ജൂൺ 15 മുതൽ ജൂൺ 30 വരെ വിവധ ​ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുന്ന കാലമാണ്. ചില ​ഗ്രഹങ്ങൾ ഇതിനോടകം രാശി മാറിക്കഴിഞ്ഞു. ജൂൺ 15ന് സൂര്യന്റെ രാശിമാറ്റം സംഭവിച്ചു കഴിഞ്ഞു. ജൂൺ 20ന് വ്യാഴവും ജൂൺ 22ന് ശുക്രനും രാശിമാറ്റം സംഭവിക്കും. ഓരോ ​ഗ്രഹങ്ങളുടെയും രാശിമാറ്റം ഓരോ രാശികളിലും ശുഭ, അശുഭകരമായ കാര്യങ്ങൾ കൊണ്ടുവരും. ചിലർക്ക് ​ഗ്രഹങ്ങളുടെ രാശിമാറ്റം വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചിലർക്ക് മികച്ച നേട്ടങ്ങളും കൊണ്ടുവരും. ജൂൺ 30 വരെയുള്ള 14 ദിവസങ്ങൾ ശുഭകരമായിട്ടുള്ള രാശിക്കാർ ആരൊക്കെയെന്ന് അറിയാം. 
 
മേടം - മേടം രാശിക്കാരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പുതിയ ജോലികൾ ലഭിച്ചേക്കാം. സ്ഥലംമാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. തടസ്സപ്പെട്ട ഏത് ജോലിയും സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്ത് തീർക്കാൻ കഴിഞ്ഞേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില പുതിയ ജോലികൾ ഈ മാസം ആരംഭിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - മിഥുനം രാശിക്കാർക്ക് ഒരു ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണിത്. നിങ്ങളുടെ വരുമാനം ഉയരാൻ സാധ്യതയുണ്ട്. ഉദ്യോഗത്തിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അവസരമുണ്ട്. സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്.


Also Read: Saturn Retrograde: ശനിയുടെ രാശിമാറ്റം; ഇവരുടെ ചുവടുകൾ ഇനി വിജയത്തിലേക്ക്


വൃശ്ചികം - ഈ രാശിക്കാരുടെ കുടുംബത്തിൽ മതപരമായ പൂജകൾ നടക്കാം. ബിസിനസ് കുതിച്ചുയരും. സാമ്പത്തിക സ്ഥിതി ശക്തമാകും. ദൂരയാത്രകൾ സാധ്യമായേക്കാം. ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. സ്ഥാനമാനങ്ങൾ ഉയരും.


മീനം - ഈ ആഴ്ച പുതിയ വസ്തു വാങ്ങും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വീട്ടിൽ ശാന്തമായ അന്തരീക്ഷം നിലനിൽക്കും. പെട്ടെന്ന് ധനലാഭം ഉണ്ടായേക്കാം. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.