Diwali 2022: ദീപാവലി ദിനത്തിൽ ഈ മൃഗങ്ങളെ കാണുന്നത് ഭാഗ്യ ലക്ഷണം!
Diwali Vastu Tips: ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ മൺവിളക്കും തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
Diwali Vastu Tips: ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം... അതിന്റെ ഒരുക്കങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ഈ മാസം 24 നാണ് ദീപാവലി. ഹിന്ദുമതത്തിൽ ഈ ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. വിശ്വാസമനുസരിച്ച് ഈ ദിവസം ലക്ഷ്മി ദേവിയേയും ഗണപതിയേയുമാണ് ആരാധിക്കുന്നത്. ഈ ദിവസം ലക്ഷ്മിദേവി വീട്ടിൽ പ്രവേശിക്കുമെന്നാണ് വിശ്വാസം. ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ മൺവിളക്കും തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
Also Read: ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ, ഇനി രണ്ടര വർഷത്തേക്ക് ധനമഴ
പൂച്ച (Cat)
ജ്യോതിഷ പ്രകാരം ദീപാവലി ദിനത്തിൽ പൂച്ചയെ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. പൂച്ചയെ ഈ ദിവസം കാണുന്നതിലൂടെ നിങ്ങൾക്ക് ഒരുകാര്യം മനസിലാക്കാം നിങ്ങളുടെ വീട്ടിൽ ലക്ഷ്മീദേവിയുടെ കൃപയുണ്ടാകുമെന്ന്.
പല്ലി (Lizards)
പല്ലിയെ കൊണ്ട് പൊറുതി മുട്ടുന്നവർ നിരവധിയാണ്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട് അതായത് ദീപാവലി ദിനത്തിൽ വീട്ടിൽ പല്ലിയെ കാണുന്നത് വളരെയധികം നല്ലതാണ്. ജ്യോതിഷ പ്രകാരം ദീപാവലി ദിനത്തിൽ പല്ലിയെ കാണുന്നത് ലക്ഷ്മീദേവിയുടെ കൃപയുടെ സൂചകമാണ് എന്നാണ്.
Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
മൂങ്ങ (Owl)
ലക്ഷ്മി ദേവിയുടെ വാഹനമാണ് മൂങ്ങ. അതുകൊണ്ടുതന്നെ മൂങ്ങയെ വളരെ ശുഭകാരിയായിട്ടാണ് കണക്കാക്കുന്നത്. ദീപാവലി ദിനത്തിൽ നിങ്ങൾ എവിടെയെങ്കിലും ഒരു മൂങ്ങയെ കണ്ടാൽ, നിങ്ങളുടെ ഭാഗ്യം തെളിയാൻ പോകുകയാണെന്ന് മനസ്സിലാക്കുക.
Also Read: കുഞ്ഞൻ ജിറാഫിനെ ശാപ്പിടാൻ പാഞ്ഞെത്തി സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
പശു (Cow)
ഹിന്ദുമതത്തിൽ പശുവിനെ മാതാവായിട്ടാണ് കണക്കാക്കുന്നത്. ആളുകൾ പശുവിനെ ആരാധിക്കാറുണ്ട്. ദീപാവലി ദിനത്തിൽ കുങ്കുമ നിറത്തിലുള്ള പശുവിനെ എവിടെയെങ്കിലും കണ്ടാൽ അത് വളരെ ശുഭസൂചകമായിരിക്കുമെന്ന് മനസിലാക്കുക. ദീപാവലി ദിനത്തിൽ ഈ നിറത്തിലുള്ള പശുവിനെ കാണുന്നതു കൊണ്ട് മനസിലാക്കേണ്ട കാര്യം നിങ്ങളുടെ വീട്ടിൽ ഐശ്വര്യവും ധനവും വന്നുചേരാൻ പോകുന്നുവെന്നാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...