Coconut: തേങ്ങ ഇല്ലാത്ത പൂജ അപൂർണ്ണം, കാരണം അറിയാം
തേങ്ങ സനാതന ധർമ്മത്തിൽ പൂജയിലെ ഒരു അവിഭാജ്യ വസ്തുവായി കണക്കാക്കപ്പെടുന്നു. അതില്ലാതെ പൂജ അപൂർണ്ണമാണ്. പൂജയിൽ തേങ്ങ പൊട്ടിക്കുന്നത് അർത്ഥമാക്കുന്നത് ഭക്തൻ ഭഗവാന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നുവെന്നാണ്.
തേങ്ങ സനാതന ധർമ്മത്തിൽ ആരാധനയുടെ ഒരു അവിഭാജ്യ വസ്തുവായി കണക്കാക്കപ്പെടുന്നു. അതില്ലാതെ പൂജ അപൂർണ്ണമാണ്. പൂജയിൽ തേങ്ങ പൊട്ടിക്കുന്നത് അർത്ഥമാക്കുന്നത് ഭക്തൻ ഭഗവാന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നുവെന്നാണ്.
സനാതന ധർമ്മത്തിലെ മിക്കവാറും എല്ലാ ദേവീദേവന്മാർക്കും (God-Goddess) തേങ്ങ അർപ്പിക്കാറുണ്ട്. നാളികേരമില്ലാതെ ഒരു പൂജയും ശുഭപ്രവൃത്തികളും പൂർണ്ണമാകില്ലെന്ന് പറയപ്പെടുന്നു, അതിനാൽ തേങ്ങയെ ശ്രീഫൽ എന്നും വിളിക്കുന്നു. മത-പുരാണങ്ങൾ അനുസരിച്ച് തേങ്ങയെ ഏറ്റവും പവിത്രമായ കണക്കാക്കപ്പെടുന്നു, കാരണം അതിൽ ബ്രഹ്മാവും വിഷ്ണുവും മഹേശനും വസിക്കുന്നു. ദൈവത്തിന് നാളികേരം അർപ്പിക്കുന്നതിലൂടെ ഭക്തന്റെ എല്ലാ ദു:ഖങ്ങളും വേദനകളും നീങ്ങുമെന്നാണ് പറയപ്പെടുന്നത്.
Also Read: Lal Kitab Job Remedy: മനസിനിഷ്ടപ്പെട്ട ജോലി ലഭിക്കുന്നില്ലേ? ലാൽ കിതാബിലെ ഈ എളുപ്പവഴികൾ ഫലപ്രദം
ശുഭകരമായ അവസരത്തിൽ തേങ്ങ പൊട്ടിക്കാനുള്ള കാരണങ്ങൾ (Reasons for breaking coconut on auspicious occasion)
തേങ്ങ ദൈവത്തിന് സമർപ്പിക്കുന്നതിനു പുറമേ, എല്ലാ ശുഭകരമായ അവസരങ്ങളിലും തേങ്ങ പൊട്ടിക്കാറുണ്ട്. തേങ്ങയാണ് പ്രധാനമായും പ്രസാദത്തിൽ ഉപയോഗിക്കുന്നത്. ഇതിനുപുറമേ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന നോമ്പിന്റെ പരിഹാരവും ഭഗവാന് നാളികേരം അർപ്പിച്ചുകൊണ്ട് എടുക്കുന്നു. അതുപോലെ പൂജയിൽ ഒരു തേങ്ങ പൊട്ടിക്കുക എന്നതിനർത്ഥം ആ വ്യക്തി ദൈവത്തിന്റെ കാൽക്കൽ സ്വയം അർപ്പിച്ചു എന്നാണ്. പണ്ടുകാലത്ത് നടത്തുന്ന ബലിയർപ്പിക്കൽ പാരമ്പര്യന്റെ സ്ഥാനത്താണ് നാളികേരം ഉടയ്ക്കുന്നത് തുടങ്ങിയത്.
തേങ്ങ വളരെ ശുഭകരമാണ് (Coconut tree is very auspicious)
തെങ്ങുകൾ മതത്തിലും ജ്യോതിഷത്തിലും വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഒരു തെങ്ങ് (Coconut Tree) ഉണ്ടായിരിക്കുന്നത് പല വാസ്തു ദോഷങ്ങളേയും മാറ്റും. തെങ്ങിനെ ആരാധിക്കുന്നത് വിഷ്ണു ഭഗവാനെ (Lord Vishnu) പ്രസന്നനാക്കും. ജാതകത്തിലെ വൈകല്യങ്ങൾ നീക്കാൻ തെങ്ങിനെ ആരാധിക്കാൻ പറയാറുണ്ട്.
Also Read: മരിച്ചവരുടെ ഓർമ്മയ്ക്കായി ഒരിക്കലും അവരുടെ വസ്ത്രം ധരിക്കരുത്, കാരണം അറിയാം
ഭഗവാൻ വിഷ്ണു ഭൂമിയിൽ അവതരിച്ചപ്പോൾ ലക്ഷ്മി ദേവിയേയും, തെങ്ങിനേയും കാമധേനുവിനേയും കൊണ്ടുവന്നതായി പറയപ്പെടുന്നു. തെങ്ങിനെ കൽപവൃക്ഷമെന്നും വിളിക്കുന്നു. ഇതിനു പുറമേ ഇത് ലക്ഷ്മി ദേവിയുടെ രൂപമായും കണക്കാക്കപ്പെടുന്നു. ഒരു തെങ്ങ് ഉള്ള വീട്ടിൽ എപ്പോഴും സമ്പത്തും സമൃദ്ധിയും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...