Numerology and Compatibility: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ്‌ സംഖ്യാശാസ്ത്രം. സംഖ്യാശാസ്ത്രമനുസരിച്ച് 1 മുതല്‍ 9 വരെയുള്ള ഓരോ സംഖ്യയും ഒരു പ്രത്യേക ഗ്രഹത്തിന്‍റെ ഊർജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഊർജ്ജങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും  ജീവിതത്തെയും സ്വാധീനിക്കുന്നു. ഈ സംഖ്യകളെ റാഡിക്സ്‌ അല്ലെങ്കില്‍ വ്യക്തിത്വ സംഖ്യകൾ എന്ന് വിളിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്


റാഡിക്സ്‌ നിങ്ങൾ ജനിച്ച തീയതി അനുസരിച്ചാണ് കണക്കാക്കുന്നത്. സംഖ്യാശാസ്ത്രം അനുസരിച്ച് ഒരു റാഡിക്സിന് ഏറ്റവും അനുയോജ്യമായ ചില സംഖ്യകള്‍ ഉണ്ട്. നിങ്ങളുടെ റാഡിക്സ്‌ അനുസരിച്ച് നിങ്ങള്‍ക്ക് യോജിക്കുന്ന, നിങ്ങളുമായി ഏറ്റവുമധികം പൊരുത്തപ്പെടുന്ന മറ്റ്‌ റാഡിക്സ്‌ കണ്ടെത്താന്‍ സാധിക്കും.  


Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!  
 
റാഡിക്സും ഉത്തമ പങ്കാളികളും, ഏതൊക്കെ സംഖ്യകളാണ് പരസ്പരം ഏറ്റവും അനുയോജ്യമെന്ന് അറിയാം  


റാഡിക്സ്‌ നമ്പർ 1 (ജനനം 1, 10, 19, 28)
റാഡിക്സ്‌ നമ്പർ 1നുള്ള ഉത്തമ പങ്കാളികള്‍  3, 7, 9 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌ നമ്പർ 1 സൂര്യൻ ഭരിക്കുന്നു, ഇവര്‍ക്ക് നേതൃത്വഗുണങ്ങളുണ്ട്. ഈ സംഖ്യ പലപ്പോഴും 4, 7 എന്നിവയിലേക്ക് ആകർഷിക്കപ്പെടുന്നു. എന്നിരുന്നാലും, ഇത് 3, 7, 9 എന്നീ സംഖ്യകളുമായി പൊരുത്തപ്പെടുന്നു. വ്യത്യസ്ത ചിന്താഗതിയും ഊർജ്ജവുമുള്ളവര്‍ ആണ്.  


റാഡിക്സ്‌ നമ്പർ 2 (ജനനം 2, 11, 20, 29)
റാഡിക്സ്‌  നമ്പർ 2 നുള്ള ഉത്തമ പങ്കാളികള്‍  1, 3, 5 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌ നമ്പർ 2 ന്‍റെ  അധിപൻ ചന്ദ്രനാണ്. അവർ 1-ഉം 5-ഉം ഉള്ള നല്ല പങ്കാളികളെ ഉണ്ടാക്കുന്നു. അവർക്ക് 1, 3 എന്നിവയുമായി നല്ല ചേര്‍ച്ചയും ഉണ്ട്.  
 
റാഡിക്സ്‌ നമ്പർ 3 (ജനനം 3, 12, 21, 30)
റാഡിക്സ്‌ നമ്പർ 3-ന്  1 മുതൽ 9 വരെയുള്ള എല്ലാ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളും ഉത്തമ പങ്കാളികള്‍ ആയിരിയ്ക്കും. 


വ്യാഴം ഭരിക്കുന്ന റാഡിക്സ്‌  നമ്പർ 3 ഒരു നല്ല ഉപദേശകരായി കണക്കാക്കപ്പെടുന്നു. അവര്‍ മിക്കവാറും എല്ലാ സംഖ്യകളുമായും പൊരുത്തപ്പെടുന്നു.  


