Devshayani Ekadashi 2023: പവിത്രമായ ദേവശയനി ഏകാദശി ഇന്ന്, ഈ ശുഭമുഹൂർത്തത്തിൽ മഹാവിഷ്ണുവിനെ ആരാധിക്കാം
Devshayani Ekadashi 2023: ദേവശയനി ഏകാദശി നാളിൽ മഹാവിഷ്ണുവിനെ നിയമാവിധിയോടെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. വിശ്വാസമനുസരിച്ച് ഒരു പ്രത്യേക ശുഭമുഹൂർത്തത്തിൽ ഈ ആരാധന നടത്തിയാൽ വിഷ്ണു ഭഗവാന്‍ ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.
Devshayani Ekadashi 2023: ഹിന്ദു കലണ്ടർ അനുസരിച്ച്, ഇന്ന് അതായത് ജൂൺ 29, ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയാണ്. ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പവിത്രമായ ഏകാദശിയാണ് ദേവശയനി ഏകാദശി അല്ലെങ്കിൽ ഹരിശയനി ഏകാദശി.
Also Read: Mars Transit 2023: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാര്‍ക്ക് ദുരിതം, ജൂലൈ 1 മുതൽ പ്രശ്നങ്ങള്‍
വിശ്വാസമനുസരിച്ച്, ദേവശയനി ഏകാദശി ദിവസം മുതല്‍ അടുത്ത നാല് മാസത്തേയ്ക്ക് മഹാവിഷ്ണു യോഗനിദ്രയിലേക്ക് പോകുന്നു. ഇത് ചാതുർമാസ് എന്നും അറിയപ്പെടുന്നു. നാല് മാസത്തിനുശേഷം നാലു മാസത്തിനു ശേഷം ദേവുത്താണി ഏകാദശി നാഭഗവാന്‍ നിദ്രയില്‍ നിന്നും ഉണരും.
ഈ സാഹചര്യത്തില്‍ ചാതുർമാസത്തിൽ ശുഭ, മംഗളകരമായ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാറില്ല. വിവാഹം പോലുള്ള മംഗള കാര്യങ്ങള്‍ ദേവുത്താണി ഏകാദശി വരെ നിരോധിക്കപ്പെടുന്നു.
Devshayani Ekadashi 2023: ദേവശയനി ഏകാദശി 2023 ശുഭകാലം
ദേവശയനി ഏകാദശി നാളിൽ മഹാവിഷ്ണുവിനെ നിയമാവിധിയോടെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. വിശ്വാസമനുസരിച്ച് ഒരു പ്രത്യേക ശുഭമുഹൂർത്തത്തിൽ ഈ ആരാധന നടത്തിയാൽ വിഷ്ണു ഭഗവാന്‍ ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം.
പഞ്ചാംഗ പ്രകാരം ഇന്ന് രാവിലെ 5.26 മുതൽ വൈകിട്ട് 4.30 വരെ രവിയോഗം ഉണ്ടാകും. ഇതുകൂടാതെ രാവിലെ 11.57 മുതൽ 12.52 വരെ അഭിജിത്ത് മുഹൂർത്തവും ഉണ്ടായിരിക്കും. ഈ രണ്ട് മുഹൂർത്തങ്ങളും ആരാധനയ്ക്ക് ഏറ്റം അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ വ്രതം ജൂൺ 30-നും ആഘോഷിക്കും.
Devshayani Ekadashi 2023: ദേവശയനി ഏകാദശി പൂജാ രീതി
ദേവശയനി ഏകാദശി ദിനത്തിൽ വ്രതമനുഷ്ഠിക്കണമെന്ന നിയമമുണ്ട്. ഈ ദിവസം ഭക്തിപൂർവ്വം വ്രതമനുഷ്ഠിക്കുന്ന വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നു. ഈ ദിവസം അതിരാവിലെ എഴുന്നേറ്റു കുളിയും മറ്റും നടത്തി കൈയിൽ വെള്ളമെടുത്ത് ഉപവാസ പ്രതിജ്ഞയെടുക്കുക. അതിനുശേഷം ക്ഷേത്രം വൃത്തിയാക്കി മഹാവിഷ്ണുവിന്‍റെ വിഗ്രഹം സ്ഥാപിക്കുക. ഈ ദിവസം മഹാവിഷ്ണുവിന്‍റെ ഉറങ്ങുന്ന ചിത്രം വയ്ക്കുന്നത് ശുഭകരമാണെന്ന് ഓർമ്മിക്കുക. ഇതിനുശേഷം വിധി പ്രകാരം പൂജ നടത്തുക.
ഏകാദശിയുടെ അടുത്ത ദിവസം വ്രതം ആചരിക്കുന്നതും ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും ഏറെ ഗുണകരമാണെന്നാണ് വിശ്വാസം.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും മതപരവും സാമൂഹികവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...