജ. സൂര്യദേവന്റെയും ഭാര്യയുടെയും ആരാധനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ജീവൻ നിലനിർത്തുന്ന ഊർജ്ജത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തതിനായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഈ അവസരത്തിൽ, പാലിക്കേണ്ട നിരവധി ആചാരങ്ങളുണ്ട്. ഛാത് പൂജ ദിനങ്ങളിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
ചെയ്യേണ്ടത്:
ഉപവാസം: ഛാത് പൂജയിൽ ഭക്തർ 36 മണിക്കൂർ ജലപാനമില്ലാതെ ഉപവസിക്കുന്നു. മനസിന്റെയും ശരീരത്തിന്റെയും വിശുദ്ധിയെ പ്രതിഫലിപ്പിക്കുന്ന ഉപവാസം ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ആചാരപരമായ സ്നാനം: സൂര്യഭഗവാനെ പ്രാർഥിക്കുന്നതിന് മുമ്പ് ആത്മീയമായും ശാരീരികമായും സ്വയം ശുദ്ധീകരിക്കുന്നതിനായി ഭക്തർ അതിരാവിലെ നദികളിൽ മുങ്ങിക്കുളിക്കുന്നു.
പ്രാർഥനകൾ അർപ്പിക്കുന്നു: സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിൽ പ്രാർഥനകൾ അർപ്പിക്കാൻ ആളുകൾ നദികൾക്കും ജലാശയങ്ങൾക്കും സമീപം ഒത്തുകൂടുന്നു. അവർ ഛാത് ഗീത് എന്നറിയപ്പെടുന്ന ഭക്തിഗാനങ്ങൾ ആലപിക്കുകയും പരമ്പരാഗത ആചാരങ്ങൾ ആദരവോടെ നടത്തുകയും ചെയ്യുന്നു.
ശുചിത്വം പാലിക്കൽ: ഛാത് പൂജ സമയത്ത് ശുചിത്വം പ്രധാനമാണ്. ഭക്തർ അവരുടെ വീടും പരിസരവും വൃത്തിയുള്ളതായി സൂക്ഷിക്കുകയും വഴിപാടുകൾ തയ്യാറാക്കാൻ പുതിയതും ശുചിത്വമുള്ളതുമായ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു.
ALSO READ: വൃശ്ചികം രാശിക്കാർക്ക് ചിലവുകൾ വർധിക്കും, ഇടവം രാശിക്കാർ നിക്ഷേപം നടത്തരുത്; ഇന്നത്തെ രാശിഫലം
പാരമ്പര്യങ്ങൾ പിന്തുടരുക: ഉത്സവത്തിന്റെ സാംസ്കാരിക പ്രാധാന്യത്തോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്.
ചെയ്യരുതാത്തത്:
നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുക: ഛാത് പൂജ സമയത്ത് ഭക്തർ സസ്യേതര ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. പരിശുദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഈ കാലയളവിൽ സസ്യാഹാരമാണ് മുൻഗണന നൽകുന്നത്.
മദ്യം ഒഴിവാക്കുക: ഈ മഹത്തായ ഉത്സവത്തിൽ മദ്യപാനം കർശനമായി നിരോധിച്ചിരിക്കുന്നു. ദേവതകളോടുള്ള ആദരവിന്റെയും ഭക്തിയുടെയും അടയാളമായി ഭക്തർ ലഹരി പദാർഥങ്ങൾ ഒഴിവാക്കുന്നു.
പരിസ്ഥിതിയെ ബഹുമാനിക്കുക: ആചാരാനുഷ്ഠാനങ്ങളിൽ നദികളും ജലാശയങ്ങളും മലിനമാക്കുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ഭക്തർ വഴിപാടുകൾക്കും അലങ്കാരങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം.
ആചാരങ്ങൾ ഒഴിവാക്കരുത്: ഛാത് പൂജയുമായി ബന്ധപ്പെട്ട അവശ്യ ചടങ്ങുകളോ പൂജകളോ ഭക്തർ ഒഴിവാക്കരുത്. ഓരോ ഘട്ടവും മതപരമായ പ്രാധാന്യമുള്ളതും ശ്രദ്ധാപൂർവം പിന്തുടരേണ്ടതുമാണ്.
ആചാരങ്ങളെ അനാദരിക്കാതിരിക്കുക: ഛാത് പൂജയുമായി ബന്ധപ്പെട്ട ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അനാദരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ ആചാരങ്ങളെ ബഹുമാനിക്കാനും പരിപാലിക്കാനും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.