Dhanteras 2021: ധന്തേരസ് ദിനം സന്തോഷവും സമൃദ്ധിയും നേടാനുള്ള ദിവസമാണ്. ഈ ദിവസം ചില പ്രത്യേക സാധനങ്ങൾ ഷോപ്പിംഗ് നടത്തുന്നതിലൂടെ വർഷം മുഴുവനും അനുഗ്രഹമുണ്ടാകും.  എന്നാൽ ഈ ദിവസം ചില ജോലികൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അത് ചെയ്താൽ വലിയ നഷ്ടം അനുഭവിക്കേണ്ടി വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും (Prosperity) നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ധന്തേരസ് ദിനത്തിൽ (November 2, 2021, ചൊവ്വാഴ്ച) ഈ തെറ്റുകൾ ചെയ്യരുത്. കൂടാതെ ഈ ദിവസം സ്വർണ്ണം-വെള്ളി, ചെമ്പ്-പിച്ചള എന്നിവ വാങ്ങുക. ഇതുകൂടാതെ വീട്വ-ണ്ടി, ചൂല്, മല്ലി എന്നിവ വാങ്ങുന്നതും ശുഭകരമാണ്.


Also Read: Horoscope 01 November: ഇന്ന് മേടം രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ  മുൻകരുതൽ എടുക്കേണ്ടിവരും 


ഈ ദിവസം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ഫോട്ടോ പതിച്ച സ്വർണ്ണമോ വെള്ളിയോ നാണയം വാങ്ങുന്നതും വളരെ ശുഭമാണ്.


ധന്തേരസ് ദിനത്തിൽ ഈ ജോലി ചെയ്യരുത് (Do not do this work on the day of Dhanteras)


>> ധന്തേരസ് ദിനത്തിൽ ആർക്കും കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്. ഈ ദിവസം കടം വാങ്ങുന്നവർക്കും, കൊടുക്കുന്നവർക്കും പണത്തിന്റെ ദൗർലഭ്യം നേരിടേണ്ടിവരും.
>> ധൻതേരാസ് ദിനത്തിൽ സ്റ്റീൽ, കണ്ണാടി, പ്ലാസ്റ്റിക് വസ്തുക്കൾ, പാത്രങ്ങൾ എന്നിവ വാങ്ങരുത്. ഇവ രാഹുവും ശനിയുമായി ബന്ധപ്പെട്ടവയാണ്. ധന്തേരസ് നാളിൽ ഇവ വാങ്ങുന്നത് ദൗർഭാഗ്യത്തെ ക്ഷണിച്ചുവരുത്തും.
>> നിങ്ങൾ സ്വർണ്ണം-വെള്ളി, ചെമ്പ്-പിച്ചള പാത്രങ്ങൾ വാങ്ങുകയാണെങ്കിൽ, അവ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ അവയിൽ മധുരപലഹാരങ്ങൾ, അരി മുതലായവ നിറയ്ക്കുക. ധന്തേരസ് നാളിൽ ഒഴിഞ്ഞ പാത്രങ്ങൾ വീട്ടിൽ കൊണ്ടുവരുന്നത് അശുഭകരമാണ്.


Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?


>> ധന്തേരസ് ദിനത്തിൽ സമ്പത്തിന്റെ ദേവനായ കുബേർ, ലക്ഷ്മി ദേവി, ധന്വന്തരി, യമരാജ് എന്നിവരെയാണ് ആരാധിക്കുന്നത്. എന്നാൽ ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങളെ ആരാധിക്കരുത്.
>> ധന്തേരസ് ദിനത്തിൽ അബദ്ധത്തിൽ പോലും നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു മുന്നിൽ ചെരിപ്പുകൾ സൂക്ഷിക്കരുത്. രാവിലെ മുതൽ തന്നെ വീടിന്റെ വാതിലും മുൻഭാഗവും കഴുകി വൃത്തിയാക്കുക.
>>ധൻതേരസിനും ദീപാവലിയും അബദ്ധത്തിൽ പോലും പകൽ ഉറങ്ങാൻ പാടില്ല. ഇത് ചെയ്യുന്നത് വീട്ടിൽ നെഗറ്റിവിറ്റി കൊണ്ടുവരുന്നു.
>> ധൻതേരസ് ദിനത്തിൽ കത്തി, കത്രിക തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കളൊന്നും വാങ്ങരുത്.