ക്ഷേത്ര ദർശനം നടത്തുമ്പോൾ അമ്പലത്തിന് അകത്തു കയറാൻ തിരക്ക് കൂട്ടുന്നവരാണ് നമ്മളേവരും അല്ലെ.  എന്നാൽ ഇനി അത്രയും തിരക്ക് കൂട്ടണ്ടാട്ടോ..


COMMERCIAL BREAK
SCROLL TO CONTINUE READING

ആചാര്യന്മാർ പറയുന്നതനുസരിച്ച്  അമ്പലങ്ങളിൽ  ചെന്നിട്ട് അകത്ത് കയറാന്‍  കഴിഞ്ഞില്ലെങ്കിലും പുറത്ത് നിന്ന് ദര്‍ശനം നടത്തുന്നതും വളരെയധികം ഫലപ്രദമാണ് എന്നാണ്. 


അതിന് കാരണം ക്ഷേത്രങ്ങളുടെ നിര്‍മാണ രീതി അഥവാ ക്ഷേത്രവാസ്തുവിദ്യയുടെ പ്രത്യേകത കാരണം അമ്പലത്തിന് ചുറ്റും ഭൗമോര്‍ജ്ജം കൂടുതലായി ഉള്ളതിനാല്‍, അവിടെ ഉള്ള ഭക്തരുടെ  ശരീരത്തിലേക്ക് ഈ ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്നതാണ്.


Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം...


ഭൂമിയിൽ ഈ ഊര്‍ജ്ജം നിശ്ചലാവസ്ഥയിലാണെങ്കിലും ക്ഷേത്രങ്ങളില്‍ ഇത് ചലനാത്മകമാവുകയും അതിന്റെ അടിസ്ഥാനത്തിൽ അനുകൂല ഊര്‍ജ്ജ പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. മാത്രമല്ല അമ്പലത്തിലെ നിത്യപൂജ ഈ ഊര്‍ജ്ജപ്രവാഹത്തിന്റെ ശക്തി കൂട്ടുന്നു.


അതുകൊണ്ടാണ് നടതുറന്നിരിക്കുന്ന ക്ഷേത്രത്തിന്റെ പുറത്ത് നിന്ന്  ദര്‍ശനം നടത്തുന്നതും ഫലപ്രദം എന്ന്  ആചാര്യന്മാര്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക