Budh Uday 2023: ബുധന്റെ ഉദയത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ, എല്ലാ പ്രശ്നങ്ങളും നീങ്ങും!

Budh Uday In May 2023: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ ഉദയമോ അസ്തമയമോ 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഈ മാസം ബുധൻ മേട രാശിയിൽ ഉദിക്കാൻ പോകുന്നു. ഇതിന്റെ ഗുണഫലങ്ങൾ പല രാശിക്കാരുടെയും തൊഴിലിലും ജോലിയിലും വ്യക്തമായി കാണാണ് സാധിക്കും. 

Written by - Ajitha Kumari | Last Updated : May 5, 2023, 12:53 PM IST
  • ഏതെങ്കിലും ഗ്രഹത്തിന്റെ ഉദയമോ അസ്തമയമോ 12 രാശിക്കാരുടേയും ജീവിതത്തെ ബാധിക്കാറുണ്ട്
  • ഇപ്പോഴിതാ ബുധൻ മേട രാശിയിൽ ഉദിക്കാൻ പോകുന്നു
  • ബുധൻ ഈ സമയത്ത് മേടത്തിൽ അസ്തമിച്ചിരിക്കുകയാണ്
Budh Uday 2023: ബുധന്റെ ഉദയത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ, എല്ലാ പ്രശ്നങ്ങളും നീങ്ങും!

Mercury Rise 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നു. മെയ് മാസം ആരംഭിച്ചിരിക്കുകയാണ്.  നിരവധി വലിയ ഗ്രഹങ്ങൾ ഈ മാസത്തിൽ സംക്രമിക്കുകയും ഉദിക്കുകയും അസ്തമിക്കുകയുമൊക്കെ ചെയ്യും.  ബുധൻ ഈ സമയത്ത് മേടത്തിൽ അസ്തമിച്ചിരിക്കുകയാണ്.  ഇനി മെയ് 14 ന് ഇത് മേടത്തിൽ ഉദിക്കും.  ജ്യോതിഷികളുടെ അഭിപ്രായത്തിൽ ബുധൻ അസ്തമിക്കുന്നത് ശുഭകരമായിട്ട് കണക്കാക്കില്ല. എന്നാൽ ബുധന്റെ ഉദയാവസ്ഥ ശുഭ ഫലങ്ങൾ നൽകുന്നു. ഈ സമയം ബുധൻ മേട രാശിയിൽ ഉദിക്കാൻ പോകുന്നതിനാൽ ചിലരുടെ ഭാഗ്യം തെളിയും. ഈ സമയത്ത് ശക്തി, ബുദ്ധി, അറിവ് എന്നിവയുടെ ബലത്തിൽ നിങ്ങൾക്ക് നിങ്ങളുടെ തൊഴിയിലും ജോലിയിലും നേട്ടങ്ങൾ ലഭിക്കും. ഇതുമൂലം ഈ രാശിക്കാരുടെ വരുമാനത്തിൽ വർധനവുണ്ടാകുകയും സാമൂഹികമായ ആദരവ് വർദ്ധിക്കുകയും ചെയ്യും.

Add Zee News as a Preferred Source

Also Read: Chandra Grahan 2023: 130 വർഷത്തിന് ശേഷം ചന്ദ്രഗ്രഹണത്തിൽ അപൂർവ സംഗമം; ഈ 5 രാശിക്കാർക്ക് ലഭിക്കും വാൻ ധനാഭിവൃദ്ധി!

മേടം (Aries): ജ്യോതിഷ പ്രകാരം ബുധന്റെ ഉദയം മേട രാശിക്കാർക്ക് ശുഭവും ഫലദായകവുമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും, ദാമ്പത്യ ജീവിതം മംഗളകരമായിരിക്കും. ഇത് മാത്രമല്ല ഈ സമയം ബിസിനസ് ചെയ്യുന്നവർക്കും വളരെ അനുകൂലമാണ്. ഈ സമയത്ത് പുതിയ കോൺടാക്റ്റുകൾ രൂപീകരിക്കും, അത് ഭാവിയിൽ നേട്ടങ്ങൾ നൽകും. ആരോഗ്യം മെച്ചപ്പെടും, വരുമാനം വർദ്ധിക്കും. ഇത് മാത്രമല്ല ഈ സമയത്ത് നിങ്ങൾക്ക് പ്രമോഷനും സാധ്യതയുണ്ട്.

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ബുധന്റെ ഉദയം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് കരിയറിൽ പുരോഗതിക്ക് സാധ്യതയുണ്ട്. വ്യവസായികൾക്ക് ലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. പധനലാഭത്തിന് യോഗം. ഈ കാലയളവിൽ നിങ്ങളുടെ കുടുങ്ങിയ പണം നിങ്ങൾക്ക് തിരികെ ലഭിക്കും. കൂടാതെ വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. 

Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ബുധന്റെ ഉദയം മൂലം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം ഉദിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. മംഗളകരമായ ഏത് ജോലിയും ചെയ്യാണ് യോഗം. ഈ സമയത്ത് നിങ്ങളുടെ സ്ഥാനവും ബഹുമാനവും വർദ്ധിക്കും. ഒരു യാത്ര പോകാൻ സാധ്യത. ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News