Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

Weekly Predictions: ഹൈന്ദവ വിശ്വാസത്തില്‍ രാശിക്കും ജാതകത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ രാശികൾക്കും അതിന്‍റേതായ ഒരു ഭരണ ഗ്രഹമുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് നിര്‍ണ്ണയിക്കുന്നത് ഈ ഗ്രഹങ്ങളാണ്. 

ഓരോ ദിവസത്തെയും ജാതകം ഈ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആ ഒരു സാഹചര്യത്തില്‍ ഈ ആഴ്ച അതായത് മാര്‍ച്ച് 27വരെ ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ ഭാഗ്യം ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ആഴ്ച ഭാഗ്യോദയം എന്ന് അറിയാം.... 

1 /5

ഇടവം  (Taurus Zodiac Sign)  ഇടവം രാശിക്കാർക്ക് ആഴ്ചയുടെ തുടക്കം നല്ലതായിരിക്കും. ഈ രാശിക്കാര്‍ക്ക് പണം ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവും. ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് മാനസികമായും ശാരീരികമായും വളരെ മികച്ചതായിരിയ്ക്കും. നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. 

2 /5

തുലാം  (Libra Zodiac Sign)  തുലാം രാശിക്കാർ ഈ ആഴ്ചയില്‍ അൽപം ആശങ്കാകുലരായിരിക്കും, എങ്കിലും ഭാഗ്യം നിറഞ്ഞ ആഴ്ചയാണ് ഇത്. നിങ്ങളുടെ കുടുംബ ബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും,  എന്നാല്‍ അതേപോലെ ഉത്തരവാദിത്തങ്ങളും വർദ്ധിക്കും. വീട്ടുകാരുടെ സഹായത്തോടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടും. ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് ഉത്തമമാണ്.  

3 /5

 ധനു (Sagittarius Zodiac Sign)  ധനു രാശിക്കാർക്ക് ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കും, എന്നാൽ അവസാനത്തോടെ ചില പ്രതിസന്ധികള്‍ ഉണ്ടാകാം. ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്കുണ്ടാകാം, അതിനാല്‍ പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ദീർഘകാലമായി ബിസിനസ്സിൽ നഷ്ടം നേരിടുന്ന ആളുകൾക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും.

4 /5

മകരം   (Capricorn Zodiac Sign)  മകരം രാശിക്കാർക്ക് ഈ ആഴ്ച വളരെ മികച്ചതായിരിയ്ക്കും. നിങ്ങളുട വഷളായ ബന്ധങ്ങള്‍ മികച്ചതാവും. പുതിയ ജോലിക്ക് അപേക്ഷിച്ചവർക്ക് സന്തോഷവാർത്ത ഉറപ്പായും ലഭിക്കും.

5 /5

മീനം   (Pisces Zodiac Sign)  മീന രാശിക്കാർക്ക് ഈ ആഴ്ച വസ്തു വാങ്ങാൻ പദ്ധതിയിടാം. ഈ ആഴ്ച സ്ത്രീകൾക്ക് തിരക്കുള്ളതായിരിക്കും. ആളുകളുമായുള്ള നിങ്ങളുടെ സാമൂഹിക ബന്ധം മികച്ചതായിരിക്കും. എങ്കിലും ഈ രാശിക്കാര്‍ ആരോഗ്യ കാര്യത്തില്‍ എല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola