Dhan Lakshmi Yog: ചില രാശിക്കാര്‍ ഏറെ ഭാഗ്യശാലികളാണ്. അതായത്, ഇവര്‍ ലക്ഷ്മി ദേവിയുടെ പ്രിയപ്പെട്ട രാശിക്കാരാണ്. അവര്‍ക്കുമേല്‍ ദേവിയുടെ പ്രത്യേക അനുഗ്രഹവും കൃപയും എപ്പോഴും ഉണ്ടാകും.  സമ്പത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തില്‍ ഇവര്‍ എന്നും വ്യത്യസ്തരായിരിയ്ക്കും.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും


ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാൻ, ആളുകൾ വ്യത്യസ്ത പൂജകളും ആചാരങ്ങളും നടത്തുന്നു. എന്നാല്‍, ചില രാശികളില്‍പ്പെട്ട വ്യക്തികളോട് ലക്ഷ്മീദേവി എപ്പോഴും ദയ കാണിക്കുന്നു.  ഇവര്‍ ലക്ഷ്മീദേവിയുടെ പ്രിയപ്പെട്ട രാശികളാണ് എന്ന് അറിയപ്പെടുന്നത്. 12 രാശികളില്‍ ലക്ഷ്മീ ദേവിയുടെ ഏറ്റവും പ്രിയപ്പെട്ട രാശികളാണ് ഇവ. ഇവരുടെ ജാതകത്തിൽ രാജയോഗമുണ്ട്, അതുവഴി അപാരമായ സമ്പത്ത് ഇവര്‍ക്ക്  ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്ന് നോക്കാം. 


Also Read:  Home Vastu: വീടിന്‍റെ പ്രധാനവതിലിന് സമീപം ഈ സാധനങ്ങള്‍ പാടില്ല, സന്തോഷം ഇല്ലാതാകും 
 

ഇടവം രാശി (Taurus Zodiac Sign) 


 ലക്ഷ്മി  ദേവി ഇടവം രാശിക്കാരോട് പ്രത്യേക ദയയും സ്നേഹവും കാണിക്കുന്നു. ഇക്കൂട്ടർ ജീവിതത്തിലുടനീളം ആഡംബര ജീവിതം ആസ്വദിക്കുകയും അപാരമായ സമ്പത്തിന്‍റെ ഉടമകളായിത്തീരുകയും ചെയ്യുന്നു. ഇടവം രാശിക്കാര്‍ കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ്. കൂടാതെ ഇവര്‍  ഭാഗ്യശാലികളുമാണ്. ഈ രാശിക്കാർ ജീവിതത്തിൽ ഉയർന്ന സ്ഥാനം നേടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ ഇവര്‍ക്ക്  ജീവിതത്തില്‍ പണത്തിന് ഒരു കുറവും നേരിടേണ്ടി വരില്ല... 


മിഥുനം രാശി  (Gemini Zodiac Sign) 


മിഥുന രാശിക്കാർ വളരെ ഭാഗ്യശാലികളാണ്. ലക്ഷ്മിദേവിയുടെ കൃപയാൽ ഇവര്‍ക്ക് ധാരാളം സമ്പത്ത് ലഭിക്കും. ഈ രാശിക്കാര്‍ക്ക് ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കും. ഈ ആളുകൾ കഠിനാധ്വാനികളായ സ്വഭാവമുള്ളവരാണ്. അവർ കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന  പണത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. അവരുടെ സ്വഭാവം ഏറെ നല്ലതാണ്. ആളുകൾ അവരോടൊപ്പം ജീവിക്കാനും പ്രവര്‍ത്തിക്കാനും ഏറെ ഇഷ്ടപ്പെടുന്നു. 


ചിങ്ങം രാശി (Leo Zodiac Sign) 


ചിങ്ങം രാശിക്കാർ ജന്മം കൊണ്ട് വളരെ ഭാഗ്യവാന്മാരാണ്. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന് കുറവ് അനുഭവപ്പെടില്ല. അവർ അവരുടെ ജീവിതം മുഴുവൻ ആഡംബരത്തോടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ലക്ഷ്മി ദേവിയുടെ കൃപയാൽ, അവർക്ക് സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല, അവര്‍ പണം ചിലവഴിക്കാനും മടിക്കില്ല. 


മീനം രാശി (Pisces Zodiac Sign) 


മീനം രാശിക്കാരിലും  ലക്ഷ്മി ദേവിയുടെ  അനുഗ്രഹം ധാരാളമായി പെയ്തിറങ്ങുന്നു. ഈ ആളുകൾ അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലത്താല്‍ ജീവിതത്തില്‍ വിജയം നേടുന്നു. ലക്ഷ്മി ദേവി  അവരോട് ദയ കാണിക്കുന്നു. ഭാഗ്യവും അവരെ അനുകൂലിക്കുന്നു. അതുകൊണ്ടാണ് അവർ അവരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നത്.  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.