Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

Solar Eclipse of 2023: ഇന്ന് സൂര്യഗ്രഹണ ദിനത്തിൽ കന്നിരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളും. കന്നി രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്. ഇന്ന് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

Written by - Ajitha Kumari | Last Updated : Oct 14, 2023, 08:21 AM IST
  • സൂര്യഗ്രഹണ ദിനത്തിൽ കന്നിരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളും
  • കന്നി രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്
  • ഇന്ന് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും
Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

Trigrahi Yoga On Surya Grahan 2023: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് അതായത് ഒക്ടോബർ 14 ന് നടക്കും. ഇതിലൂടെ ഇന്ന്  ത്രിഗ്രഹി യോഗ രൂപം കൊള്ളുന്നു. സൂര്യഗ്രഹണ ദിനമായ ഇന്ന് കന്നിരാശിയിൽ സൂര്യൻ, ബുധൻ, ചന്ദ്രൻ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സാന്നിധ്യമാണ് ത്രിഗ്രഹിയോഗം രൂപപ്പെടുത്തുന്നത്. കന്നി രാശിക്കാരുടെ ദേവത ദുർഗ്ഗയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കന്നിരാശിയിൽ രൂപപ്പെടുന്ന ഈ ത്രിഗ്രഹിയോഗം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ച് ഈ 5 രാശിക്കാർക്കും സൂര്യഗ്രഹണത്തിൽ രൂപം കൊള്ളുന്ന ഈ ത്രിഗ്രഹിയോഗം വളരെ ശുഭകരമായിരിക്കും.

Also Read: ശനിക്ക് പ്രിയം ഇവരോട്, നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

മിഥുനം (Gemini): ഈ സൂര്യഗ്രഹണം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ത്രിഗ്രഹി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. നിങ്ങളുടെ ജോലി നന്നായി നടക്കും. ബഹുമാനം വർദ്ധിക്കും, വലിയ വിജയം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും.

ചിങ്ങം (Leo): സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ചില മാറ്റങ്ങൾ വരുത്തും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാൻ നല്ല യോഗമുണ്ട്. ദുർഗ്ഗാ ദേവിയുടെ കൃപയാൽ ശത്രുക്കളെ പരാജയപ്പെടുത്തും. പുതിയ ബിസിനസ് തുടങ്ങാം. ചില പുതിയ ഉറവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് പണം ലഭിച്ചേക്കാം. കുട്ടികളിലൂടെ നിങ്ങൾക്ക് സന്തോഷം ലഭിക്കും.

Also Read: Shani Venus Transit: ശനി-ശുക്രൻ മുഖാമുഖം; ഈ 4 രാശിക്കാർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ!

തുലാം (Libra): ഈ ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് പണവും സ്ഥാനമാനങ്ങളും ആദരവും നൽകും.  ഈ വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം തുലാം രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. കരിയറിൽ നിങ്ങൾ ആഗ്രഹിച്ച വിജയം നേടും. സമ്പത്ത് വർദ്ധിക്കും. സ്ഥാനക്കയറ്റം ലഭിച്ചേക്കും.

വൃശ്ചികം (Scorpio): ഈ യോഗം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂട്ടുകൾ തുറന്നു കൊടുക്കും. ആത്മവിശ്വാസം വർദ്ധിക്കും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും, ദുർഗ്ഗാ ദേവിയുടെ കൃപയാൽ സൂര്യഗ്രഹണത്തിൽ രൂപപ്പെടുന്ന ത്രിഗ്രഹി യോഗ നിങ്ങളുടെ ഭാഗ്യം തെളിയിക്കും . ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകും.

Also Read: Malavya Rajayoga: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും സമൃദ്ധിയും!

മകരം (Capricorn): മകരം രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവ് അനുഭവപ്പെടും.  മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ ഇവർക്ക് മികച്ച വിജയം നേടാൻ കഴിയും. ജോലിയുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ ലഭിക്കാനിടയുണ്ട്. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാണ് യോഗം. ബിസിനസ്സുമായി ബന്ധപ്പെട്ടവർക്ക്  വലിയ ലാഭം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News