Surya Gochar 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും.  ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇത് മെയ് 15 വരെ തുടരുകയും ബുധനുമായി ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും. ഇതുകൂടാതെ രാഹു, ഗുരു, യുറാനസ് എന്നിവയും മേട രാശിയിലുണ്ട് ഇവ ചേർന്ന്  പഞ്ചഗ്രഹിയോഗം സൃഷ്ടിക്കും.  ഈ രീതിയിൽ മെയ് 15 വരെ ഗ്രഹങ്ങളുടെ സ്ഥാനം വളരെ രസകരമായി തുടരും.  ഇതിന്റെയൊക്കെ സ്വാധീനം 12 രാശിക്കാരിലും ഉണ്ടാകും.  ഇടവത്തിൽ സൂര്യൻ പ്രവേശിക്കുന്നതിന് മുൻപ് വരെയുള്ള സമയം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Uday 2023: ബുധന്റെ ഉദയത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ, എല്ലാ പ്രശ്നങ്ങളും നീങ്ങും! 


 


മേടം (Aries): മേട രാശിയിൽ സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതോടൊപ്പം മേടരാശിയിൽ സൂര്യനും ബുധനും ചേർന്ന് രൂപപ്പെടുന്ന ബുധാദിത്യയോഗവും ഇവർക്ക് നല്ല ഗുണങ്ങൾ നൽകും.  ഇത്തരക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാകും.  ധനലാഭം മൂലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയും നല്ലതായിരിക്കും.


മിഥുനം (Gemini): മിഥുന രാശിക്കാർക്ക് സൂര്യന്റെ സംക്രമം ശുഭകരമായിരിക്കും.  ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പ്രത്യേകിച്ച് മിഥുന രാശിയിലെ ബിസിനസുകാർക്ക് ഈ സമയം വളരെ നല്ലതാണ്.  പുതിയ അവസരങ്ങൾ ലഭിക്കും. വിദേശത്തുനിന്ന് ലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.


Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു 


കർക്കടകം (Cancer): സൂര്യൻ സംക്രമിക്കുന്നത് കർക്കടക രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുരോഗതി നൽകും. ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകുന്ന പുതിയ അവസരങ്ങൾ ഉണ്ടാകും. വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് വിജയം ലഭിക്കും. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ധനനേട്ടം ഉണ്ടാകും.  ധനം സേവ് ചെയ്യാനും നിങ്ങൾക്ക് കഴിയും.  കുടുംബജീവിതം സന്തോഷകരമാകും.


ചിങ്ങം(Leo): ചിങ്ങം രാശിയുടെ അധിപനായ സൂര്യൻ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. സാമ്പത്തിക നേട്ടം നൽകും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കുകയാണെങ്കിൽ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ മറികടക്കാൻ കഴിയും.


Also Read: Chandra Grahan 2023: 130 വർഷത്തിന് ശേഷം ചന്ദ്രഗ്രഹണത്തിൽ അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും വാൻ ധനാഭിവൃദ്ധി! 


 


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം നല്ല ഫലങ്ങൾ നൽകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസ്സ് വളരും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.