റാഡിക്സ്‌ നമ്പർ 4 (ജനനം 4, 13, 22, 31)
റാഡിക്സ്‌  നമ്പർ 4 നുള്ള ഉത്തമ പങ്കാളികള്‍   1,5,6,7 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌   നമ്പർ 4 ഉള്ളവർ ധൈര്യശാലികളാണ്. ഈ സംഖ്യയെ ഭരിക്കുന്നത് രാഹു ആണ്. 1,5,6,7 തുടങ്ങിയ വ്യക്തിത്വ സംഖ്യകൾ അവരുടെ നല്ല പങ്കാളികളായി മാറുന്നു. രാഹു ഭരിക്കുന്നതിനാൽ അവർ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നു. അതിനാൽ, മനസ്സിലാക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കണം. ചിലപ്പോൾ നിങ്ങളുടെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം,  


റാഡിക്സ്‌   നമ്പർ 5 (ജനനം 4, 14, 23) 
റാഡിക്സ്‌  നമ്പർ 5 നുള്ള ഉത്തമ പങ്കാളികള്‍   1, 2, 3, 5, 8 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌  നമ്പർ 5 ബുധൻ ഭരിക്കുന്ന സംഖ്യയാണ്. നിങ്ങളുടെ റാഡിക്സ്‌  നമ്പർ 5  ആണെങ്കിൽ, നിങ്ങളുടെ ബന്ധം മന്ദഗതിയിലായിരിയ്ക്കും. പങ്കാളിയുമായി ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കാൻ ശ്രമിക്കുക.


റാഡിക്സ്‌  നമ്പർ 6 (ജനനം 6, 15, 24)
റാഡിക്സ്‌  നമ്പർ 6 നുള്ള ഉത്തമ പങ്കാളികള്‍   4, 5, 7 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌  നമ്പർ 6 ഭരിക്കുന്നത് ശുക്രനാണ്. ഇവര്‍ അതീവ ബുദ്ധിശാലികളും ആഡംബരക്കാരും ആയിരിയ്ക്കും. ഈ ആളുകൾ ഏറെ  സ്നേഹം ലഭിക്കുന്നവരും കൂടുതൽ കുടുംബാധിഷ്ഠിതരും ആയിരിയ്ക്കും. 


റാഡിക്സ്‌  നമ്പർ 7 (ജനനം 7, 16, 25)
റാഡിക്സ്‌  നമ്പർ 7 നുള്ള ഉത്തമ പങ്കാളികള്‍  4, 5, 6, 8 എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


റാഡിക്സ്‌  നമ്പർ 7 കേതുവിന്‍റെ സംഖ്യയാണ്. ബന്ധങ്ങളിൽ സംശയവും അമിതമായ അന്വേഷണവും ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയുടെ സമയവും ഇടവും സ്വാതന്ത്ര്യവും ബഹുമാനിക്കുക.  


റാഡിക്സ്‌  നമ്പർ 8 (ജനനം 8, 17, 26)
റാഡിക്സ്‌  നമ്പർ 8 നുള്ള ഉത്തമ പങ്കാളികള്‍   3, 5, 6, 7  എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


ശനി ഭരിക്കുന്ന റാഡിക്സ്‌ നമ്പർ 8 വളരെ അച്ചടക്കമുള്ളതാണ്. 3, 5, 6, 7 എന്നിവയുമായി ഏറ്റവും അനുയോജ്യം.


റാഡിക്സ്‌ നമ്പർ 9 (ജനനം 9, 18, 27)
റാഡിക്സ്‌  നമ്പർ 9 നുള്ള ഉത്തമ പങ്കാളികള്‍    1, 3, 5, 7എന്നീ റാഡിക്സ്‌ നമ്പര്‍ ഉള്ള വ്യക്തികളാണ്. 


ചൊവ്വ ഭരിക്കുന്ന റാഡിക്സ്‌  നമ്പർ 9 മാനുഷികവും എന്നാല്‍ ആക്രമണാത്മക സ്വഭാവവുള്ളതുമാണ്. ഇവർ നല്ല കമാൻഡർമാരായി കണക്കാക്കപ്പെടുന്നു,  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.