Shani Shukra Conjunction 2023: ജ്യോതിഷത്തിൽ ശനിയെ കർമ്മത്തിന്റെ ദേവനായി കണക്കാക്കുന്നു. അതായത് ഓരോരുത്തരും നൽകുന്ന കർമ്മങ്ങൾക്കനുസരിച്ച് ശനി ഫലം നൽകുന്നു. ഈ സമയത്ത് സമ്പത്ത്, ആഡംബരം, പ്രണയം-റൊമാൻസ് എന്നിവ നൽകുന്ന ശുക്രൻ ശനിയുടെ രാശിയായ മകരരാശിയിലാണ്. ഇതിലൂടെ മകരം രാശിയിൽ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരൽ ഉണ്ടാകും. ഇത് ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ജ്യോതിഷമനുസരിച്ച് ശനിയും ശുക്രനും തമ്മിൽ മിത്രഭാവമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ ഈ കൂടിച്ചേരൽ 3 രാശിക്കാർക്ക് നല്ലരീതിയിൽ ധനം നൽകും. ആ ഭാഗ്യ രാശികൾ ഏതോക്കെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Surya Gochar 2023: പുതുവർഷത്തിൽ തിളങ്ങുന്ന രാശിക്കാർ ഇവരാണ്! ലഭിക്കും വൻ പുരോഗതി


മേടം (Aries): ശനി, ശുക്രൻ എന്നിവയുടെ സംയോഗം മേടം  രാശിക്കാരുടെ ബിസിനസ്സിലും കരിയറിലും വളരെ നല്ല ഗുണങ്ങൾ നൽകും. തൊഴിൽ രഹിതരായവർക്ക് പുതിയ ജോലി ലഭിക്കാൻ സാധ്യത. നിലവിലെ ജോലിയിൽ സ്ഥാനക്കയട്ടം ലഭിച്ചേക്കും. വിദേശയാത്രയ്ക്ക് സാധ്യത. ബിസിനസുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കും.


കന്നി (Virgo):  മകരം രാശിയിൽ ശനിയും ശുക്രനും കൂടിച്ചേരുന്നത് കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവരുടെ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതി ദൃശ്യമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. അവിവാഹിതർക്ക് പങ്കാളിയെ കണ്ടെത്താൻ കഴിയും. വിവാഹം ഉറപ്പിക്കാം. ഇവരുടെ കരിയറും നല്ലതായിരിക്കും.


Also Read: 15 ദിവസം മാത്രം.. ഈ രാശിക്കാർ പുതുവർഷത്തിൽ പൊളിക്കും!


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്.  അതുപോലെ ശനിയും ശുക്രനും മിത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ തുലാം രാശിക്കാർക്ക് ശനിയും ശുക്രനും കൂടിച്ചേരുന്നതിലൂടെ  ഏറെ ഗുണങ്ങൾ ലഭിക്കും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. പുതിയ ജോലി ഓഫർ ലഭിച്ചേക്കാം. ബിസിനസ്സിൽ ഉയർച്ച. വിവാഹം ഉടനെ നടന്നേക്കും അല്ലെങ്കിൽ ഉറപ്പീരെങ്കിലും ഉടൻ നടക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, ബഹുമാനവും ആദരവും വർദ്ധിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.