Budh Gochar 2023 in Kanya: ബുദ്ധി, ബിസിനസ്സ്, സംസാരം മുതലായവയുടെ ഘടകമായി കണക്കാക്കുന്ന ബുധൻ സംക്രമിക്കുമ്പോഴെല്ലാം എല്ലാ രാശിക്കാരുടേയും  ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തും. ബുധൻ ഉച്ച രാശിയിൽ ആയിരിക്കുമ്പോൾ വ്യാപാരം, ബിസിനസ്സ്, നിക്ഷേപം എന്നിവയിൽ വിജയമുണ്ടാകും. കന്നി രാശിയിൽ ബുധൻ ഉച്ച സ്ഥാനത്ത് നിൽക്കുന്നതിനാൽ ബുധന്റെ സംക്രമം ശുഭകരമായിരിക്കും. 2023 ഒക്ടോബർ 1 ന് ബുധൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഒക്ടോബർ 19 വരെ ഇവിടെ തുടരും. ഇതിലൂടെ ഈ 3 രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ബുധന്റെ കൃപയാൽ ഇവർക്ക്  സമ്പത്തും തൊഴിൽ പുരോഗതിയും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ഇടവം (Taurus): ബുധന്റെ സംക്രമണം ഇടവ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും.  ഇവർക്ക് ഈ സമയം പുതിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് അപ്രതീക്ഷിത ധനേട്ടം ഉണ്ടാകും. ചില വലിയ ജോലികൾ പൂർത്തിയാകും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. കൂടുതൽ പണം സമ്പാദിക്കാനുള്ള വഴികൾ ഉണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും, കരിയറിൽ പുതിയ അവസരം ലഭിച്ചേക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കും. വാക്കുകളുടെ ബലത്തിൽ ജോലി പൂർത്തിയാകും.


ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെയധികം ഗുണം ചെയ്യും. ഇത്തരക്കാർക്ക് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ നിങ്ങൾ വീണ്ടും ആസൂത്രണം ചെയ്യുകയും വിജയിക്കുകയും ചെയ്യും. ദീർഘദൂര യാത്ര പോകാൻ യോഗം. കരിയറിൽ മാറ്റമുണ്ടാകാം. ഈ സമയത്ത് നിങ്ങൾ ശാന്തമായ മാനസികാവസ്ഥയിലായിരിക്കും. ഏത് സ്വപ്നവും യാഥാർത്ഥ്യമാകും.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഇവരോട്, നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!


വൃശ്ചികം (Scorpio): ബുധന്റെ സംക്രമണം വൃശ്ചിക രാശിക്കാർക്ക് വരുമാനം വർദ്ധിപ്പിക്കും. ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. സമ്പാദ്യത്തിലും വിജയിക്കും. നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്തേക്ക് നിങ്ങൾക്ക് യാത്ര ചെയ്യാണ് യോഗമുണ്ടാകും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യത. ഈ സമയം കരിയറിൽ പുരോഗതി കൈവരിക്കും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.