Horoscope January 21, 2022: ഇന്ന് ചിങ്ങം (Leo) രാശിക്കാർക്ക് കുടുംബാംഗങ്ങൾക്കിടയിലെ അസ്വസ്ഥതകൾ മൂലം വിഷമമുണ്ടായേക്കാം. മറുവശത്ത് തുലാം (Libra)  രാശിയിലുള്ള ആളുകൾ അവരുടെ പ്രയത്നത്താൽ സർവതോന്മുഖമായ വിജയം കൈവരിക്കും.  മറ്റ് രാശിക്കാർക്ക് ഇന്നത്തെ (Horoscope January 21, 2022) ദിനം എങ്ങനെയെന്നു നോക്കാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം (Aries): ഇന്നത്തെ നിങ്ങളുടെ പ്രകടനം മറ്റുള്ളവരെ ആകർഷിക്കും. നിങ്ങളുടെ സ്ഥിരം ജോലിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യാൻ നിങ്ങൾ ശ്രമിച്ചാൽ നിങ്ങൾ വിജയിക്കും. ബിസിനസ്സുകാർക്ക് ദിവസം നിരാശാജനകമായിരിക്കും. വെള്ളിയാഴ്ച ജോലിക്കാർക്ക് സുഖപ്രദമായ ദിവസമായിരിക്കും.


ഇടവം (Taurus): വെള്ളിയാഴ്ച, നിങ്ങളുടെ കുടുംബ ജീവിതത്തിൽ അസ്ഥിരതയുണ്ടാകാം. കൂടാതെ നിങ്ങളുടെ മാതാപിതാക്കളുമായി നിങ്ങൾക്ക് ചില ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രണയകാര്യങ്ങൾക്ക് സമയം അനുകൂലമാണ്. ജോലിയുള്ളവർ കഠിനാധ്വാനം കൊണ്ട് തങ്ങളുടെ മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്താൻ കഴിയും.


Also Read: Vastu Tips: വീട് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.. ധന ക്ഷാമം ഉണ്ടാകില്ല


മിഥുനം (Gemini): ഇന്ന് നിങ്ങളിൽ ചിലർക്ക് സാമ്പത്തികമായും വാണിജ്യപരമായും ലാഭകരമായ യാത്രകൾ സാധ്യമാണ്. ഇത് നിങ്ങൾക്ക് സന്തോഷകരമായ അനുഭവമായിരിക്കും. ആത്മവിശ്വാസവും ഊർജവും നിറഞ്ഞ നിങ്ങൾക്ക് നല്ല ലാഭമുണ്ടാക്കാനും കഴിയും.   കൂടാതെ, കുടുംബ അന്തരീക്ഷത്തിലെ സമ്മർദ്ദകരമായ സാഹചര്യങ്ങൾ കാരണം കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ വിജയം പൂർണ്ണമായി ആസ്വദിക്കാൻ കഴിയില്ല.


കർക്കടകം (Cancer): വിവിധ തലങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. വെള്ളിയാഴ്ച നിങ്ങൾ ആശയക്കുഴപ്പത്തിലാകും ഈ സാഹചര്യം കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്നതിൽ നിന്ന് നിങ്ങളെ തടയും. 


ചിങ്ങം (Leo): എല്ലുകളും വൃക്കകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ഈ വെള്ളിയാഴ്ച മുതിർന്ന പൗരന്മാർ ഏതെങ്കിലും തരത്തിലുള്ള വൈകാരിക ഇടപെടലുകളും ദീർഘദൂര യാത്രകളും ഒഴിവാക്കണം. കുടുംബാംഗങ്ങൾക്കിടയിലെ അസ്വസ്ഥത നിങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.


Also Read: Numerology: സമ്പത്തിന്റെ കാര്യത്തിൽ ഭാഗ്യവാന്മാരായിരിക്കും ഈ ജനനത്തീയതിയിലുള്ളവർ!


കന്നി (Virgo): ഇന്ന് നിങ്ങളുടെ ആശയവിനിമയ കഴിവുകൾ  ഉയർന്ന നിലയിലായിരിക്കും. അതിനാൽ ഏത് പുതിയ സംരംഭത്തിനും നല്ല സമയമാണ്. മിക്ക സംരംഭങ്ങളും വിജയകരമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്ന പുതിയ ഏറ്റെടുക്കലുകളും നിങ്ങൾക്ക് ഉണ്ടായേക്കാം


തുലാം (Libra): ഇന്ന് നിങ്ങളുടെ കോൺടാക്റ്റുകൾ കാരണം ബിസിനസ്സ് പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ കഴിയും. നിങ്ങളുടെ പ്രയത്‌നത്തിലൂടെ നിങ്ങൾ സർവതോന്മുഖമായ വിജയം നേടുകയും നിങ്ങളുടെ ശക്തികൾ വർദ്ധിക്കുകയും ചെയ്യും. കൂടാതെ നിങ്ങളുടെ കുടുംബത്തിലെ മുതിർന്നവർ നിങ്ങളെ എല്ലാ സംരംഭങ്ങളിലും സന്തോഷത്തോടെ സഹായിക്കും.


വൃശ്ചികം (Scorpio): ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങൾ തിളങ്ങും.  എല്ലാം നല്ല രീതിയിൽ പര്യവസാനിപ്പിക്കാൻ ഭാഗ്യം നിങ്ങളുടെ ഒപ്പം ഉണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് ഒരു പ്രത്യേക കാര്യത്തിൽ വിജയമുണ്ടാകും. വിദേശ ബന്ധങ്ങളുള്ള ആളുകൾക്ക് ചില നേട്ടങ്ങൾ ലഭിക്കും.  


ധനു (Sagittarius): തുറന്ന് സംസാരിക്കുന്നതിനാൽ മാൻഡിലെ കാര്യങ്ങൾ കുടുംബാംഗങ്ങളോട് പറയാൻ കഴിയും കഴിയും. ഈ സമയം നിങ്ങളുടെ കുശാഗ്ര ബുദ്ധിയാൽ നിങ്ങൾക്ക് അവരിൽ നിന്ന് സഹായം ലഭിക്കും. വിദ്യാർത്ഥികൾക്കും തൊഴിലാളിവർഗത്തിനും ദിവസം ശുഭകരമല്ലെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിന് കഠിന ശ്രമം തുടരണം.


Also Read: സ്വർണ മോതിരം ധരിച്ചാൽ ഈ നാല് രാശിക്കാരുടെ ഭാഗ്യം തിളങ്ങും!


മകരം (Capricorn): വെള്ളിയാഴ്ച സമ്മിശ്ര ഫലങ്ങളുടെ കാലമായിരിക്കും. ഈ സമയത്ത് നിങ്ങൾ അൽപ്പം വിഷമിച്ചേക്കാം. നിങ്ങൾ അനാവശ്യമായ സങ്കീർണതകളിൽ അകപ്പെട്ടേക്കാം. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളിൽ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനും കുറച്ച് സമയമെടുത്തേക്കാം.


കുംഭം (Aquarius): ഈ കാലയളവിൽ നിങ്ങൾ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. നിങ്ങൾ ബഹുമാനിക്കപ്പെടുകയും പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. ബിസിനസ്സും വികസിപ്പിച്ചേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് സന്തോഷകരമായ സമയം ചെലവഴിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കും.


മീനം (Pisces): ഈ വെള്ളിയാഴ്ച നിങ്ങൾ വാണിജ്യപരമായി വളരെ വിജയിക്കും. നിങ്ങളുടെ പേരും പ്രശസ്തിയും വ്യാപകമാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.