Shani Margi 2022: ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ, ഇനി രണ്ടര വർഷത്തേക്ക് ധനമഴ

Shani Margi 2022 Impact: ഈ വർഷം ധന്തേരസ് ദിനം കൂടുതൽ ശുഭകരമായിരിക്കും. കാരണം ഈ ദിവസം നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നു. അതിന്റെ സ്വാധീനം 12 രാശിക്കാരുടെ ജീവിതത്തിലും ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത്ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

Written by - Ajitha Kumari | Last Updated : Oct 20, 2022, 12:02 PM IST
  • ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ
  • ഈ വർഷം ധന്തേരസ് ദിനം കൂടുതൽ ശുഭകരമായിരിക്കും
  • ഈ ദിവസം നീതിയുടെ ദേവൻ എന്നറിയപ്പെടുന്ന ശനി നേർരേഖയിൽ സഞ്ചരിക്കും
Shani Margi 2022: ദീപാവലിക്ക് മുമ്പ് ഈ രാശിക്കാർക്ക് ലഭിക്കും ലക്ഷ്മി കൃപ, ഇനി രണ്ടര വർഷത്തേക്ക് ധനമഴ

Shani Margi On Dhanteras 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്.  തനിക്ക് ഈ ചക്രം പൂർത്തിയാക്കാൻ രണ്ടര വർഷമെടുക്കും. ഈ സമയങ്ങളിൽ ശനി വക്രഗതിയിലും നേർരേഖയിലുമാന് സഞ്ചരിക്കുന്നത്.  ശനിയുടെ ഈ നീക്കത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിലും നല്ലതും ചീത്തയുമായ ഫലങ്ങൾ നൽകാറുണ്ട്. ഇത്തവണ ഒക്‌ടോബർ 23 ആയ ധന്തേരസ് ദിനത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ജൂലൈയിൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. ധന്തേരസ് ദിനത്തിൽ, ശനിയുടെ പാതയിൽ വരുന്ന മാറ്റം വളരെ പ്രാധാന്യമർഹിക്കുന്നു എന്നുവേണം പറയാൻ. ഈ സമയത്ത് ശനി മകരരാശിയിലാണ് ഇവിടെ തന്നെയാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നതും.  ശനിയുടെ ഈ പാത മാറ്റം ഏത് രാശിക്കാർക്കാണ് ഭാഗ്യം തെളിയിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം. 

Also Read: ദീപാവലിയുടെ അടുത്ത ദിവസം ഈ രാശിക്കാർക്ക് ലഭിക്കും കുബേര കൃപ!

മേടം (Aries): ജ്യോതിഷ പ്രകാരം ശനി മകരം രാശിയിൽ സംക്രമണം നടത്തുന്നത് മേടം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഇതിലൂടെ ഈ രാശിക്കാർക്ക് നല്ല നാളുകൾ തുടങ്ങും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  ഒപ്പം വൻ വിജയവുമുണ്ടാകും.  ബഹുമാനവും ആദരവും ലഭിക്കും. ബിസിനസിൽ ലാഭം വർദ്ധിക്കും. ഈ സമയത്ത്, ജോലി ചെയ്യുന്നവർക്കും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യത.

തുലാം (Libra):  ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം തുലാം  രാശിക്കാർക്കും ശുഭകരമായി മാറും. ഈ രാശിക്കാർക്ക് വരുന്ന രണ്ടര വർഷത്തേക്ക് വൻ ലാഭമുണ്ടാകും.  എല്ലാ കുഴപ്പങ്ങളും അവസാനിക്കും. വിവാദങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും. മാത്രമല്ല കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ധനലാഭമുണ്ടാകും ഒപ്പം കരിയറിൽ വാൻ മുന്നേറ്റവുമുണ്ടാകും.

Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

ധനു (Sagittarius): ശനിയുടെ നേർ രേഖയിലുള്ള സഞ്ചാരം ചില രാശിക്കാരുടെ ദിനങ്ങളെ മാറ്റി മറിക്കും. ഇതിൽ ധനു രാശിക്കാരും ഉൾപ്പെടും. ഈ സമയത്ത് ധനു രാശിക്കാർക്ക് ധനലാഭമുണ്ടാകും. കടബാധ്യതയിൽ നിന്ന് മുക്തി ലഭിക്കും.  മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. ഓഫീസിലും മറ്റും നിങ്ങളുടെ ജോലിയ്ക്ക് വിലമതിക്കും. ഒപ്പം നിങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കും. പ്രണയ വിവാഹത്തിൽ വന്നിരുന്ന പ്രശ്നങ്ങൾ മാറും.

മീനം (Pisces): ധന്തേരാസിൽ ശനിയുടെ നേർരേഖയിലൂടെയുള്ള സഞ്ചാരം മീനരാശിക്കാർക്കും വളരെ ഗുണകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് വൻ ലാഭമുണ്ടാകും. രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ടെൻഷൻ മാറും. സ്ഥാനക്കയറ്റത്തിനായി കാത്തിരിക്കുന്നവർക്ക് ഉടൻ തന്നെ നല്ല വാർത്തകൾ ലഭിക്കും. വരുമാനം വർദ്ധിക്കും, ബന്ധങ്ങൾ മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News