Hanuman Ji Marriage story: ബ്രഹ്മചാരി ആയിരുന്നിട്ടുപോലും ഹനുമാന് വിവാഹം കഴിക്കേണ്ടി വന്നു..? അറിയാം
ഹനുമാൻ ജി വിവാഹിതനല്ലെന്നും അദ്ദേഹം ഒരു ബാല ബ്രഹ്മചാരി ആയിരുന്നുവെന്നുമാണ് കണക്കാക്കുന്നത് എങ്കിലും അങ്ങനെയല്ല കേട്ടോ. ചില തിരുവെഴുത്തുകളിൽ ഹനുമാൻ വിവാഹിതനാണെന്ന് പറയപ്പെടുന്നു. തെലങ്കാനയിലെ ഒരു ക്ഷേത്രത്തിൽ ഹനുമാനെ ഭാര്യയോടൊപ്പം ആരാധിക്കുന്നുണ്ട്.
ഹിന്ദുമതത്തിൽ പവൻപുത്രനും രാമ ഭക്തനുമായ ഹനുമാനെ (Lord Hanuman) ബാല ബ്രഹ്മചാരി (Brahmachari) എന്ന രീതിയിലുമാണ് കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ മിക്ക ആളുകളും കരുതുന്നത് ഹനുമാൻ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നാണ്.
എന്നാൽ പല പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ഹനുമാൻ വിവാഹിതനാണെന്നും പറയപ്പെടുന്നു Hanuman's marraige story). ഇതറിയുമ്പോൾ ശരിക്കും നിങ്ങൾ ആശ്ചര്യപ്പെടുന്നുണ്ടാകാം അല്ലെ.. പക്ഷേ, തെലങ്കാനയിൽ ഹനുമാന്റെ ഇങ്ങനൊരു ക്ഷേത്രവുമുണ്ട് അവിടെ ഭാര്യാസമേതനായ ഹനുമാൻ ജിയുടെ വിഗ്രഹം സ്ഥാപിക്കുകയും ഇരുവരെയും ആരാധിക്കുകയും ചെയ്യുന്നു. ഹനുമാൻ ജിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുരാണകഥ എന്താണ്, മാത്രമല്ല വിവാഹത്തിന് ശേഷവും ഹനുമാൻ എങ്ങനെയാണ് ബ്രഹ്മചാരിയായിരിക്കുന്നത് എന്ന് നമുക്കറിയാം..
Also Read: ക്ഷേത്രത്തിന് പുറത്തുനിന്ന് ദർശനം നടത്തുന്നതും ഫലപ്രദം
സൂര്യദേവിന്റെ മകളെയാണ് ഹനുമാൻ വിവാഹം കഴിച്ചത്
Parashar sanhita ൽ ഒരു ഐതിഹ്യം പരാമർശിക്കുന്നതനുസരിച്ച് ഹനുമാൻ സൂര്യദേവന്റെ മകളായ സുർവചലയെ വിവാഹം കഴിച്ചുവെന്നാണ് (Married Sun god's daughter). പവനപുത്രനായ ഹനുമാന് ഈ വിവാഹം കഴിക്കേണ്ടിവന്നത് എന്തുകൊണ്ടെന്നാൽ ഹനുമാൻ സൂര്യദേവിനെ തന്റെ ഗുരുവായി കണക്കാക്കുകയും സൂര്യദേവനിൽ നിന്ന് ഒൻപത് വിദ്യകൾ നേടാൻ തീരുമാനിക്കുകയും ചെയ്തതിനാലാണ്.
സൂര്യദേവൻ ഒൻപത് വിദ്യകളിൽ അഞ്ചെണ്ണം ഹനുമാൻജിയെ പഠിപ്പിച്ചുവെങ്കിലും ബാക്കി നാല് വിദ്യകൾ പഠിക്കാൻ വിവാഹം കഴിക്കേണ്ടത് ആവശ്യമാണ് അറിയിക്കുകയും തന്റെ മകളായ സുർവചലയെക്കൊണ്ട് (Survachla) ഹനുമാനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
Also Read: Google കൊണ്ടുവരുന്നു പുത്തൻ സവിശേഷത; ഭൂകമ്പത്തിന് മുൻപ് alert നൽകും
ഹനുമാൻ ജിയുടെ ബ്രഹ്മചര്യം തകർക്കാൻ സൂര്യദേവൻ അനുവദിച്ചില്ല
വിവാഹശേഷം സുർവചല വീണ്ടും തപസനുഷ്ഠിക്കുമെന്ന് സൂര്യദേവ് ഹനുമാനോട് നേരത്തെതന്നെ പറഞ്ഞിരുന്നു അതുപോലെ നടക്കുകയും ചെയ്തു. ഹനുമാനും തന്റെ ബാക്കിയുള്ള നാല് വിദ്യകളെക്കുറിച്ചുള്ള അറിവ് നേടാൻ തുടങ്ങി. സുർവചലയുടെ ജനനം ഒരു ഗർഭപാത്രത്തിൽ നിന്നും ഉണ്ടായതല്ല അതുകൊണ്ടുതന്നെ അവരെ വിവാഹം കഴിച്ചതിനുശേഷവും ഹനുമാന്റെ ബ്രഹ്മചര്യത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. അതുകൊണ്ടാണ് ഈ പ്രത്യേക സാഹചര്യങ്ങളിൽ വിവാഹം കഴിച്ചതിനുശേഷവും ഹനുമാനെ ബ്രഹ്മചാരി എന്ന് വിളിക്കുന്നു.
ഭാര്യസമേതനായ ഹനുമാന്റെ ക്ഷേത്രം തെലങ്കാനയിലാണ്
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഹനുമാന്റെ പ്രത്യേക ഒരു ക്ഷേത്രമുണ്ട്. അവിടെ ഹനുമാനെ ഭാര്യ സുർവചലയോടൊപ്പം ആരാധിക്കുന്നു. ഈ ക്ഷേത്രത്തിൽ ദർശനം നടത്തിക്കഴിഞ്ഞാൽ ഞൊടിയിടയിൽ ദാമ്പത്യജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളും നീങ്ങും എന്നാണ് വിശ്വസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...