Asto Tips: വിവാഹം വൈകുന്നുവോ? വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാം
Astrology News: ഗുരുദോഷത്താൽ വിഷമിക്കുന്നവര്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാര്‍ വ്യാഴാഴ്ച മഹാ വിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണ്.
Astrology News: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിൽ ഓരോ ദിവസവും ഓരോ ദേവീ ദേവതകൾക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ചു വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്.
വിശ്വാസമനുസരിച്ച് വ്യാഴാഴ്ച മഹാവിഷ്ണുവിനുള്ളതാണ്, ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ സങ്കടങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. വിവാഹകാര്യങ്ങളിൽ തടസ്സം നേരിടുന്ന യുവാക്കൾ വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുന്നതുവഴി എല്ലാ വിഘ്‌നങ്ങളും മാറിക്കിട്ടും. സാമ്പത്തികമായ പ്രശ്നങ്ങൾ നേരിടുന്നവർ മഹാവിഷ്ണുവിനെ ആരാധിച്ചാൽ അവരുടെ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും മാറിക്കിട്ടും. മഹാ വിഷ്ണുവിനെ പൂജിക്കുമ്പോള്‍ വാഴപ്പഴം സമര്‍പ്പിക്കാന്‍ മറക്കരുത്.
Also Read: Gujarat Polls 2022: ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഈ യുവ പോരാളികള്‍ക്ക് വിജയിക്കാനാകുമോ?
ഒരു വ്യക്തി വിദ്യാഭ്യാസവുമായി ബന്ധപ്പട്ട കാര്യങ്ങളില്‍ ഏറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ വ്യാഴാഴ്ച മതഗ്രന്ഥങ്ങൾ ദാനം ചെയ്യുന്നത് ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നത് മഹാ വിഷ്ണുവിന്‍റെ അനുഗ്രഹം പ്രാപിക്കാന്‍ സഹായകമാണ്.
Also Read: Home Vastu: വീട്ടിനുള്ളില്‍ ചെരിപ്പ് ഇടുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഗുരുദോഷത്താൽ വിഷമിക്കുന്നവര്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാര്‍ വ്യാഴാഴ്ച മഹാ വിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണ്. അവര്‍, വ്യാഴാഴ്ച കുളിക്കുമ്പോൾ ഒരു നുള്ള് മഞ്ഞൾ വെള്ളത്തിൽ കലക്കി കുളിക്കുന്നത് ഗുണം ചെയ്യും. കുളിക്കുമ്പോൾ 'ഓം നമോ ഭഗവതേ വാസുദേവായ്' എന്ന മന്ത്രം ജപിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കും.
Also Read: Numerology Prediction: ഡിസംബറില്‍ ജനിച്ചവരാണോ? ഈ ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു
വിവാഹസാധ്യതകൾ ഉണ്ടാകാതിരിക്കുകയും വിവാഹത്തിന് ഏറെ തടസ്സങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ, വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് വാഴയ്ക്ക് ജലം സമർപ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, വിവാഹത്തിൽ വരുന്ന എല്ലാ തടസ്സങ്ങളും അവസാനിക്കുകയും വിവാഹത്തിനുള്ള സാധ്യതകൾ ഉടൻ രൂപപ്പെടുകയും ചെയ്യും.
ഗുരു ബൃഹസ്പതിയെ ആരാധിക്കുന്നതും ഭക്തര്‍ക്ക് പ്രത്യേക നേട്ടങ്ങൾ നൽകുന്നു. ഇതിന് വ്യാഴാഴ്ചയാണ് ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഗുരു ബൃഹസ്പതിയെ പൂജിക്കുമ്പോൾ മഞ്ഞ വസ്ത്രം ധരിച്ച് മഞ്ഞപ്പൂക്കൾ സമർപ്പിക്കുക. പയറും ശർക്കരയും പ്രസാദമായി നൽകണം.
വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിക്കുന്നത് ഭാഗ്യം നൽകുന്നു. ഈ ദിവസം, ആർക്കെങ്കിലും ദാനം നൽകിയാൽ, വിഷ്ണുവിനൊപ്പം, ലക്ഷ്മീദേവിയുടെ അനുഗ്രഹവും ലഭിക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...