Things to Buy on Dhanteras 2024: ദീപാവലിയുടെ തുടക്കം കുറിക്കുന്ന ഉത്സവമാണ് ധൻതേരസ്. സനാതന ധർമ്മമനുസരിച്ച് ധൻതേരാസിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസമാണ് പാലാഴിയിൽ നിന്നും ധനവുമായി ലക്ഷ്മിദേവിയും അമൃതുമായിധന്വന്തരി ദേവനും പുറത്തുവന്നത് എന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വർഷങ്ങൾക്ക് ശേഷം ശനിയും വ്യാഴവും വക്രഗതിയിലേക്ക്; ഇവർ തൊടുന്നതെല്ലാം പൊന്നാകും!


പഞ്ചാംഗമനുസരിച്ച് ഇത്തവണത്തെ  ധൻതേരസ് ഒക്ടോബർ 29 ആയ ഇന്നാണ്. ഈ ദിവസം സാമ്പത്തിനായി ലക്ഷ്മി ദേവിയേയും ആരോഗ്യത്തിനായി ധന്വന്തരിയേയും ആരാധിക്കുന്നു. ഈ ദിവസം വിലപിടിപ്പുള്ള ലോഹങ്ങൾ, പുതിയ പാത്രങ്ങൾ, വാഹനങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്നത് നല്ലതാണെന്നാണ് പറയുന്നത്.  ധൻതേരസിൽ ചില സാധനങ്ങൾ വാങ്ങുന്നത് ഭാഗ്യനേട്ടങ്ങൾ നൽകും.  അവ ഏതൊക്കെ അറിയാം...


സ്വർണം, വെള്ളി (Gold and Silver): സ്വർണവും വെള്ളിയും ധൻതേരസ് ദിനത്തിൽ വാങ്ങുന്നത് വളരെ നല്ലതാണ്. ഈ വിലയേറിയ ലോഹങ്ങൾ സമൃദ്ധിയുടെയും സാമ്പത്തിക വളർച്ചയുടെയും പ്രതീകമാണെന്നാണ് പറയുന്നത്. വാസ്തു പ്രകാരം ധൻതേരസിൽ സ്വർണ്ണ വെള്ളി നാണയങ്ങൾ, ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവ വാങ്ങുന്നത് സമ്പത്തിൻ്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് കാരണമാകുന്നു.  


Also Read: ധൻതേരസ് ദിനം നിങ്ങൾക്കെങ്ങനെ? അറിയാം...


 


സ്വർണ്ണം പോസിറ്റീവ് ഊർജ്ജവും സാമ്പത്തിക സമൃദ്ധിയും നൽകും. ചന്ദ്രനുമായി ബന്ധപ്പെട്ട വെള്ളി, ശാന്തത, സ്ഥിരത, മാനസിക സമാധാനം എന്നിവയെ പ്രതിനിധീകരിക്കുന്നു. വെള്ളി കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ അല്ലെങ്കിൽ നാണയങ്ങൾ ഈ ദിവസം വാങ്ങുന്നത് അനുയോജ്യമാണ്.  


പാത്രങ്ങൾ (Utensils): ധൻതേരസിൽ പുതിയ പാത്രങ്ങൾ വാങ്ങുന്നത് സമ്പത്ത് വർധിപ്പിക്കുമെന്നാണ് പറയുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി വൃത്തിയായി പരിപാലിക്കപ്പെടുന്ന ഭവനങ്ങൾ സന്ദർശിക്കുമെന്നാണ് വിശ്വാസം.  പുതിയ അടുക്കള പാത്രങ്ങൾ വാങ്ങുന്നത് സമൃദ്ധിയെ സ്വാഗതം ചെയ്യാനുള്ള അടയാളമായി കണക്കാക്കുന്നു.


ചൂല് (Broom): ധൻതേരസിൽ ചൂൽ വാങ്ങുന്നതും നല്ലതാണ്. വാസ്തുപ്രകാരം വീട്ടിലെ നെഗറ്റീവ് ഊർജവും ദാരിദ്ര്യവും തുടച്ചുനീക്കാൻ ചൂൽ സഹായിക്കുമെന്നാണ്. മാത്രമല്ല ശുചിത്വം നിലനിർത്താനും ഭാഗ്യം കൊണ്ടുവരാനുമുള്ള ഒരു ഉപകരണമായാണ് ചൂലിനെ വാസ്തുവിൽ കണക്കാക്കുന്നത്. ഈ ദിനം ഒരു പുതിയ ചൂൽ വാങ്ങി വീടിന്റെ പടിഞ്ഞാറ് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുക.


Also Read: 500 വർഷങ്ങൾക്ക് ശേഷം ദീപാവലിയിൽ അപൂർവ സംഗമം; ഇവർക്ക് കരിയറിൽ പുരോഗതി, വൻ സാമ്പത്തിക നേട്ടം!


