Home Temple Cleaning Rules: വീടിന്‍റെ ശുചിത്വം എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നാം വീടുകള്‍ പതിവായി വൃത്തിയാക്കുന്നു. ശുചിത്വം വീട്ടില്‍ പോസിറ്റീവ് എനർജി  ഉണ്ടാക്കുകയും ഇത് വീട്ടിലെ അംഗങ്ങളെ രോഗങ്ങളിൽ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vipreet Rajyog 2023: വൃശ്ചിക രാശിയിൽ ബുധൻ സംക്രമണം, വിപരീത രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് സമ്പത്തും പുരോഗതിയും 


ദീപാവലി ആഘോഷത്തിന് മുന്നോടിയായി നാം വീടും പരിസരവും വൃത്തിയാക്കുകയും കൂടുതല്‍ മോദി പിടിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനു കാരണമുണ്ട്. ജ്യോതിഷ പ്രകാരം ശുചിത്വം ലക്ഷ്മി ദേവിക്ക്  വളരെ പ്രിയപ്പെട്ടതാണ്. ശുദ്ധിയുള്ളിടത്ത് ലക്ഷ്മിദേവിയും വസിക്കുന്നുവെന്ന് പറയപ്പെടുന്നു വീടിനൊപ്പം  ദേവീദേവതകളെ പ്രതിഷ്ഠിക്കുന്ന പൂജാമുറിയും വളരെ വൃത്തിയായി സൂക്ഷിക്കണം. 


Also Read:  Lucky Zodiac Signs 2024 : പുതു വര്‍ഷത്തില്‍ ഈ രാശിക്കാര്‍ തിളങ്ങും, 2024ല്‍ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ ഇവരാണ്!!   
  
വീട്ടിൽ സന്തോഷവും സമ്പത്തും ഐശ്വര്യവും നിലനില്‍ക്കുന്നതിന് നാം ദൈവത്തെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. എല്ലാ വീടുകളിലും ഒരു പൂജാമുറി ഉണ്ടാവും. നമ്മുടെ വീടുകളില്‍ അത് സാധാരണമാണ്. എന്നും ക്ഷേത്രത്തില്‍ പോകുക എന്നത് നമുക്കറിയാം അസാധ്യമായ കാര്യമാണ്. വീട്ടില്‍ പൂജാമുറി ഉള്ള സാഹചര്യത്തില്‍ രാവിലേയും വൈകിട്ടും ഭഗവാന്‍റെ ദര്‍ശനം ഇത്തരത്തില്‍ എളുപ്പമാക്കാം. 


മതഗ്രന്ഥങ്ങൾ പറയുനതനുസരിച്ച്, വീട്ടിലെ പൂജാമുറിയുടെ ശുചിത്വത്തിന്  ചില നിയമങ്ങളുണ്ട്. ഈ നിയമങ്ങൾ അവഗണിച്ചാൽ ലക്ഷ്മീദേവി കോപിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ക്ഷണിച്ചു വരുത്തും.  


വീട്ടിലെ പൂജമുറിയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം...


രാത്രിയിൽ ഒരിയ്ക്കലും വീട്ടിലെ പൂജാമുറി വൃത്തിയാക്കരുതെന്നാണ് വേദങ്ങളിൽ പറയുന്നത്‌. ഇത് ലക്ഷ്മിദേവിയെ കോപിപ്പിക്കുന്നു. രാത്രിയിൽ പൂജാമുറി വൃത്തിയാക്കുന്നത് നിഷിദ്ധമാണ്.  


രാത്രിയില്‍ പൂജാമുറി വൃത്തിയാക്കിയാൽ ലക്ഷ്മീദേവി കോപിയ്ക്കുമെന്നും ദേവി വീടുവിട്ടിറങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇതുമൂലം വീട്ടിൽ പണനഷ്ടവും ദാരിദ്ര്യവും ഉണ്ടാകും. ദേവീദേവന്മാർ രാത്രി ഉറങ്ങുന്നതിനാൽ പൂജാമുറി രാത്രിയിൽ വൃത്തിയാക്കുമ്പോള്‍ അവര്‍ കോപിക്കുന്നു. ഇത് വീട്ടില്‍ പല പ്രശ്നങ്ങളും ഉടലെടുക്കാന്‍ ഇടയാക്കുന്നു. ഇക്കാരണത്താലാണ് പൂജാമുറി രാത്രിയില്‍ വൃത്തിയാക്കരുത് എന്ന് പറയുന്നത്


വൈകിട്ട് പൂജയ്ക്ക് ശേഷം ദേവന്‍ ഉറങ്ങുന്ന സമയമാണ് രാത്രി. അത്തരമൊരു സാഹചര്യത്തിൽ, ഉറങ്ങുമ്പോൾ പൂജാമുറി വൃത്തിയാക്കിയാൽ, അത് ദേവന്‍റെ ഉറക്കം കെടുത്തും. അതുകൊണ്ട് രാത്രിയിൽ ക്ഷേത്രം വൃത്തിയാക്കുന്നത് നിരോധിച്ചിരിക്കുന്നു. ജ്യോതിഷ പ്രകാരം, ദൈവത്തിന്‍റെ ഉറക്കം കെടുത്തുന്നത്, അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്.  ഇത് വ്യക്തിയുടെ ജീവിതത്തില്‍  ഐശ്വര്യവും പ്രതാപവും കുറയ്ക്കുകയും ചെയ്യുന്നു. 


രാത്രിയിൽ ശരീരം അശുദ്ധമാണ്


ഒരു വ്യക്തിയുടെ മനസും ശരീരവും രാത്രിയിൽ അശുദ്ധമാണെന്ന് കരുതപ്പെടുന്നു.  പലപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കാതെ ക്ഷേത്രം വൃത്തിയാക്കുന്നതിൽ നാം ഏർപ്പെടുന്നു, ഇത് വീട്ടിൽ അസ്വസ്ഥതയ്ക്കും നെഗറ്റീവ് എനർജിക്കും കാരണമാകുന്നു. അതുകൊണ്ട് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച ശേഷമേ ക്ഷേത്രം വൃത്തിയാക്കാവൂ. 


വിളക്ക് കത്തിച്ചതിന് ശേഷവും പൂജാമുറി വൃത്തിയാക്കരുത്


ജ്യോതിഷ പ്രകാരം  വിളക്ക് കൊളുത്തിയതിന് ശേഷവും വൈകുന്നേരം ആരതി കഴിഞ്ഞും പൂജാമുറി വൃത്തിയാക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വീട്ടിലെ സമൃദ്ധിയും ഐശ്വര്യവും ഇല്ലാതാക്കുന്നതിന് ഇടയാക്കുന്നു.  


 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.