ലക്ഷ്മീ, ഗണപതി വിഗ്രഹം (Idols Of Lakshmi and Ganesha): ധനത്തിന്റെയും വിഘ്നനാശത്തിന്റെയും കാരകർ എന്നറിയപ്പെടുന്ന ലക്ഷ്മി ദേവിയേയും ഗണേശനെയും ആരാധിക്കുന്ന ദിനമാണ് ധന്തേരാസ്. വാസ്തു അനുസരിച്ച് ഈ ദേവതകളുടെ വിഗ്രഹങ്ങൾ വാങ്ങി വീട്ടിൽ സ്ഥാപിക്കുന്നത് അവരുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് കാരണമാകും.


ഗോമതി ചക്ര: ഗോമതി നദിയിൽ കാണപ്പെടുന്ന അപൂർവ കടൽ ഷെൽ ആയ ഗോമതി ചക്ര വാസ്തു ദോഷം അകറ്റുന്നതിനുള്ള ഫലപ്രദമായ ഒന്നാണ്ണ്. അതുകൊണ്ടുതന്നെ ധന്തേരാസിൽ ഗോമതി ചക്രങ്ങൾ വാങ്ങി സുരക്ഷിതമായി പണപ്പെട്ടിയിൽ വയ്ക്കുന്നത് പണത്തിൻ്റെ വരവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കും. 


Also Read: ബുധൻ അനിഴം നക്ഷത്രത്തിലേക്ക്; നവംബറിൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതം, സാമ്പത്തിക അഭിവൃദ്ധി!


ഇലക്ട്രോണിക് വസ്തുക്കൾ (Electronic Items): കാലത്തിനനുസരിച്ച് പലരും ധൻതേരസിൽ ഇലക്ട്രോണിക്സ് സാധങ്ങളും വാങ്ങുന്നുണ്ട്. ഈ സമയത്ത് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ വാങ്ങുന്നത് വാസ്തു പ്രകാരം നല്ലതാണ്. 


വസ്ത്രങ്ങൾ: ധൻതേരസിൽ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമായി കണക്കാക്കുന്നു. വാസ്തു പ്രകാരം വസ്ത്രങ്ങൾ നിങ്ങളുടെ ജീവിതരീതിയെ പ്രതിനിധീകരിക്കുന്നു. ദീപാവലി ദിനത്തിൽ പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നത് വിശുദ്ധിയെ സൂചിപ്പിക്കുന്നു, വസ്ത്രങ്ങൾ മഞ്ഞ, ചുവപ്പ്, അല്ലെങ്കിൽ പച്ച തുടങ്ങിയ തിളക്കമുള്ള നിറങ്ങളിലാകുന്നത് കൂടുതൽ നല്ലതായിരിക്കും.


വിളക്കുകൾ: ദീപാവലി ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത് അന്ധകാരത്തെ അകറ്റി വെളിച്ചത്തിലേക്കും പോസിറ്റിവിറ്റിയിലേക്കും നയിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ധന്തേരാസിൽ നെയ്യ്/എണ്ണ വിളക്കുകൾ വാങ്ങി ശരിയായ ദിശയിൽ കത്തിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും.


Also Read: ബാങ്ക് ജീവനക്കാർക്ക് ഉടൻ ലഭിക്കും സന്തോഷ വാർത്ത.. ഡിസംബർ മുതൽ പ്രവർത്തി ദിനത്തിൽ മാറ്റമുണ്ടായേക്കും!


 


അക്കൗണ്ട് ബുക്കുകൾ: ബിസിനസുകാർ ധന്തേരാസിൽ അക്കൗണ്ട് ബുക്കുകളോ ബിസിനസ്സ് സ്റ്റേഷനറികളോ വാങ്ങുന്നത് സാമ്പത്തിക കാര്യങ്ങളിൽ ഒരു പുതിയ തുടക്കത്തിന് കാരണമാകുന്നു. വാസ്തു പ്രകാരം  ഇത് ബിസിനസ്സിലേക്ക് അഭിവൃദ്ധി ആകർഷിക്കാൻ സഹായിക്കും. ഇത് വാങ്ങാനുള്ള ഏറ്റവും നല്ല സമയം ധന്തേരസിൻ്റെ മുഹൂർത്ത സമയത്താണ്.


വാസ്തു പരിഹാരങ്ങൾ (Vastu Remedies): വീട്ടിലെ വാസ്തു ദോഷങ്ങൾ പരിഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പിരമിഡുകൾ, വാസ്തു യന്ത്രങ്ങൾ, ക്രിസ്റ്റലുകൾ തുടങ്ങിയ വാസ്തു പരിഹാരങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണ് ഇന്ന്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.